പ്രഭാത വാർത്തകൾ 2024 ജനുവരി 16

Date:

വാർത്തകൾ

  • നെല്ലിയാനി പളളിയിൽ വി.സെബസ്ത്യാനോസിൻ്റെ തിരുനാൾ

പാലാ: നെല്ലിയാനി ഇടവക മദ്ധ്യസ്ഥനായ വി.സെബസ്ത്യാനോസിൻ്റെ തിരുനാൾ ജനു’ 17, 18, 19, 20 തീയതികളിലായി ആഘോഷിക്കും. 17-ന് വൈകിട്ട് 4.45 ന് കൊടിയേറ്റ്, 5 മണി വി.കുർബാന, നൊവേന, ലദീഞ്ഞ്, 7.15ന് പാലാ സൂപ്പർ ബീറ്റ്സിൻ്റെ ഗാനമേള. 18 ന് കപ്പേളയിൽ രാവിലെ 7 ന് വി.കുർബാന, ലദീഞ്ഞ്, ഉച്ചകഴിഞ്ഞ്‌ 2.30 ന് തിരുസ്വരൂപ പ്രതിഷ്ഠ 5 ന് വി.കുർബാന, ലദീഞ്ഞ്,6.30 ന് തിരുനാൾ പ്രദക്ഷിണം. 7.45 ന് കപ്പേളയിൽ ലദീഞ്ഞ്, പ്രസംഗം.19-ന് 10 മണിക്ക് തിരുനാൾ കുർബാന, സന്ദേശം, പ്രദക്ഷിണം, വി.കുർബാനയുടെ ആശീർവാദം, ഊട്ടു നേർച്ച, 7 മണിക്ക് കലാസന്ധ്യ.
ജനു.20ന് പരേതരായവരുടെ ഓർമ്മയാചരണം ,വി.കുർബാന, ഒപ്പീസ്, സിമിത്തേരി സന്ദർശനം’

  • മുണ്ടുപാലം സെൻ്റ് തോമസ് കുരിശുപള്ളിയിൽ വി. സെബസ്ത്യാനോസിൻ്റെ തിരുനാൾ

പാലാ: പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ ളാലം പഴയ പള്ളിയുടെ മുഖ്യ കുരിശുപളളിയായ മുണ്ടുപാലം സെൻ്റ് തോമസ് കുരിശുപള്ളിയിൽ ചരിത്ര പ്രസിദ്ധമായ വി.സെബസ്ത്യാനോസിൻ്റെ തിരുനാൾ ജനുവരി 17 വെള്ളിയാഴ്ച മുതൽ 26 ഞായറാഴ്ച വരെ നടക്കും. കേരളത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ആഘോഷമായ തിരുനാൾ പ്രദക്ഷിണമാണ് തിരുനാളിൻ്റെ ഭാഗമായി 2 ദിവസങ്ങളിലായി നടക്കുക. 20 കിലോമീറ്റർ ദൂരമാണ് പ്രദക്ഷിണത്തിൻ്റെ ദൈർഘ്യം.17 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ളാലം പഴയ പള്ളി വികാരി റവ.ഫാ.ജോസഫ് തടത്തിൽ തിരുനാളിന് കൊടിയേറ്റ് കർമ്മം നിർവ്വഹിച്ച് ആഘോഷമായ വി.കുർബാന അർപ്പിക്കും. തുടർന്ന് എല്ലാ ദിവസവും വൈകുന്നേരം 5 മണിക്ക് ആഘോഷമായ വി.കുർബ്ബാനയും സന്ദേശവും നൊവേനയും നടക്കും. 24ാംതീയതി വൈകുന്നേരം 7 മണിക്ക് കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷൻ അവതരിപ്പിക്കുന്ന ഗാനമേള നടക്കും.ഇരുപത്തി അഞ്ചാം തീയതി വൈകുന്നേരം 3.30 ളാലം പഴയ പള്ളിയിൽ വാദ്യമേളങ്ങൾ നടക്കും തുടർന്ന് ആഘോഷമായ വി.കുർബാനയും സന്ദേശവും നടക്കും. തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം ളാലം പഴയ പള്ളിയിൽ നിന്നും ആരംഭിച്ച് സെൻ്റ് മേരീസ് കോൺവെൻ്റ്, മാർക്കറ്റ് ജംഗ്ഷൻ, അഡാർട്ട് ,കൊണ്ടാട്ട് കടവ്, മുണ്ടുപാലം ജംഗ്ഷൻ, തെരുവംകുന്ന്, നെല്ലിത്താനം, കരൂർ മുണ്ടുപാലം ലിങ്ക് റോഡ്‌ എന്നീ പന്തലുകളിലെ ലദീഞ്ഞുകൾക്ക് ശേഷം ന്യൂ ഫാം റോഡിലൂടെ മുണ്ടുപാലം കുരിശുപള്ളിയിൽ സമാപിക്കുന്നു.പ്രധാന തിരുനാൾ ദിനമായ 26 ന് രാവിലെ 6.30 നും 10.30നും ആഘോഷമായ വി.കുർബ്ബാനയും ലദീഞ്ഞും നടക്കും. ഉച്ചക്കു 12 മണിക്ക്‌ കാർഷികവിഭവങ്ങളുടെ ലേലം ഉണ്ടായിരിക്കും.വൈകുന്നേരം 4.30 ന് പള്ളിയിലെ വാദ്യമേളങ്ങൾക്ക് ശേഷം രണ്ടാമത്തെ ദിവസത്തെ തിരുനാൾ പ്രദക്ഷിണം ആരംഭിക്കും. കുരിശുപള്ളിയിൽ നിന്ന് ആരംഭിച്ച്‌ ഗുഡ്‌ഷെപ്പേർഡ് ,ബോയ്സ്‌ ടൗൺ ,കരുണാലയം ജംഗ്ഷൻ, അൽഫോൻസാ നഗർ, കോക്കാപ്പള്ളി, പൂതക്കുഴി, ഡേവിസ് നഗർ എന്നി സ്ഥലങ്ങളിലെ പന്തലുകളിലെ ലദീഞ്ഞു കൾക്ക് ശേഷം കുരിശുപള്ളിയിൽ സമാപിക്കുന്നു. അതിനു ശേഷം സമാപനാശീർവാദവും നടക്കും.വിവിധ ദിവസങ്ങളിലെ തിരുക്കർമ്മങ്ങൾക്ക് വികാരി റവ.ഫാ ജോസഫ് തടത്തിൽ, പാസ്റ്ററൽ അസി. റവ.ഫാ ജോസഫ് ആലഞ്ചേരിൽ, അസി.വികാരിമാരായ റവ.ഫാ.സ്കറിയാ മേ നാംപറമ്പിൽ, റവ.ഫാ.ആൻ്റണി നങ്ങാപറമ്പിൽ എന്നിവർ നേതൃത്വം നൽകും. പത്രസമ്മേളനത്തിൽ റവ.ഫാ.ജോസഫ് തടത്തിൽ, റവ.ഫാ ജോസഫ് ആലഞ്ചേരിൽ, കൺവീനർമാരായ ലിജോ ആനിത്തോട്ടം, ജോസുകുട്ടി പൂവേലിൽ, ഷൈജി പാവന, തോംസൺ കണ്ണംകുളം എന്നിവർ പങ്കെടുത്തു.

  • രാമതത്വം തന്നെയാണ് ധർമ്മതത്വവും -അഡ്വ.ശങ്കു ടി.ദാസ്

പാലാ:രാമതത്വം തന്നെയാണ്
ധർമ്മ തത്വവുമെന്ന് ബിജെപി ഇൻ്റലക്ച്വൽ സെൽ
സംസ്ഥാന കൺവീനർ അഡ്വ.ശങ്കു ടി.ദാസ്.ധർമ്മം എന്ന സങ്കല്പത്തെ മനുഷ്യന്റെ രൂപത്തിൽ അവതരിപ്പിക്കുന്നതാണ് രാമായണം.
ഗഹനമായ വൈദിക തത്വങ്ങൾ കഥകളിലൂടെ പറഞ്ഞുതന്നതാണ് പുരാണങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.മീനച്ചിൽ ഹിന്ദു മഹാസംഗമത്തിൻ്റെ നാലാം ദിവസം നടന്ന സത്സംഗ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗുരുനാരായണ
സേവാനികേതൻ സനാതന ധർമ്മ പ്രഭാഷകൻ പ്രമോദ് തമ്പി വേളൂർ പ്രഭാഷണം നടത്തി.എല്ലാം ഈശ്വരാർപ്പിതമായി ചെയ്യാൻ കഴിയുമ്പോഴാണ് ജീവിതത്തിൽ
ജ്ഞാനവും ആനന്ദവും അനുഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.വെള്ളാപ്പാട് ക്ഷേത്രം ഉപദേശക സമിതി രക്ഷാധികാരി അഡ്വ.കെ.ആർ.ശ്രീനിവാസൻ അദ്ധ്യക്ഷനായി.മഹേഷ് ചന്ദ്രൻ സ്വാതവും വിഷ്ണു ബിജു നന്ദിയും പറഞ്ഞു.

  • ലൂമിനാരിയ- വിദ്യാഭ്യാസ -സാംസ്കാരിക – കാർഷിക മേള . വിളമൽസരങ്ങൾ സംഘടിപ്പി ക്കുന്നു.

