ഏറ്റുമാനൂർ : കൈപ്പുഴ സെൻ്റ് ജോർജ് വിഎച്ച്എസ്എസ് ശതാബ്ദി നിറവിൽ.
1926 ൽ ആരംഭിച്ച് ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന വിദ്യാലയത്തിൻ്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്‌ദി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു. ശതാബ്‌ദി ഉദ്ഘാടനത്തോടനുബന്ധിച്ച് സ്‌കൂൾ വാർഷികവും ദീർഘകാല സേവനത്തിനുശേഷം വിരമിക്കുന്ന ജെസി തോമസ്, പ്രഭ ടി ജോസഫ് എന്നിവർക്ക് യാത്രയയപ്പും നൽകി.
സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം അധ്യക്ഷനായി.അഡ്വ. ഫ്രാൻസീസ് ജോർജ് എം പി, റവ. ഡോ. തോമസ് പുതിയകുന്നേൽ,പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രദീപ്, ഹെഡ്‌മാസ്റ്റർ കെ എസ് ബിനോയ്, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തംഗം തോമസ് കോട്ടൂർ, വിഎച്ച്എസ്ഇ എഡി പി നവീന, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം ആർ സുനിമോൾ, പിടിഎ പ്രസിഡന്റ് സുരേഷ്
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
നാരായണൻ, ശതാബ്ദി കമ്മറ്റി വൈസ് ചെയർമാൻ പി ടി സൈമൺ, കെ എം ആൻസി ,സഞ്ജന കെ സാബു, കൃപ രാജേഷ് എന്നിവർ സംസാരിച്ചു.സ്‌കൂൾ മനേജർ റവ. ഫാ. സാബു മാലിത്തുരുത്തേൽ സ്വാഗതവും പ്രിൻസിപ്പൽ തോമസ് മാത്യു നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.