ക്രൊയേഷ്യൻ ഫുട്‌ബോൾ ടീം അംഗങ്ങൾക്കായി ഖത്തറിൽ ദിവ്യബലി അർപ്പിച്ച് ക്രൊയേഷ്യൻ വൈദീകൻ

Date:

ഖത്തർ: ക്രൊയേഷ്യൻ ഫുട്‌ബോൾ ടീം അംഗങ്ങൾക്കായി ഖത്തറിൽ ദിവ്യബലി അർപ്പിച്ച് ക്രൊയേഷ്യൻ വൈദീകൻ. ജപ്പാനുമായുള്ള പ്രീ ക്വാർട്ടർ മത്‌സര ദിനത്തിൽ അർപ്പിച്ച ദിവ്യബലിക്ക് ക്രോയേഷ്യയിലെ ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ ‘ഔർ ലേഡി ഓഫ് ബിസ്ട്രിക്ക’ റെക്ടർ ഫാ. ഡൊമാഗോജ് മറ്റോസെവിക്കാണ് കാർമികത്വം വഹിച്ചത്. ഫിഫ ലോകകപ്പിലെ നിർണായക മത്‌സരത്തിന് മുന്നോടിയായി ദിവ്യബലി അർപ്പിക്കാൻ അദ്ദേഹം ക്രൊയേഷ്യയിൽനിന്ന് ഖത്തറിൽ എത്തുകയായിരുന്നു.അന്നേദിനം പ്രഭാത ഭക്ഷണം കഴിഞ്ഞയുടൻ ടീം അംഗങ്ങൾ ദിവ്യബലിയിൽ പങ്കെടുക്കാൻ അതിനായി ക്രമീകരിച്ച ഹാളിൽ എത്തുകയായിരുന്നുവെന്ന് ക്രൊയേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പൗരോഹിത്യം സ്വീകരിക്കുംമുമ്പ് അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, ഹാൻഡ്‌ബോൾ മേഖലകളിൽ പ്രതിഭ തെളിയിച്ച വ്യക്തിയായിരുന്നു ഫാ. ഡൊമാഗോജ് മറ്റോസെവിക്.കത്തോലിക്കാ ഭൂരിപക്ഷ രാജ്യമായ ക്രൊയേഷ്യയിലെ ഫുട്‌ബോൾ ടീം അംഗങ്ങളിൽ ഭൂരിപക്ഷവും കത്തോലിക്കാ വിശ്വാസികളാണ്. മാത്രമല്ല, ടീം പരിശീലകൻ സ്ലാറ്റ്കോ ഡാലിക് തന്റെ കത്തോലിക്കാ വിശ്വാസം പരസ്യമായി പ്രഘോഷിക്കാൻ മടിയില്ലാത്ത വ്യക്തിയുമാണ്. ഫിഫ ലോകകപ്പിന് മുന്നോടിയായി വിഖ്യാത മരിയൻ തീർത്ഥാടന കേന്ദ്രമായ മെഡ്ജുഗോറിയയിലേക്ക് കാൽനട തീർത്ഥാടനം നടത്തിയത് വലിയ വാർത്തയായിരുന്നു.ദൈവമാതാവ് നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി അർപ്പിച്ചും ക്രിസ്തുവിലുള്ള വിശ്വാസം പ്രഘോഷിച്ചും തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അദ്ദേഹം തന്നെയാണ് കാൽനട തീർത്ഥാടനത്തിന്റെ വാർത്ത പരസ്യമാക്കിയത്. തന്റെ ടീം മത്സരത്തിലായിരിക്കുന്ന സമയത്തെല്ലാം കളിക്കളത്തിന് സമീപമായിരുന്ന് ഡാലിക് ജപമാല ചൊല്ലുന്ന രംഗങ്ങൾ പലപ്പോഴും കാമറയിലൂടെ ലോകം കണ്ടിട്ടുണ്ട്. ക്ലേശ സമയങ്ങളിൽ ജപമാലയാണ് തന്നെ ശക്തിപ്പെടുത്തുന്നതെന്ന അദ്ദേഹത്തിന്റെ സാക്ഷ്യവും ശ്രദ്ധേയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ലോക കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിക്ക് രണ്ട് വയസ്സ്

അര്‍ജന്റീനക്ക് മറക്കാനാകുമോ സൗദി ടീമിനെ 2022 നവംബര്‍ 22 നായിരുന്നു ലോക കപ്പ്...

മുനമ്പം വിഷയത്തിൽ സമരസമിതിയുമായി മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്

ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച വിഷയം സമരക്കാരെ ബോധ്യപ്പെടുത്തുക ആണ് ചർച്ചയുടെ പ്രധാന...

വോട്ടെണ്ണൽ ആദ്യസൂചനകളിൽ ചേലക്കരയിൽ എൽഡിഎഫ് മുന്നിൽ, വയനാട്ടിൽ യുഡിഎഫ്, പാലക്കാട് ബിജെപി മുന്നിൽ

പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യം പോസ്റ്റൽ വോട്ടുകളും...

നൈജീരിയയിൽ നാല്പത് വൈദിക വിദ്യാര്‍ത്ഥികള്‍ ഡീക്കന്‍ പട്ടം സ്വീകരിച്ചു

നൈജീരിയയിലെ എനുഗു സംസ്ഥാനത്തെ മേജർ സെമിനാരിയുടെ ശതാബ്ദി ആഘോഷിക്കുന്നതിനിടെ നാൽപ്പത് വൈദികവിദ്യാർത്ഥികൾ...