പാലാ: പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജ് പ്ലാറ്റിനം ജൂബിലിയാഘോഷമായ “ലൂമിനാരിയ” മെഗാ എക്സ്പോയുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ സഹകരണത്തോടെ കാർഷിക വിളമൽസരം സംഘടിപ്പിക്കുന്നു. പച്ചക്കപ്പ, ചേന, കാച്ചിൽ, ഏത്തവാഴക്കുല, തേങ്ങാക്കുല , പഴുക്കാകുല, ഇഞ്ചി, മഞ്ഞൾ കൂടാതെ വിവിധ പച്ചക്കറി ഇനങ്ങളിലും വിളമൽസരം ഉണ്ടായിക്കുന്നതാണ്. മൽസര വിജയികൾക്ക് ക്യാഷ് അവാർഡുകൾ സമ്മാനിക്കുന്നതാണ്. പത്തൊൻപതാം തീയതി ഞായറാഴ്ച രാവിലെ ആരംഭിക്കുന്ന വിളമൽസരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക. 9446126925. 9446126277.

  • മദ്യശാലകളുടെ എണ്ണം വര്‍ദ്ധിക്കുന്നു :കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

സംസ്ഥാനത്ത് കൂണുകള്‍പോലെ ബാറുകളും, ബെവ്‌കോ-കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും മുളച്ചുവളരുകയാണെന്നും മാരക രാസലഹരി മാഫിയയുടെ സാന്നിധ്യം ഗ്രാമങ്ങളില്‍പോലും എത്തിയെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി. ഫെബ്രുവരി 26 ന് കോട്ടയത്ത് നടക്കുന്ന കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്റെയും, മദ്യവിരുദ്ധ സമിതിയുടെയും സംയുക്ത സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പ്രതിനിധി സമ്മേളനം കോട്ടയത്ത് ലൂര്‍ദ്ദ് പള്ളി ഹാളില്‍ നടക്കുകയായിരുന്നു.

  • സ്വയംദാനത്തിലൂടെയാണ് നമ്മുടെ ജീവിതങ്ങൾ പ്രകാശിതമാകുന്നത്

സ്വയംദാനത്തിലൂടെയാണ് നമ്മുടെ ജീവിതങ്ങൾ പ്രകാശിതമാകുന്നത്. ദൈവരാജ്യസേവനത്തിനായി പുരോഹിതരും സന്യസ്‌തരും എത്രത്തോളം സമയം ചെലവഴിക്കുന്നോ, അത്ര ത്തോളം തന്നെ തങ്ങളെത്തന്നെ പരിപാലിക്കേണ്ടതും ആവശ്യമുണ്ട്. തങ്ങളെത്തന്നെ അവഗണിക്കുന്ന പുരോഹിതർ, സന്യാസിനികൾ അഥവാ ഡീക്കൻമാർ ഒടുവിൽ, തങ്ങളെ ഭരമേൽപിച്ചിരിക്കുന്ന മനുഷ്യരേയും അവഗണിക്കുന്നതിൽ ചെന്നെത്തും. അതു കൊണ്ടാണ് ചെറിയ “ജീവിതചര്യ” ആവശ്യമായി വരുന്നത്- സന്യസ്തർക്ക് അതിപ്പോൾതന്നെ ഉണ്ട്. അവർ അനുദിനം പ്രാർത്ഥനയ്ക്കും ദിവ്യബലിക്കും കർത്താവുമായുള്ള സംവാദത്തിനും ദിവസവും ഒരു സമയം നിശ്ചയിക്കുന്നു, ഓരോരുത്തരും അവരവരുടെ ആത്മീയതയ്ക്കും ജീവിതശൈലിക്കുമനുസൃതം. ഞാൻ ഇതുകൂടി പറയും: ഏകാന്തതയ്ക്കായി അൽപസമയം മാറ്റിവയ്ക്കുക.

  • ലെബനോന്റെ പുതിയ പ്രസിഡന്‍റിന് ആശംസകളുമായി വത്തിക്കാന്‍

ക്രൈസ്തവ സമൂഹത്തിനായി നീക്കിവച്ചിരിക്കുന്ന ലെബനോനിലെ പ്രസിഡന്റ് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജോസഫ് ഔണിന് ആശംസകളുമായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍.

  • പെരിയ കേസിലെ നിയമപോരാട്ടത്തിന് വീണ്ടും CPIM പണപ്പിരിവ്

പെരിയ കേസിൽ വീണ്ടും സിപിഐഎം പണപ്പിരിവ്. നിയമപോരാട്ടത്തിനായാണ് പണപ്പിരിവ് നടത്തുന്നത്. സ്പെഷ്യൽ ഫണ്ട് എന്ന പേരിലാണ് കോടതി ചെലവിനായി ധനശേഖരണം നടത്തുന്നത്. പാർട്ടി അംഗങ്ങൾ 500 രൂപ വീതം നൽകണമെന്നാണ് സിപിഐഎം നിർദേശം നൽകി. ജോലിയുള്ളവർ ഒരു ദിവസത്തെ ശമ്പളം നൽകണമെന്ന് നിർദേശം.

