യു.കെ: അമേരിക്കൻ തപാൽ വകുപ്പിന്റെ ക്രിസ്മസ് സ്റ്റാംപിൽ വിഖ്യാതമായ മരിയൻ ചിത്രം ഇടംപിടിച്ചപ്പോൾ, ബ്രിട്ടീഷ് പോസ്റ്റൽ സർവീസായ ‘റോയൽ മെയിൽ’ പുറത്തിറക്കിയ ആറ് ക്രിസ്മസ് സ്റ്റാംപുകളിൽ ഇടംപിടിച്ചത് മംഗളവാർത്ത മുതൽ ജ്ഞാനികളുടെ സന്ദർശനംവരെയുള്ള ആറ് നേറ്റിവിറ്റി ദൃശ്യങ്ങൾ! പ്രമുഖ യൂറോപ്പ്യൻ ആർടിസ്റ്റായ കാറ്റി പോണ്ടറാണ് ആറ് സ്റ്റാംപുകളും രൂപകൽപ്പന ചെയ്തിരിക്കുന്നത്.മംഗള വാർത്ത, ബത്‌ലഹേമിലേക്കുള്ള യാത്ര, തിരുപ്പിറവി, ഇടയന്മാർക്ക് മാലാഖയുടെ സന്ദേശം, ജ്ഞാനികളുടെ സന്ദർശനം, ഗബ്രിയേൽ മാലാഖ എന്നീ ദൃശ്യങ്ങളാണ് ഓരോ സ്റ്റാംപിലും ഇടംപിടിച്ചിരിക്കുന്നത്. പൂർണമായി ബാർകോഡ് ചെയ്ത സീസണൽ സ്റ്റാംപുകൾ റോയൽ മെയിൽ പുറത്തിറക്കുന്നത് ഇത് ആദ്യമാണെന്നതും ശ്രദ്ധേയം. 1.85 പൗണ്ട്, 2.55 പൗണ്ട് എന്നിങ്ങനെയാണ് സ്റ്റാംപിന്റെ വില.കഴിഞ്ഞ വർഷവും ഇതുപോലെ ആറ് സ്റ്റാംപുകളുടെ സീരീസ് റോയൽ മെയിൽ ക്രിസ്മസ് സീസണിൽ പുറത്തിറക്കിയിരുന്നു. ദൈവമാതാവ് ഉണ്ണീശോയെ ലാളിക്കുന്ന ആറ് ദൃശ്യങ്ങളാണ് സ്റ്റാംപിൽ ചിത്രീകരിച്ചിരുന്നത്. ബ്രിട്ടണിലെ പ്രമുഖമായ ആറ് ദൈവാലയങ്ങളിലെ ജനാലകളിൽ സ്ഥാപിതമായ ആറ് സ്‌റ്റൈയിൻഡ് ഗ്ലാസ് ചിത്രങ്ങൾ ഇതിനായി തിരഞ്ഞെടുക്കുകയായിരുന്നു.
ക്രിസ്മസ് സ്റ്റാംപുകളിൽ മംഗളവാർത്ത മുതൽ ജ്ഞാനികളുടെ സന്ദർശനംവരെയുള്ള ദൃശ്യങ്ങൾ
Date: