2024 ജനുവരി 18 ശനി 1199 മകരം 05
വാർത്തകൾ
- പാലാ നെല്ലിയാനി പള്ളിയിൽ വി. സെബസ്ത്യാനോസിൻ്റെ തിരുനാളിന് കൊടിയേറി
പാലാ നെല്ലിയാനി സെ.സെബാസ്റ്റ്യൻസ് പള്ളിയിൽ വി. സെബസ്ത്യാനോസിൻ്റെ തിരുനാളിന് ആരംഭം കുറിച്ചു കൊണ്ട് വികാരി ഫാ.ജോസഫ് ഇല്ലിമൂട്ടിൽ കൊടിയേറ്റുന്നു. ഫാ.തോമസ് വര കുകാലാപറമ്പിൽ, ഫാ.ബിനു ചൊള്ളാക്കൽ, ഫാ.ജോർജ് മണ്ഡപത്തിൽ എന്നിവർ സമീപം.
ജനു.18, 19, 20 തീയതികളിലാണ് തിരുനാൾ.
- മുണ്ടുപാലം കുരിശുപള്ളിയിൽ തിരുന്നാളിന് കൊടിയേറി
പാലാ: പാലാ ളാലം പഴയ പള്ളിയുടെ കുരിശുപളളിയായ മുണ്ടുപാലം സെൻ്റ് തോമസ് കുരിശുപള്ളിയിൽ വി.സെബസ്ത്യാനോസിൻ്റെ തിരുനാളിന് കൊടിയേറി. ളാലം പഴയ പള്ളി വികാരി റവ.ഫാ.ജോസഫ് തടത്തിൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. ജനുവരി 26 വരെയാണ് തിരുനാൾ.
- സൈബര്‍ സുരക്ഷക്ക് കരുത്താകാൻ ‘സഞ്ചാര്‍ സാഥി ആപ്പ്’ എത്തി
സൈബര്‍ സുരക്ഷ ലക്ഷ്യമാക്കിയുള്ള ‘സഞ്ചാര്‍ സാഥി’ വെബ്‌സൈറ്റിന്‍റെ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി ടെലികോം മന്ത്രാലയം. മൊബൈല്‍ ഫോണ്‍ നഷ്‌ടപ്പെട്ടെങ്കില്‍ ബ്ലോക്ക് ചെയ്യാനും, നിങ്ങളുടെ പേരില്‍ മറ്റാരെങ്കിലും മൊബൈല്‍ കണക്ഷന്‍ എടുത്തിട്ടുണ്ടെങ്കില്‍ പരാതി രജിസ്റ്റര്‍ ചെയ്യാനും ഇനി സഞ്ചാര്‍ സാഥി ആപ്പ് വഴി സാധിക്കും. പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനായി ആപ്പിന്റെ IMEI നമ്പർ ഓർത്തു ഇരിക്കേണ്ടത് അത്യാവശ്യമാണ്. ഇത്രയും നാളും സഞ്ചാര്‍ സാഥിയുടെ വെബ്‌സൈറ്റ് മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ ആപ്ലിക്കേഷനും പുറത്തിറങ്ങിയിരിക്കുകയാണ്.
- ശ്വാസംമുട്ടലിന് നൽകിയ ഗുളികക്കുള്ളിൽ മുള്ളാണി
ശ്വാസംമുട്ടലിന് നൽകിയ ഗുളികക്കുള്ളിൽ മുള്ളാണി. വിതുര, മേമല, ഉരുളുകുന്ന് സ്വദേശി വസന്തയ്ക്ക് വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് നൽകിയ ക്യാപ്സൂളുകൾക്കുള്ളിലാണ് കട്ടിയുള്ള മുള്ളാണി കണ്ടെത്തിയത്. വിതുര പൊലീസിൽ വസന്ത പരാതി നൽകി. ആരോഗ്യ വകുപ്പിനും ഡിജിപിക്കും പൊതുപ്രവർത്തകൻ പരാതി നൽകി.
- ചികിത്സാസഹായത്തിന്റെ പേരിൽ ആലപ്പുഴയിലെ യൂത്ത് കോൺഗ്രസിന്റെ തമ്മിലടി
യൂത്ത് കോൺഗ്രസ് നേതാവിന് നൽകിയ ചികിത്സാ സഹായത്തിന്റെ പേരിൽ ആലപ്പുഴ യൂത്ത് കോൺഗ്രസിൽ നടന്നുകൊണ്ടിരിക്കുന്ന പോരിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ജനറൽ സെക്രട്ടറി ലിന്റോ പി അന്റു, വൈസ് പ്രസിഡന്റുമാരായ ഷിബിന, നിഹാൽ മുഹമ്മദ് എന്നിവരാണ് കമ്മീഷനിൽ അംഗങ്ങളായിട്ടുള്ളത്. 10 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് കൈമാറണം. വിഷയത്തിൽ പരസ്യ പ്രതികരണം പാടില്ലെന്ന് അംഗങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
- റഷ്യൻ കൂലിപ്പട്ടാളത്തിൽ 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
സൈനിക സഹായികൾ എന്ന പേരിൽ, യുക്രൈനെതിരെ യുദ്ധം ചെയ്യാനായി റഷ്യൻ കൂലി പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരിൽ 12 പേർ കൊല്ലപ്പെട്ടതായി കേന്ദ്ര വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജെസ്‌വാൾ സ്ഥിരീകരിച്ചു.
- കാനഡയിലെത്തി, പഠനം ഉപേക്ഷിച്ചത് 20000 ഇന്ത്യൻ വിദ്യാർത്ഥികൾ
സ്റ്റുഡൻ്റ് വീസയിൽ കാനഡയിൽ എത്തിയ ഇരുപതിനായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികളെ “നോ-ഷോ” പട്ടികയിൽ ഉൾപ്പെടുത്തിയതായി റിപ്പോർട്ട്. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 2024 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അൻപതിനായിരത്തോളം അന്തർദ്ദേശീയ വിദ്യാർത്ഥികൾ കനഡയിലെത്തിയെങ്കിലും കോളേജുകളിൽ ഹാജരായിട്ടില്ലെന്നാണ്വി വരം.
- മികവു പുലർത്തിയ വിദ്യാർത്ഥികൾക്ക് ഡോൺ ബോസ്കോ സ്കൂളിൽ അവാർഡുകൾ വിതരണം ചെയ്തു
സ്പോർട്സിലും കലയിലും പഠനത്തിലും മികവു കാട്ടിയ കുട്ടികൾക്ക് ഒരേ വേദിയിൽ മെമൻ്റോ സമ്മാനിച്ചത് ശ്രദ്ധേയമായി. വാർഷിക ദിനത്തിൻ്റെ ഭാഗമായി നടത്തിയിരുന്ന ചടങ്ങ് ആദ്യമായാണ് പ്രത്യേക പരിപാടിയാക്കിയതെന്ന് ഫാ. ഷിബു ഡേവിസ് പറഞ്ഞു. കുട്ടികൾക്കൊപ്പം മാതാപിതാക്കളെയും സ്റ്റേജിൽ അണിനിരത്തിയത് നല്ല മാതൃകയായി . 2016ൽ തുടങ്ങിയ ഡോൺ ബോസ്കോ ഫുട്ബോൾ അക്കാദമി ഇതിനകം ദേശീയ ശ്രദ്ധ നേടി.
- കഷായത്തിൽ വിഷം കലർത്തി കൊലപാതകം; ഗ്രീഷ്മയും അമ്മാവനും കുറ്റക്കാർ
കേരളത്തെ നടുക്കിയ ഷാരോൺ വധക്കേസിൽ ഗ്രീഷ്മയും അമ്മാവനും കുറ്റക്കാർ അമ്മയെ വെറുതെ വിട്ടു. നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞ് കാമുകനായ ഷാരോൺ രാജിനെ കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്.
- മ്യാന്മറിലെ മണ്ണിടിച്ചിലിന്റെയും വിവിധ യുദ്ധങ്ങളുടെയും ഇരകൾക്ക് സാമീപ്യമറിയിച്ച് ഫ്രാൻസിസ് പാപ്പാ
മ്യാൻമറിലെ കച്ചിനിൽ മണ്ണിടിച്ചിലിൽ നിരവധിയാളുകൾ ഇരകളായതിൽ അനുശോചനം രേഖപ്പെടുത്തിയും, പരിക്കേറ്റവർക്കും ബന്ധുക്കൾക്കും പ്രാർത്ഥനകളും സാമീപ്യവും വാഗ്ദാനം ചെയ്തും ഫ്രാൻസിസ് പാപ്പാ. ജനുവരി പതിനഞ്ച് ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടികാഴ്ചാവേളയിൽ സംസാരിക്കവെ, ദുരിതമനുഭവിക്കുന്ന ആളുകളോടുള്ള ഐക്യദാർഢ്യത്തിന് പാപ്പാ ഏവരെയും ക്ഷണിച്ചു. യുദ്ധങ്ങളിലായിരിക്കുന്ന ഉക്രൈൻ, മ്യാന്മാർ, പലസ്തീൻ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളെയും പാപ്പാ പ്രത്യേകം പരാമർശിച്ചു.