  • ഒന്നിച്ചു നിൽക്കാൻ പി വി അൻവർ ആവശ്യപ്പെട്ടു

പാലക്കാട് കോൺഗ്രസ് വിട്ട മുൻ ഡിസിസി പ്രസിഡന്റും എംഎൽഎയുമായ എ വി ഗോപിനാഥിന്റെ വീട് സന്ദർശിച്ച് തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്ററായ പി വി അൻവർ. പി വി അൻവർ തന്റെ വീട്ടിലെത്തിയത് യൂഡിഎഫിനൊപ്പം നിൽക്കാൻ ആവശ്യപ്പെട്ടാണെന്നും യൂഡിഎഫുമായി ചേർന്ന് പ്രവർത്തിക്കാനാണ് താല്പര്യമെന്ന് അൻവറിന്റെ സംസാരത്തിൽ നിന്ന് ബോധ്യമായിയെന്നും എ വി ഗോപിനാഥ് പറഞ്ഞു.

  • 3600 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ

3600 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ. മാർക്ക് സക്കർബർഗിൻ്റെ ഇൻ്റേണൽ മെമ്മോ അനുസരിച്ച് ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിന് മോശം പ്രകടനം കാഴ്ചവെക്കുന്ന ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നത്. പിരിച്ചുവിടുന്നവർക്ക് പകരമായി പുതിയ ആളുകളെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. സെപ്തംബർ വരെ മെറ്റയിൽ ഏകദേശം 72,400 ജീവനക്കാരുണ്ടായിരുന്നു.

  • ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ

അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലാണ് കുഞ്ഞ് ചികിത്സയിലുള്ളത്. ശ്വാസതടസം അനുഭവപ്പെട്ടതിനെതുടർന്ന് ഇന്ന് രാവിലെയാണ് കുഞ്ഞിനെ വണ്ടാനം മെഡിക്കൽ കോളജിൽ കുഞ്ഞിനെ എത്തിച്ചത്. ഹൃദയത്തിന്റെ പ്രവർത്തനത്തിൽ തകരാർ സംഭവിച്ചിട്ടുണ്ടെന്ന് വിദഗ്‌ദ്ധ ഡോക്ടർമാർ പറയുന്നു.

  • സംസ്ഥാനത്ത് 20 മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കും

സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പിന്റെ ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ ആലോചന. ചെക്ക് പോസ്റ്റുകള്‍ വഴി കൈക്കൂലി വാങ്ങുന്നുവെന്ന വിജിലന്‍സ് കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ നീക്കം. ജിഎസ്ടി വകുപ്പുമായി സഹകരിച്ചുകൊണ്ടുള്ള പുതിയ പരിശോധനക്കുള്ള ശുപാര്‍ശ ഗതാഗത കമ്മീഷണര്‍ ഗതാഗത വകുപ്പിന് സമർപ്പിക്കും.

  • അബ്ദു റഹീമിന്റെ മോചനം നീളുന്നു

സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ കേസ് വീണ്ടും മാറ്റി. റിയാദിലെ കോടതിയാണ് കേസ് നീട്ടിവെച്ചത്. കഴിഞ്ഞ 5 തവണയും കേസ് മാറ്റിവെച്ചിരുന്നു. ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു അബ്ദുറഹീമും കുടുംബവും നിയമ സഹായ സമിതിയും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

  • സെക്രട്ടേറിയറ്റിലെ കൂറ്റൻ ഫ്ലക്സ്; കടുത്ത നിലപാടുമായി ഹൈക്കോടതി

കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ കൂറ്റൻ ഫ്ലക്സ് ബോർഡ് സെക്രട്ടേറിയറ്റിനു മുന്നിൽ സ്ഥാപിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഒരുങ്ങി ഹൈക്കോടതി. സംഘടനയുടെ പ്രസിഡന്റും സെക്രട്ടറിയും അഡീഷണൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി റാങ്കിലുള്ളവരാണെന്നത് അതീവഗൗരവത്തോടെ കാണുന്നു.

  • നിലമ്പൂരിൽ നാളെ എസ്ഡിപിഐ ഹർത്താൽ

നിലമ്പൂരിൽ നാളെ (16-01-2025) എസ്ഡിപിഐയുടെ നേതൃത്വത്തിൽ ഹർത്താൽ നടത്തും. രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ് ഹർത്താൽ.തുടർച്ചയായുള്ള കാട്ടാന ആക്രമണത്തിന് കാരണം അധികൃതരുടെ അനാസ്ഥയാണെന്നാരോപിച്ചാണ് ഹർത്താൽ നടത്തുന്നത്.

spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related