അനന്ത ജോലി സാധ്യതകളുമായി ഹിന്ദി അദ്ധ്യാപന കോഴ്സുകൾ

Date:

കടുത്തുരുത്തി താഴത്തു പള്ളിയുടെ നേതൃത്വത്തിലുള്ള മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പുമെന്റും (MIED) ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുമായി (DBHPS) ചേർന്നുകൊണ്ട് UGC, PSC, ഗവൺമെന്റ് അംഗീകൃത ഹിന്ദി അദ്ധ്യാപന കോഴ്സുകളായ ‘പ്രവേശിക’, ‘രാഷ്ട്രഭാഷ വിശാരദ്’, ‘രാഷ്ട്രഭാഷ പ്രവീൺ’ തുടങ്ങിയ കോഴ്സുകളിലേക്ക് (2022-2023) ബാച്ചിലേക്കുള്ള പ്രവേശനം ഉടൻ ആരംഭിക്കുന്നു.

ഹിന്ദി അദ്ധ്യാപനസാദ്ധ്യതകൾ

  1. പത്താം ക്ലാസ് പാസ്സായവർക്ക് പ്രവേശികയും, രാഷ്ട്രഭാഷ വിശാരദുകോഴ്സും, K-TET കാറ്റഗറി -4 പാസാകുന്നതു വഴി UP സ്കൂളിൽ ജോലി നേടാം.
  2. പ്ലസ് ടുവിനു ഹിന്ദി രണ്ടാം ഭാഷയായി തിരഞ്ഞെടുത്തവർക്ക് രാഷ്ട്രഭാഷ വിശാരദും ഒപ്പം K TET കാറ്റഗറി- 4 പാസ്സാകുന്നതിലൂടെ UP സ്കൂളിൽ ജോലി നേടാവുന്നതാണ്.
  3. ബിരുദ വിദ്യാർത്ഥികൾക്ക്‌ പഠനത്തോടൊപ്പം തന്നെ ഈ അദ്ധ്യാപന കോഴ്സുകൾ പാസ്സായി
    ഈ മേഖലയിലെ ജോലികൾ ഉറപ്പാക്കാവുന്നതാണ്.
  4. ഡിഗ്രിക്ക്‌ (BA/BSC) ഹിന്ദി രണ്ടാം ഭാഷയായി പാസായവർക്കു രാഷ്ട്രഭാഷ പ്രവീൺ കോഴ്സും K TET കാറ്റഗറി- 4, പരീക്ഷയുമെഴുതി UP സ്കൂൾ അദ്ധ്യാപിക തസ്തികയിൽ പ്രവേശിക്കാവുന്നതാണ്.
  5. രാഷ്ട്രഭാഷാ പ്രവീണും, BEd ന് തത്തുല്യകോഴ്സായ, ‘ശിക്ഷാസ്നാതക്’ കഴിഞ്ഞവർക്കും K TET കാറ്റഗറി -3 എഴുതി ഹൈസ്കൂൾ അദ്ധ്യാപക തസ്തികയിൽ ജോലിക്ക് പ്രവേശിക്കാം.

ഇനി വരുന്ന വർഷങ്ങളിൽ വിവിധ ജില്ലകളിലെ സ്കൂളുകളിൽ ഹിന്ദി അദ്ധ്യാപന ഒഴിവുകൾ ഏറെ കാണുന്നതിനാൽ ഈ സുവർണ്ണ അവസരം പ്രയോജനപ്പെടുത്താം.

മറ്റു അനന്ത സാദ്ധ്യതകൾ

ഇന്ന് ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ നടത്തിവരുന്ന UGC അംഗീകൃത ബിരുദങ്ങൾ നേടുക വഴി കേന്ദ്രസർക്കാരിന്റെ വിവിധ വിഭാഗങ്ങളിൽ ജൂനിയർ ട്രാൻസ്ലേറ്റർ, ഹിന്ദി ഓഫീസർ, വിവിധ ബോർഡുകളിലും, റെയിൽവെയിലും, ബാങ്കുകളിലും ഉന്നത പദവികളും മറ്റും കൈവരിക്കാവുന്നതാണ്.

ക്ലാസുകൾ ഉടൻ തന്നെ ആരംഭിക്കുന്നു. ചേരുവാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന കോൺടാക്ട് നമ്പറിൽ ഉടൻ തന്നെ ബന്ധപെടുക.

കൂടുതൽ വിവരങ്ങൾക്ക്:

Marian Institute of Education & Development Kaduthuruthy (MIED) Contact no : 9539890560

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...

മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി സമരസമിതി

ജുഡീഷ്യല്‍ കമ്മിഷനെ വെയ്ക്കുന്നത് പ്രശ്‌ന പരിഹാരം നീണ്ടുപോകാന്‍ ഇടയാക്കുമെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി....