2024 ജനുവരി 21 ചൊവ്വ 1199 മകരം 08
വാർത്തകൾ
- ട്രംപിൻ്റെ രണ്ടാം വരവ്; അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു
47-ാമത് അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തു. വാഷിങ്ടണ്ണിലെ യു എസ് ക്യാപിറ്റോളിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്‌സ് ഡോണൾഡ് ട്രംപിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. എഴുപത്തിയെട്ടുകാരൻ ഡോണൾഡ് ട്രംപിന് അമേരിക്കൻ പ്രസിഡന്‍റ് കസേരിൽ ഇത് രണ്ടാമൂഴം.
- വ്യാപാരസംരക്ഷണ സന്ദേശ ജാഥക്ക് ജനുവരി 22-ന് ഏറ്റുമാനൂരില്‍ സ്വീകരണം
ഏറ്റുമാനൂര്‍: നോട്ട് നിരോധനവും,ജി.എസ്.ടി.യും വിവിധ തരത്തിലുള്ള സര്‍ക്കാര്‍ നടപടികള്‍മൂലവും പ്രതിസന്ധികളില്‍പ്പെട്ട വ്യാപാര വ്യവസായമേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്
വ്യാപാരി വ്യവസായി സമിതി സംസ്ഥാനജനറല്‍സെക്രട്ടറി ഇ.എസ്.ബിജു ജാഥാക്യാപ്റ്റനായുള്ളകാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് നടത്തുന്ന വ്യാപാരസംരക്ഷണ സന്ദേശ ജാഥക്ക് ജനുവരി 22-ന് ഏറ്റുമാനൂരില്‍ അവേശോജ്വലമായ സ്വീകരണം നല്‍കുമെന്ന് സമിതിഏരിയാകമ്മറ്റിഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
- റഷ്യൻ കൂലി പട്ടാളത്തിലേക്കുള്ള മനുഷ്യക്കടത്തിൽ അന്വേഷണം
റഷ്യൻ കൂലി പട്ടാള ത്തിലേക്കുള്ള മനുഷ്യക്കടത്ത് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിച്ച് സംസ്ഥാന സർക്കാർ. എഡിജിപി എസ് ശ്രീജിത്ത് കേസ് അന്വേഷിക്കും. റഷ്യയിൽ കൊല്ലപ്പെട്ട ബിനിലിന്റെയും പരുക്കേറ്റ ജെയിൻ കുര്യന്റെയും ബന്ധുക്കളുടെ പരാതിയിലാണ് നടപടി.യുവാക്കളുടെ ബന്ധുക്കൾ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
- കെപിസിസി നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു
നേതൃമാറ്റത്തിലും പുനഃസംഘടനയിലും നേതാക്കളോട് എഐസിസി അഭിപ്രായം തേടി. എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി നേതാക്കളെ പ്രത്യേകം കണ്ടു. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷമുള്ള വാർത്ത സമ്മേളനം മാറ്റിയത് നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നതയെ തുടർന്നെന്ന് സൂചന. രമേശ് ചെന്നിത്തല, ബെന്നി ബഹനാൻ, സണ്ണി ജോസഫ്, തുടങ്ങിയവർ ദീപാദാസ് മുൻഷിയെ കണ്ടു.
- കോടതി വിധിയിൽ അതൃപ്തി പ്രകടിപ്പിച്ച് മമത ബാനർജി
ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊലപ്പെട്ട സംഭവത്തിൽ, കോടതി വിധിയിൽ അതൃപ്തി പ്രകടിപ്പിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. ആദ്യ ദിവസം മുതൽ പ്രതിക്ക് വധശിക്ഷ നൽകണമെന്നായിരുന്നു ആവശ്യപ്പെട്ടതെന്ന് മമത വ്യക്തമാക്കി. ‘ആദ്യ ദിവസം മുതൽ ഞങ്ങൾ വധശിക്ഷയാണ് ആവശ്യപ്പെട്ടത്. കേസ് കൊൽക്കത്ത പൊലീസിൽ നിന്ന് സിബിഐക്ക് കൈമാറി. സിബിഐ ആണ് അന്വേഷണം നടത്തിയത്. ഇത്തരമൊരു കുറ്റകൃത്യം ചെയ്ത പ്രതിക്ക് വധശിക്ഷ നൽകണമായിരുന്നു,’ മുർഷിദാബാദിൽ മാധ്യമങ്ങളോട് സംസാരിക്കവെ മമത ബാനർജി പറഞ്ഞു.
