അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ ആദ്യമായി നടത്തപ്പെട്ട ചരിത്ര ബോധന സെമിനാർ പാലാ രൂപത വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ഘാടനം ചെയ്തു.
അരുവിത്തുറയുടെ പൈതൃകവും ചരിത്രവും തിരിച്ചറിയാൻ നാം ഓരോത്തരും ശ്രമിക്കണം. ആ ചരിത്ര അവബോധം ഇന്നിൻറെ ആവശ്യമാണ്. സഭയുമായി ചേർന്ന് നിന്നു കൊണ്ട് കുടുംബം എങ്ങനെ ജീവിക്കണമെന്ന് സഭ നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ ആരാധന പാരമ്പര്യം തോമാശ്ലീഹായിൽ നിന്നും കിട്ടിയതാണെന്നും മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് സെമിനാർ ഉദ്ഘാടനം ചെയ്ത് പറഞ്ഞു. അരുവിത്തുറയും മാർതോമ്മാ നസ്രാണി പാരമ്പര്യവും എന്ന പേരിൽ ചരിത്ര പഠന ശിബിരം സംഘടിപ്പിച്ച അരുവിത്തുറയെ അദ്ദേഹം അഭിനന്ദിച്ചു.