പ്രഭാത വാർത്തകൾ 2024 ജനുവരി 09

Date:

വാർത്തകൾ

  • യൂറോപ്യൻ രാജ്യങ്ങളിൽ ദൈവചിന്ത പിൻവാങ്ങുകയാണ്

ദൈവപുത്രൻ്റെ മനുഷ്യാവതാരത്തിനുശേഷം രണ്ടായിരത്തിലേറെ വർഷങ്ങൾ കടന്നുപോയി. നിരവധി കാലങ്ങളും സംസ്‌കാരങ്ങളും പ്രത്യക്ഷപ്പെടുകയും മറയുകയും ചെയ്തു. ചരിത്രത്തിന്റെ ചിലഘട്ടങ്ങളിൽ ക്രൈസ്‌തവ വിശ്വാസം ജനങ്ങളുടെ ജീവിതങ്ങളെയും അവരുടെ രാഷ്ട്രീയ സംവിധാനങ്ങളെയും രൂപപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇന്നാകട്ടെ പ്രത്യേകിച്ചും യൂറോപ്യൻ രാജ്യങ്ങളിൽ ദൈവചിന്ത പിൻവാങ്ങുകയാണ്.

  • ഡി സി എൽ തൊടുപുഴ പ്രവിശ്യാ ടാലൻറ് ഫെസ്റ്റ് : തൊടുപുഴയ്ക്ക് ഓവറോൾ , മൂലമറ്റം ഫസ്റ്റ് റണ്ണർ അപ്പ്

തൊടുപുഴ : ഡിസി എൽ തൊടുപുഴ പ്രവിശ്യയുടെ രണ്ടാമത് ടാലൻറ് ഫെസ്റ്റിൽ 616 പോയിൻറ്റോടെ എൽ പി , യു.പി , എച്ച് എസ് വിഭാഗങ്ങളിൽ തൊടുപുഴ മേഖല ഓവറോൾ നേടി .മൂന്ന് വിഭാഗങ്ങളിലും മൂലമറ്റം മേഖലയാണ് ഫസ്റ്റ് റണ്ണർ അപ്പ് . എൽ പി യിലും യു.പി യിലും വഴിത്തല മേഖലയും എച്ച് എസിൽ മുവാറ്റുപുഴ മേഖലയും സെക്കൻറ് റണ്ണർ അപ്പ് കരസ്ഥമാക്കി .എൽ പി , എച്ച് എസ് വിഭാഗങ്ങളിൽ കരിമണ്ണൂർ മേഖലയും യു.പി യിൽ മുവാറ്റുപുഴ മേഖലയും നാലാം സ്ഥാനങ്ങൾ നേടി . തൊടുപുഴ ഡിപോൾ പബ്ലിക് സ്കൂളിലെ 10 വേദികളിലായി നടത്തിയ ഫെസ്റ്റ് സംസ്ഥാന പ്രോഗ്രാം കോ – ഓർഡിനേറ്റർ എബി ജോർജ് ഉദ്ഘാടനം ചെയ്തു . പ്രവിശ്യാ കോ – ഓർഡിനേറ്റർ റോയ് ജെ കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു .

  • രണ്ടാഴ്ചയ്ക്കിടെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതിലിലൂടെ പ്രവേശിച്ചത് അഞ്ച് ലക്ഷം തീര്‍ത്ഥാടകര്‍

കഴിഞ്ഞ ക്രിസ്തുമസ് തലേന്ന് സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ തുറന്ന് ഫ്രാന്‍സിസ് പാപ്പ ജൂബിലി വര്‍ഷത്തിന് തുടക്കം കുറിച്ച് രണ്ടാഴ്ച തികയുന്നതിന് മുന്‍പേ സന്ദര്‍ശനം നടത്തിയത് അഞ്ചുലക്ഷത്തിലധികം തീര്‍ത്ഥാടകര്‍. സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രീഫെക്റ്റ് കർദ്ദിനാൾ റിനോ ഫിസിഷെല്ലയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ജൂബിലി വാതിലിലൂടെ പ്രവേശിച്ച് ദണ്ഡവിമോചനം പ്രാപിക്കുവാന്‍ 2026 ജനുവരി 6 വരെ സമയമുണ്ടായിരിക്കെ വന്‍തോതില്‍ തീര്‍ത്ഥാടകര്‍ വത്തിക്കാനിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

  • വയനാട് പുല്‍പ്പള്ളി കൊല്ലിവയലില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

കര്‍ണാടക കുട്ട സ്വദേശിയായ വിഷ്ണു (22) ആണ് മരിച്ചത്. റിസര്‍വ് വനത്തില്‍ വച്ചാണ് കാട്ടാന ആക്രമിച്ചതെന്ന് വനം വകുപ്പ് വ്യക്തമാക്കി. പാതിരി റിസര്‍വ് വനത്തില്‍ പൊളന്ന കൊല്ലിവയല്‍ ഭാഗത്ത് വച്ചാണ് ആന യുവാവിനെ ആക്രമിച്ചത്. രാത്രികാല പരിശോധനയിലുണ്ടായിരുന്ന വനപാലകര്‍ ഉടന്‍ സ്ഥലത്തെത്തി ചുമന്ന് വനപാതയിലെത്തിച്ചു വനം വകുപ്പ് ജീപ്പില്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും യാത്രാ മദ്ധ്യേ മരണപ്പെട്ടു.

