ആണവ വാഹക ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ അഗ്നി-5 ന്റെ രാത്രികാല പരീക്ഷണം വിജയകരം. ഒഡീഷയിൽ വെച്ച് മൊബൈൽ മിസൈൽ ലോഞ്ചർ ഉപയോഗിച്ചാണ് വിക്ഷേപണം നടത്തിയത്. 5000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യം ഭേദിക്കാൻ ഈ മിസൈലിന് സാധിക്കും. അഗ്നി സീരിസിലെ അത്യാധുനിക പതിപ്പായ അഗ്നി-5 മറ്റുള്ളവയെക്കാൾ ഭാരം കുറഞ്ഞതുമാണ്. ദൂരപരിധി ഇനിയും വർധിപ്പിക്കാനും സാധിക്കുമെന്ന് പ്രതിരോധ വിദഗ്ധർ പറയുന്നു.
5000 കിമീ ലക്ഷ്യം ഭേദിക്കും; അഗ്നി-5 നൈറ്റ് ട്രയൽ വിജയകരം
Date: