വന നിയമ ഭേദഗതി സർക്കാർ പിൻവലിച്ചത് ജനങ്ങളുടെ സമ്മർദ്ദം മൂലമെന്ന്; ഒ ഐ ഒ പിയുടെ കോട്ടയം ജില്ലാ ഭാരവാഹികൾ അഭിപ്രായപ്പെട്ടു

Date:

പാലാ :വന നിയമ ഭേദഗതി സർക്കാർ പിൻവലിച്ചത് ജനങ്ങളുടെ സമ്മർദ്ദം മൂലമാണെന്നും;  60 കഴിഞ്ഞ എല്ലാവർക്കും പതിനായിരം രൂപാ പെൻഷൻ എന്നുള്ളത് ജനങ്ങൾ സംഘടിതമായി ആവശ്യപ്പെട്ടാൽ സർക്കാർ നൽകാൻ നിർബന്ധിതരാകുമെന്ന് ഒ ഐ ഒ പിയുടെ കോട്ടയം ജില്ലാ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.മീഡിയാ അക്കാദമിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ . 60 കഴിഞ്ഞവർക്ക് പതിനായിരം രൂപാ പെൻഷൻ എന്നുള്ളത് ഔദാര്യമല്ല അവകാശമാണെന്ന് ഒ ഐ ഒ പി ഭാരവാഹികൾ പറഞ്ഞു .ഇവിടെ ഇപ്പോൾ സർക്കാർ ജീവനക്കാർക്ക് മാത്രമാണ് പെൻഷൻ ലഭിക്കുന്നത്.എന്നാൽ കർഷകനും ,കർഷക തൊഴിലാളിക്കും ,നിർമ്മാണ തൊഴിലാളിക്കും മാന്യമായ പെൻഷന് അവകാശമുണ്ട് പക്ഷെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഇതേക്കുറിച്ചു ഒന്നും തന്നെ മിണ്ടുന്നില്ല.

കർഷകനും കർഷക തൊഴിലാളിയും നാളെ മുതൽ ജോലി ചെയ്യുന്നില്ല എന്ന നടപടിയിലേക്കു കടന്നാൽ ഈ രാജ്യം പട്ടിണിയിലാകും എന്നാൽ അവരെ അവഗണിക്കുന്ന നയമാണ് നമ്മുടെ രാജ്യത്തുള്ളത് .അവരടക്കമുള്ളവർക്കു പ്റഗിനായിരം രൂപാ പെൻഷൻ എന്നുള്ളത് ഭരണഘടനാ പ്രകാരമുള്ള അഖ്‌വകാശമാണ് അതാരുടെയും ഔദാര്യമല്ല.ഇപ്പോൾ തന്നെ വൈദ്യുതി വകുപ്പിൽ അമിത ശമ്പളവും അമിത പെൻഷനുമാണ് നൽകി വരുന്നത് .അതിനൊക്കെ അറുതി വരുത്തേണ്ട കാലം അതിക്രമിച്ചു .

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

സർക്കാർ സർവീസിൽ അഞ്ചര ലക്ഷം ജീവനക്കാരുണ്ട്.ഇവർ സമൂഹത്തിന്റെ മൂന്നര ശതമാനമാണ് എന്നാൽ ഇവർക്ക് ശമ്പളം നാകാനാണ് സർക്കാരിന്റെ വരുമാനത്തിന്റെ സിംഹ ഭാഗവും ചിലവഴിക്കുന്നത് .ഒരു വര്ഷം 20000 പേർ പെൻഷൻ പറ്റുന്നുണ്ട്.സർക്കാർ തലത്തിൽ അനാവശ്യ വേക്കന്സികള് നിർത്തലാക്കിയാൽ തന്നെ സർക്കാരിന് കോടികൾ ലാഭിക്കാം .കൃഷി വകുപ്പിൽ തന്നെ കോർപ്പറേഷനുകളുടെ എണ്ണം എത്രയാ .ഒരു ആവശ്യവുമില്ലാതെ എണ്ണം കൂട്ടിക്കൊണ്ടു വെള്ളാനകളാക്കുകയാണ് ചെയ്യുന്നത് .

സർക്കാരിന് ഉദ്യോഗസ്ഥരോടാണ് പ്രതിബദ്ധത .ജനങ്ങളോട് പ്രതിബദ്ധത കാണിക്കേണ്ടവർ ഉദ്യോഗസ്ഥർ സംഘടിതരാണെന്ന കാരണത്താൽ അവർക്കു കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നു .പതിനൊന്നായി ശമ്പള കമ്മീഷൻ റിപ്പോർട്ടിലൂടെ നടപ്പിലാക്കിയത് 25000 കോടി രൂപായുടെ അധിക ബാധ്യതയാണ് വരുത്തിയിരിക്കുന്നത് .മുൻ കാല പ്രാബല്യത്തോടെയാണ് ഇങ്ങനെ വർധിപ്പിച്ചിരിക്കുന്നത്.സർക്കാർ ഉദ്യോഗസ്ഥരുടെ ഭീമമായ ശമ്പളം വെട്ടിക്കുറയ്ക്കുകയും ;ഭയാനകമായ പെൻഷനും വെട്ടിക്കുറയ്ക്കണമെന്നു ഒ ഐ ഒ  പി കോട്ടയം ജില്ലാ ഭാരവാഹികൾ അഭിപ്രായപ്പെട്ടു .ഇക്കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാനായി ഒ ഐ ഒ  പി യുടെ കോട്ടയം ജില്ലാ സമ്മേളനം ജനുവരി 18 നു കോട്ടയത്ത് നടക്കുകയാണെന്നും എല്ലാ സദ് ജനങ്ങളും ഈ സമ്മേളനത്തിൽ പങ്കെടുക്കണമെന്നും ഭാരവാഹികൾ അറിയിച്ചു .(ബെന്നി :9539592630)

പാലാ മീഡിയാ അക്കാദമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ  അഡ്വ. ജോസുകുട്ടി മാത്യു, ഷാജി ജോസ് പുന്നത്താനം ബെന്നി മാതൃൂ, സന്തോഷ് പന്തത്തല, ജോസുകുട്ടി പുളിക്കൽ, ബേബി ജോസഫ് പ്ലാശനാൽ, ബേബി മാത്യു ഡോ. ജോസ് ആൻ്റണി കാനാട്ട്. ജോസ് അയർക്കുന്നം എന്നിവർ പങ്കെടുത്തു.

spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related