  • ഭരണങ്ങാനത്ത് ഇന്ന് രോഗി ദിനം

ഭരണങ്ങാനം: വി. അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ ജനുവരി 10 വെള്ളി രോഗി ദിനമായി ആചരിക്കുന്നു.എല്ലാ മാസവും രണ്ടാം വെള്ളി രോഗികൾക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ വിശുദ്ധ അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ നടത്തിവരുന്നു. രാവിലെ 9 .30ന് ആരംഭിക്കുന്ന സൗഖ്യ ആരാധന 11. 30ന്റെ വിശുദ്ധ കുർബാനയോടെ അവസാനിക്കും. രോഗികൾക്ക് കുമ്പസാരിക്കുന്നതിന് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേനയും കൈവയ്പ്പ് പ്രാർത്ഥനയും നടത്തപ്പെടുന്നതാണ്. ഏവർക്കും പ്രത്യേകിച്ച് വാർദ്ധക്യത്തിലെത്തിയവർക്കും രോഗികളായി കഴിയുന്നവർക്കും രോഗവിമുക്തി പ്രാപിച്ചവർക്കും ഈ പ്രാർത്ഥന ശുശ്രൂഷയിൽ പങ്കെടുക്കാവുന്നതാണ്. പാദുവാ വികാരി റവ. .ഫാ. തോമസ് ഓലായത്തിൽ സൗഖ്യാരാധന നയിക്കും. തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ.അഗസ്റ്റിൻ പാലയ്ക്കാപറമ്പിൽ നേതൃത്വം നൽകും.

  • ആകാശത്ത് ഇനി ‘പ്ലാനറ്ററി പരേഡ്’

ജനുവരി 21 മുതൽ രാത്രി ആകാശത്ത് ആറ് ഗ്രഹങ്ങളെ ഒരേ സമയം കാണാൻ സാധിക്കും. ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നിവയാണ് ‘പ്ലാനറ്ററി പരേഡ് ” എന്നറിയപ്പെടുന്ന പ്രതിഭാസത്തിലൂടെ ആകാശത്ത് വിസ്മയ കാഴ്ച്ചയാകാൻ ഒരുങ്ങുന്നത്. സൂര്യാസ്തമയത്തിനു ശേഷം രാത്രി 8.30 വരെയാണ് ഗ്രഹങ്ങളെ കാണാന്‍ ഏറ്റവും നല്ല സമയം. 

  • ബത്തേരി നിയമനക്കോഴ ആരോപണങ്ങളിൽ  കേസെടുത്ത് പൊലീസ്

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെയും മകന്റെയും മരണത്തിന് പിന്നാലെ ഉയർന്ന നിയമനക്കോഴ ആരോപണങ്ങളിൽ കേസെടുത്ത് പൊലീസ്. താളൂർ സ്വദേശി പത്രോസ്, പുൽപ്പള്ളി സ്വദേശി സായൂജ് എന്നിവരുടെ പരാതികളിലാണ് കേസ്. മരണത്തിൽ കെപിസിസി ഉപസമിതി അംഗങ്ങൾ വയനാട്ടിലെത്തി തെളിവെടുപ്പ് നടത്തും.

  • സംസ്ഥാനത്ത് 20 കോച്ചുള്ള വന്ദേഭാരത് വെള്ളിയാഴ്ച മുതൽ

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച 20 കോച്ചുള്ള വന്ദേഭാരത് എക്സ്പ്രസ് വെള്ളിയാഴ്ച മുതൽ സർവീസ് നടത്തും. തിരുവനന്തപുരം സെൻട്രൽ- കാസർകോട് (20634), കാസർകോട്- തിരുവനന്തപുരം സെൻട്രൽ(20633) റൂട്ടിലാണ് സർവീസ്. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന 16 കോച്ചുള്ള വന്ദേഭാരതിന് പകരമാണ് പുതിയ ട്രെയിൻ ഓടിക്കുന്നത്. രാവിലെ 5.15ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെട്ട് കോട്ടയം വഴി പകൽ 1.20ന് കാസർകോട് എത്തും. തിരിച്ച് പകൽ 2.40ന് കാസർകോട് നിന്ന് പുറപ്പെട്ട് രാത്രി 10.40ന് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരുന്ന വിധമാണ് സമയക്രമം.

  • റോഡ് കുറുകെ കടക്കുന്നതിനിടെ ലോറി ഇടിച്ചു പരുക്കേറ്റു

പാലാ : റോഡ് കുറുകെ കടക്കുന്നതിനിടെ ലോറി ഇടിച്ചു ഗുരുതര പരുക്കേറ്റ കുമളി സ്വദേശി വി. ജെ . മാത്യുവിനെ (68 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 2 മണിയോടെ ഭരണങ്ങാനം ഭാഗത്ത് വച്ചായിരുന്നു അപകടം .

  •  സ്വര്‍ണക്കപ്പില്‍ മുത്തമിട്ട് തൃശൂര്‍

ഓവറോള്‍ ചാമ്പ്യന്മാരായ തൃശൂര്‍ ജില്ലയ്ക്ക് സ്വര്‍ണ കപ്പ് സമ്മാനിച്ച് മന്ത്രി വി ശിവന്‍കുട്ടി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സ്വര്‍ണക്കപ്പ് തൃശൂരേക്ക്. 1008 പോയിന്റ് നേടിയാണ് തൃശൂരിന്റെ സുവര്‍ണ നേട്ടം. കേവലം ഒരു പോയ്ന്റ് വ്യത്യാസത്തിലാണ് പാലക്കാടിന് ഒന്നാം സ്ഥാനം നഷ്ടമായത്. 1007 പോയ്ന്റാണ് പാലക്കാടിന് ലഭിച്ചത്.

  • കേരളത്തിൽ 11ന് 11 ജില്ലകളിൽ, 12ന് 12 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ അഞ്ച് ദിവസം കേരളത്തിൽ വിവിധ ജില്ലകളിൽ മിതമായതോ നേരിയതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജനുവരി 11ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്.

  • വമ്പൻ പ്രഖ്യാപനം കേന്ദ്ര ബജറ്റിലുണ്ടാകുമെന്ന് പ്രതീക്ഷ

വർഷം 15 ലക്ഷം വരെ വാർഷിക വരുമാനം നേടുന്നവരെ ലക്ഷ്യമിട്ട് ആദായ നികുതി പരിധിയിൽ കേന്ദ്ര സർക്കാർ വലിയ ഇളവ് അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി ഒന്നിന് മൂന്നാം മോദി സർക്കാരിൻ്റെ രണ്ടാം ബജറ്റ് അവതരിപ്പിക്കാനിരിക്കെ രാജ്യത്തെ ശമ്പളക്കാരായ നികുതി ദായകരെ സംബന്ധിച്ച് വലിയ ആശ്വാസമുണ്ടായേക്കുമെന്നാണ് കേന്ദ്ര സർക്കാരിലെ ഉന്നതരിൽ നിന്ന് ലഭിച്ച വിവരമെന്ന നിലയിൽ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

  • കൂടുതല്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നതായി ദേവസ്വം ബോര്‍ഡ്

സുഗമമായ മകരവിളക്ക് ദര്‍ശനത്തിന് കൂടുതല്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കുന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. പമ്പയിലെ സ്‌പോട്ട് ബുക്കിംഗ് കേന്ദ്രങ്ങള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കുക നിലയ്ക്കലിലാണ്. വെര്‍ച്വല്‍ , സ്‌പോട്ട് ബുക്കിംഗ് നടത്താത്ത തീര്‍ത്ഥാടകരെ പമ്പയിലേക്ക് കടത്തിവിടില്ലെന്നും പി എസ് പ്രശാന്ത് പറഞ്ഞു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

  • പനയംപാടം അപകടത്തിൽ മരിച്ച വിദ്യാര്‍ത്ഥിനികളുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

പാലക്കാട് പനയംപാടത്ത് ലോറി മറിഞ്ഞ് മരിച്ച വിദ്യാര്‍ത്ഥിനികളുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. മരിച്ച നാല് വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കള്‍ക്ക് 2 ലക്ഷം രൂപ വീതം നല്‍കും.നാട്ടികയില്‍ ലോറി പാഞ്ഞുകയറി മരിച്ച അഞ്ച് പേരുടെ ആശ്രിതര്‍ക്കും സഹായം പ്രഖ്യാപിച്ചു. ഉറങ്ങിക്കിടക്കുമ്പോള്‍ തടി ലോറി പാഞ്ഞുകയറിയാണ് 5 പേര്‍ മരിച്ചത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം.

  • പെരിയ ഇരട്ടക്കൊല കേസ്; കെവി കുഞ്ഞിരമാൻ അടക്കം നാല് CPIM നേതാക്കൾക്കും ജാമ്യം

പെരിയ ഇരട്ടക്കൊലക്കേസിൽ നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി. മുൻ എംഎൽഎ കെവി കുഞ്ഞിരമാൻ അടക്കം നാല് സിപിഐഎം നേതാക്കൾക്കും ജാമ്യം അനുവദിച്ചു. അപ്പീലിൽ അന്തിമ തീരുമാനമെടുക്കുന്നതുവരെ ശിക്ഷാവിധി നടപ്പാക്കുന്നത് തടയണമെന്നും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. പ്രതികളുടെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് ജാമ്യം അനുവദിച്ചത്.

spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related