സീറോമലബാർ സഭാ ഭൂമി ഇടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിചാരണ കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരാകില്ല. സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ സാവകാശം തേടും ഇതിനായി കൂടുതൽ സമയം ആവിശ്യപ്പെടും. കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് കർദിനാൾ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ആവശ്യത്തിൽ ഇടപെടാൻ കോടതി തയ്യാറായിട്ടില്ല.