- നടൻ വിജയ രംഗ രാജു അന്തരിച്ചു
വിയറ്റ്നാം കോളനിയിലെ കരുത്തുറ്റ വില്ലൻ കഥാപാത്രമായ റാവുത്തറെ അവതരിപ്പിച്ച നടൻ വിജയ രംഗ രാജു അന്തരിച്ചു. 70 വയസായിരുന്നു. ഹൈദരാബാദിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ചെന്നൈയിൽ നാടകങ്ങളിലൂടെയണ് അദ്ദേഹം കരിയറിന് തുടക്കമിടുന്നത്. പിന്നീടാണ് സിനിമയിലെത്തുന്നത്. നന്ദമൂരി ബാലകൃഷ്ണയുടെ ‘ഭൈരവ ദ്വീപം ‘എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പ്രതിനായക വേഷങ്ങളിലാണ് അദ്ദേഹം തിളങ്ങിയത്.
- സ്ഥാനമൊഴിയുന്നതിന് മണിക്കൂറുകൾക്ക് മുൻപ് നിർണായക തീരുമാനവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ
ഡോണാൾഡ് ട്രംപിന്റെ വിമർശകർക്ക് മാപ്പ് നൽകി.കൊവിഡ് റെസ്പോൺസ് ടീമിന്റെ തലവൻ ആന്റണി ഫൗച്ചി, റിട്ട.ജനറൽ മാർക്ക് മില്ലി, ക്യാപിറ്റോൾ കലാപം അന്വേഷിച്ച സംഘാംഗങ്ങൾ എന്നിവർക്ക് മാപ്പ് പ്രഖ്യാപിച്ചു. ട്രംപ് സർക്കാരിന് ഇനി ഇവരെ പ്രൊസിക്യൂട്ട് ചെയ്യാനാകില്ല. പ്രത്യേക അധികാരം ഉപയോഗിച്ചാണ് ബൈഡന്റെ തീരുമാനം.
- യു.ജി.സി ചട്ടഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കും
യു.ജി.സി ചട്ടഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കും. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും. ചട്ടഭേദഗതിക്കെതിരെ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കത്ത് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ പ്രമേയം ഏകകണ്ഠമായി പാസാകും. വൈസ് ചാൻസലർമാരുടെ നിയമനത്തിനുള്ള പൂർണ അധികാരം ചാൻസലറായ ഗവർണർക്ക് നൽകിക്കൊണ്ടാണ് കേന്ദ്രം യുജിസി ചട്ടങ്ങൾ പരിഷ്കരിച്ചത്.
- ബിജെപിക്കായി പ്രധാനമന്ത്രി പ്രചരണത്തിന് ഇറങ്ങും
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചരണത്തിന് ഇറങ്ങും. ഈ മാസം 27ന് ശേഷം വിവിധ റാലികളിൽ പങ്കെടുക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് നാളുകൾ മാത്രം ബാക്കിനിൽക്കെ പ്രമുഖ നേതാക്കളെ അടക്കം കളത്തിലിറക്കി വോട്ട് പിടിക്കാനാണ് ബിജെപിയുടെ നീക്കം. ഈ മാസം 22ന് ബൂത്ത് പ്രസിഡന്റുമാരുമായി പ്രധാനമന്ത്രി സംവദിക്കും. 27ന് ശേഷം വിവിധ ഇടങ്ങളിലായി നടക്കുന്ന റാലികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
- കോൺഗ്രസ് നേതാവ് പി.വി.മോഹനൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു
എഐസിസി സെക്രട്ടറി പി.വി.മോഹനന് കാറപകടത്തിൽ പരുക്കേറ്റു. ഇന്ന് പുലർച്ചെ പാലാ ചക്കാമ്പുഴയിൽ വച്ചാണ് അപകടം ഉണ്ടായത്. കെപിസിസി രാഷ്ട്രീയ സമിതി യോഗം കഴിഞ്ഞു തിരുവനന്തപുരത്ത് നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് അപകടം. മോഹനൻ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മോഹനന്റെ കാലിന് പരുക്കേറ്റു. കാലിന് ഒടിവുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision