ഡി സി എൽ തൊടുപുഴ പ്രവിശ്യാ ടാലൻറ് ഫെസ്റ്റ് : തൊടുപുഴയ്ക്ക് ഓവറോൾ , മൂലമറ്റം ഫസ്റ്റ് റണ്ണർ അപ്പ്

Date:

തൊടുപുഴ : ഡിസി എൽ തൊടുപുഴ പ്രവിശ്യയുടെ രണ്ടാമത് ടാലൻറ് ഫെസ്റ്റിൽ 616 പോയിൻറ്റോടെ എൽ പി , യു.പി , എച്ച് എസ് വിഭാഗങ്ങളിൽ തൊടുപുഴ മേഖല ഓവറോൾ നേടി .മൂന്ന് വിഭാഗങ്ങളിലും മൂലമറ്റം മേഖലയാണ് ഫസ്റ്റ് റണ്ണർ അപ്പ് . എൽ പി യിലും യു.പി യിലും വഴിത്തല മേഖലയും എച്ച് എസിൽ മുവാറ്റുപുഴ മേഖലയും സെക്കൻറ് റണ്ണർ അപ്പ് കരസ്ഥമാക്കി .എൽ പി , എച്ച് എസ് വിഭാഗങ്ങളിൽ കരിമണ്ണൂർ മേഖലയും യു.പി യിൽ മുവാറ്റുപുഴ മേഖലയും നാലാം സ്ഥാനങ്ങൾ നേടി . തൊടുപുഴ ഡിപോൾ പബ്ലിക് സ്കൂളിലെ 10 വേദികളിലായി നടത്തിയ ഫെസ്റ്റ് സംസ്ഥാന പ്രോഗ്രാം കോ – ഓർഡിനേറ്റർ എബി ജോർജ് ഉദ്ഘാടനം ചെയ്തു . പ്രവിശ്യാ കോ – ഓർഡിനേറ്റർ റോയ് ജെ കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു .

സമാപന സമ്മേളനത്തിൽ പ്രിൻസിപ്പൽ ഫാ : സിബി കെ ജോൺ കരികിലാമറ്റം നവവൽസര സന്ദേശം നൽകുകയും മെമെൻറ്റോ കളും പ്രശസ്തിപത്രങ്ങളും ഓവറോൾ ട്രോഫികളും വിതരണം ചെയ്യുകയും ചെയ്തു . കരിമണ്ണൂർ മേഖലാ പ്രസിഡൻറ് മിനി ജസ്റ്റിൻ , വഴിത്തല മേഖലാ ഓർഗനൈസർ വിവിഷ് വി റോളൻറ് , ഡയറക്ടർമാരായ ബിന്ദു ജോസഫ് , ജിൽസ് ജോസഫ് , ബിന്ദു പി.സി എന്നിവർ പ്രസംഗിച്ചു . പ്രവിശ്യാ – മേഖലാ ഭാരവാഹികൾ , ശാഖാ ഡയറക്ടർമാർ തുടങ്ങിയവർ നേതൃത്വം നൽകി .

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

ഡി സി എൽ തൊടുപുഴ പ്രവിശ്യാ ടാലൻറ് ഫെസ്റ്റിൽ ഓവറോൾ നേടിയ തൊടുപുഴ മേഖലാ ടീം ഡിപോൾ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ : സിബി കെ ജോൺ കരികിലാമറ്റം , പ്രവിശ്യാ കോ – ഓർഡിനേറ്റർ റോയ് ജെ . കല്ലറങ്ങാട്ട് , സംസ്ഥാന പ്രോഗ്രാം കോ – ഓർഡിനേറ്റർ എബി ജോർജ് , ശാഖാ ഡയറക്ടർമാർ എന്നിവരോടൊപ്പം
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related