സഹകരണ ബാങ്ക് പൊതുയോഗത്തില്‍ചോദ്യം ചോദിക്കാന്‍ അനുവദിക്കാതെഅപമാനിച്ചുവെന്ന് അംഗത്തിന്റെ പരാതി

Date:

ഏറ്റുമാനൂര്‍: സഹകരണ ബാങ്ക് പൊതുയോഗത്തിന് ചോദ്യം ചോദിക്കാനോ അഭിപ്രായങ്ങള്‍ പറയാനോ അനുവദിച്ചില്ലെന്ന് അംഗത്തിന്റെ പരാതി. ഡിസംബര്‍ 22- ന് നടന്ന ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പൊതുയോഗത്തിനെതിരെയാണ് അംഗമായ പി.ജെ.ചാക്കോ(ജെയിംസ് പുളിക്കന്‍ )കോട്ടയം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ(ജനറല്‍) നു പരാതി നല്‍കിയത്.ബാങ്കിന്റ 1744-ാം നമ്പര്‍ അംഗമായ തന്നെ വ്യക്തിഹത്യ നടത്തി അധ്യക്ഷൻ പ്രസംഗിക്കുകയും കഴിഞ്ഞ വാർഷിക പൊതുയോഗത്തിന്റെ മിനിറ്റ്‌സ് പകര്‍പ്പ്‌ ബാങ്കിൽ നിന്നും നല്‍കാത്തതിനെതുടർന്നു കോട്ടയം അസിസ്റ്റന്റ് രജിസ്റ്റാർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം തനിക്കു അനുകൂലമായി നൽകിയ ഉത്തരവ് വായിക്കാന്‍ അധ്യക്ഷൻ അനുവദിക്കാതിരിക്കുകയും ചെയ്തു.ബാങ്കിലെ ചില ക്രമക്കേടുകളുമായി ബന്ധപ്പെട്ടു സഹകരണ വകുപ്പിലേക്കു താൻ പരാതി നൽകിയതിലുള്ള വിരോധമാണ് ഇതിനു പുറകിലെന്നു സംശയിക്കുന്നു.54 വര്‍ഷമായി ബാങ്കിന്റ അംഗമാണ് താന്‍.

പൊതുയോഗത്തില്‍ ചോദ്യംചോദിക്കാന്‍ എഴുന്നേറ്റപ്പോൾ തന്നെ സംഘടിതമായി ചിലർ തനിക്കെതിരെ ബഹളം വയ്ക്കുകയും സംസാരിക്കാന്‍ അനുവദിക്കുകയും ചെയ്തില്ല. ഇവര്‍ അംഗങ്ങളല്ലെന്നും പുറത്ത് നിന്ന് ആരുടെയോ നിര്‍ദേശപ്രകാരമെത്തിയതാണന്നും സംശയിക്കുന്നു. ഉത്തരവാദിത്വപെട്ടവര്‍ മറുപടിപറയാതെ മറ്റ് അംഗങ്ങള്‍ തോന്നുംപടി ഉത്തരം പറയുകയാണ് ചെയ്ത്. സ്വര്‍ണ്ണപണയലേലത്തില്‍ 28.63 ലക്ഷംനഷ്ടംവന്നത് സംബന്ധിച്ചും, മുക്കുപണ്ട തട്ടിപ്പില്‍ പിരിച്ചുവിടപ്പെട്ട ജീവനക്കാരിക്ക് ബാങ്ക് ഫണ്ടില്‍ നിന്നും 5.85ലക്ഷം രൂപലീവ് സറണ്ടര്‍ തുക നല്‍കി ക്രമക്കേട് നടത്തിയതും സംബന്ധിച്ചുള്ള ഓഡിറ്റ് ന്യൂനതകളെപറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടിനല്‍കാതെ അധ്യക്ഷൻ അംഗത്തെ വ്യക്തിഹത്യനടത്തിയെന്നും ആരോപിച്ചു.നിയമവിരുദ്ധവും സഹകരണ വകുപ്പ് ചട്ടങ്ങള്‍ക്കെതിരെയും ജനാധിപത്യ മര്യാദക്കു വിരുദ്ധവുമായിരുന്നു ഡിസംബർ 22 ലെ യോഗമെന്നും കോട്ടയം ജോയിന്റ് രജിസ്ട്രാര്‍ക്ക് (ജനറൽ )ല്‍കിയ പരാതിയിലുണ്ടന്നും ജെയിംസ് പുളിക്കന്‍ പറഞ്ഞു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related