2024 ജനുവരി 11 ശനി 1199 ധനു 27
വാർത്തകൾ
- സ്കൂൾ വാർഷികം
പാലാ: പാലാ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ 129-ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ജനുവരി13 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ശ്രീ മാണി സി. കാപ്പൻ എം.എൽ.എ. സമ്മേളനം ഉദ്ഘാടനം ചെയ്യും. മാനേജർ വെരി. റവ. ഡോ. ജോസ് കാക്കല്ലിൽ അധ്യക്ഷത വഹിക്കും. രൂപതാ കോർപ്പറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലകാലയിൽ മുഖ്യപ്രഭാഷണം നടത്തും. സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരെ മുൻസിപ്പൽ ചെയർമാൻ ശ്രീ. ഷാജു വി. തിരുത്തൻ ആദരിക്കും. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ബൈജു കൊല്ലംപറമ്പിൽ ഫോട്ടോ അനാച്ഛാദനം ചെയ്യും. വാർഡ് കൗൺസിലർ ശ്രീമതി. ബിജി ജോജോ, പി.ടി.എ. പ്രസിഡണ്ട് ശ്രീ. വി.എം.തോമസ് , പ്രിൻസിപ്പൽ ശ്രീ. റെജിമോൻ കെ. മാത്യു, ഹെഡ്മാസ്റ്റർ ഫാ. റെജിമോൻ സ്കറിയ, അധ്യാപക പ്രതിനിധികൾ തുടങ്ങിയവർ സംസാരിക്കും.
- റഷ്യൻ ആക്രമണത്തിൽ യുക്രൈൻ വൈദികന് പരിക്കേറ്റു
തെക്കൻ യുക്രൈനിലെ ഖെർസൺ പ്രദേശത്ത് കഴിഞ്ഞ ദിവസമുണ്ടായ ഡ്രോൺ ആക്രമണത്തിൽ യുക്രൈന്‍ സ്വദേശിയായ ഗ്രീക്ക് കത്തോലിക്ക വൈദികന് പരിക്കേറ്റു. വാഹനത്തിലുണ്ടായിരുന്ന സെമിനാരിക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു. തിയോഫനി ആഘോഷത്തിനായി വൈദിക വിദ്യാര്‍ത്ഥികളോടൊപ്പം യാത്ര ചെയ്യകയായിരുന്ന ഫാ. ഇഹോർ മക്കാർ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെയാണ് ആക്രമണമുണ്ടായത്. സെമിനാരി അംഗങ്ങള്‍ പരിക്കുകളേൽക്കാതെ രക്ഷപെട്ടു. യുക്രൈനിൽ ജീവിക്കുന്നത് അപകടകരമാണെങ്കിലും, ഇവിടെ തുടരാൻ ആഗ്രഹിക്കുന്ന ജനത്തിനൊപ്പം തുടരുകയെന്നത് പുരോഹിതനെന്ന നിലയിൽ തന്റെ വിളിയുടെ ഭാഗമാണെന്ന് ഫാ. മക്കാർ പറഞ്ഞു. തെക്കൻ യുക്രൈനിലുള്ള ഖെർസണിലെ സെലെനിവ്കയ്ക്കടുത്തുവച്ചാണ് ആക്രമണം ഉണ്ടായത്.
- ഡൽഹി സ്കൂളുകളിലെ ബോംബ് ഭീഷണി; ഭീഷണി സന്ദേശം അയച്ചത് പന്ത്രണ്ടാം ക്ലാസുകാരൻ
ഡൽഹിയിലെ സ്കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ചത് പന്ത്രണ്ടാം ക്ലാസുകാരനെന്ന് ഡൽഹി പോലീസ്. വിദ്യാർഥി കുറ്റം സമ്മതിച്ചു. മുൻപും സമാനമായ സന്ദേശങ്ങൾ അയച്ചതായി വിദ്യാർഥി പൊലീസിനോട് പറഞ്ഞു. കസ്റ്റഡിയിലെടുത്തത് കഴിഞ്ഞദിവസമാണ് വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
- മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ്: കെ ഗോപാലകൃഷ്ണൻ ഐഎഎസിനെ സർക്കാർ തിരിച്ചെടുത്തു
മതാടിസ്ഥാനത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ സസ്പെൻഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ കെ ഗോപാലകൃഷ്ണനെ സർക്കാർ സർവീസിലേക്ക് തിരിച്ചെടുത്തു. റിവ്യൂ കമ്മിറ്റിയുടെ ശുപാർശയിലാണ് സസ്‌പെൻഷൻ പിൻവലിച്ചത്. വകുപ്പ് തല അന്വേഷണത്തിൽ ഗോപാലകൃഷ്ണനെതിരെ കുറ്റം തെളിയിക്കാൻ ആയില്ലെന്നാണ് കണ്ടെത്തൽ.
- ചക്രവാതചുഴി: കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകും; മുന്നറിയിപ്പ്
ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതചുഴി രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ ജനുവരി 12, 13 തീയതികളിൽ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.നിലവിൽ ചക്രവാതചുഴി തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതിചെയ്യുന്നു. അതേ സമയം ഇന്ന് കേരളത്തിലെ അഞ്ച് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
- വന്ദേഭാരത് എക്‌സ്പ്രസ് ഇനി വെള്ളിത്തിരയിലേക്കും
വെള്ളിത്തിരയില്‍ ആദ്യമായി മുഖം കാണിക്കാനൊരുങ്ങി വന്ദേഭാരത് എക്‌സ്പ്രസ്. വന്ദേഭാരത് എക്‌സ്പ്രസിന്റെ വാണിജ്യ ഉപയോഗത്തിന് പശ്ചിമ റെയില്‍വേ അനുമതി നല്‍കിയതിന് പിന്നാലെയാണ് ഈ നടപടി. മുംബൈ സെന്‍ട്രല്‍ സ്റ്റേഷനിലാണ് ഷൂട്ടിംഗ്.
ഷൂജിത് സിര്‍കാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വന്ദേഭാരതിന്റെ കന്നി സിനിമാപ്രവേശനം
- വീരപ്പന്റെ ഒളിത്താവളങ്ങളിലേക്ക് വിനോദയാത്ര
കാട്ടുകൊള്ളക്കാരന്‍ വീരപ്പന്‍ കൈയടക്കിവെച്ചിരുന്ന വനപ്രദേശങ്ങളിലൂടെ സഞ്ചാരികള്‍ക്കായി കര്‍ണാടക വനംവകുപ്പ് വിനോദയാത്ര ആരംഭിക്കുന്നു.വീരപ്പന്റെ ജന്മനാടായ ഗോപിനാഥം ഗ്രാമത്തില്‍ നിന്ന് ആരംഭിച്ച സഫാരിയ്ക്കായി നിരവധി പേരാണ് പേരുനല്‍കിയതെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. കാവേരി വന്യജീവിസങ്കേതത്തിലൂടെ 22 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സഫാരി ഈ പ്രദേശത്തെ വീരപ്പന്റെ ഒളിത്താവളങ്ങളെയും സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കും.
- പി.വി അൻവർ തൃണമൂൽ കോൺഗ്രസിൽ; അഭിഷേക് ബാനർജിയിൽ നിന്ന് അംഗത്വം സ്വീകരിച്ചു
പി.വി അൻവർ എംഎൽഎ തൃണമൂൽ കോൺഗ്രസിൽ അംഗത്വമെടുത്തു. തൃണമൂൽ കോൺഗ്രസ് ദേശിയ ജന. സെക്രട്ടറി അഭിഷേക് ബാനർജിയുടെ സാനിധ്യത്തിലായിരുന്നു അൻവർ അംഗത്വം സ്വീകരിച്ചത്. അഭിഷേക് ബാനര്‍ജിയുടെ കൊൽക്കത്തയിലെ വസതിയിൽവച്ചാണ് അംഗത്വമെടുത്തത്.
- തെറ്റുകൾ സംഭവിച്ചിട്ടുണ്ടാകാം, ഞാനും മനുഷ്യനാണ് ദൈവമല്ല: പ്രധാനമന്ത്രി മോദി
തെറ്റുകൾ സംഭവിച്ചിട്ടുണ്ടാകാമെന്നും ദൈവമല്ല, താനും മനുഷ്യനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സെറോദ സഹസ്ഥാപകൻ നിഖിൽ കാമത്തിനൊപ്പം ‘പീപ്പിൾ ബൈ ഡബ്ല്യുടിഎഫ്’ എന്ന പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയുടെ സാങ്കേതിക മുന്നേറ്റങ്ങളെ കുറിച്ചും, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത് കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും സോഷ്യൽ മീഡിയ, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിലും പ്രധാനമന്ത്രി സംസാരിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
- പാലാ മാരത്തൺ ജനുവരി 19 ഞായറാഴ്ച
ലയൺസ് ക്ലബ് ഇന്റർ നാഷണൽ 318 B-യും സെൻ്റ് തോമസ് കോളേജും എൻജിനിയേഴ്‌സ് ഫോറവും, ഡെക്കാത്തലോൺ കോട്ടയവും സംയുക്തമായി പാലാ മാരത്തൺ 2025 ജനുവരി 19 ഞായറാഴ്‌ച പാലാ സെൻ്റ് തോമസ് കോളജ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. 21 km രാവിലെ 5.00 മണിയ്ക്കും, 10 km രാവിലെ 6.00 മണിയ്ക്കും, 3 km രാവിലെ 6.30 നും, ആരംഭിക്കുന്നതാണ്. 50 വയസ്സിന് മുകളിലും താഴെയുമുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ ക്യാഷ് പ്രൈസുകൾ നല്‌കുന്നതാണ്. മൊത്തം ഒരു ലക്ഷം രൂപ വരുന്ന സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.