2024 ഡിസംബർ 24 ചൊവ്വ 1199 ധനു 09
വാർത്തകൾ
- ഒരു സുവിശേഷം പ്രസംഗം ഒരു ആശയമായിരിക്കണം. പ്രവൃത്തിയിലേക്ക് ഒരു വിളിയായിരിക്കണം
ചിലപ്പോൾ സുദീർഘമായ സുവിശേഷപ്രഭാഷണങ്ങളുണ്ട്. 20 മിനിറ്റ്, 30 മിനിറ്റ് ദൈർഘ്യം. പക്ഷേ, ‘ദയവായി സുവിശേഷപ്രസംഗകർ ഒരു ആശയം വിനിമയം ചെയ്യണം.! ഒരു മനോവി കാരം. പ്രവർത്തിക്കാനുള്ള ഒരു വിളി. എട്ടുമിനിറ്റു കഴിഞ്ഞാൽ പ്രസംഗം ക്ഷയിച്ചുതുടങ്ങും അത് മനസ്സിലാക്കപ്പെടുകയില്ല. സുവിശേഷപ്രസംഗകരോട് ഞാനിതു പറയുന്നു. നിങ്ങൾക്ക് ഇത് കേൾക്കാൻ ഇഷ്ടമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ദയവായി, ഒരു സുവി ശേഷം പ്രസംഗം ഒരു ആശയമായിരിക്ക ണം. ഒരു മനോവികാരം, പ്രവൃത്തിയിലേക്ക് ഒരു വിളിയായിരിക്കണം. ഒരിക്കലും പത്തു മിനിറ്റിൽ കൂടരുത്. ഇത് വളരെ പ്രധാനപ്പെട്ടതാണ്.
- ദീർഘദൂര സർവ്വീസുകൾ നിർത്തലാക്കുവാൻ ഡിപ്പോ അധികൃതർ കൂട്ടുനിൽകുന്നു; യൂത്ത്ഫ്രണ്ട് (എം) പ്രക്ഷോഭത്തിലേക്ക്.
പാലാ: പ്രവർത്തന മികവിലും ഉയർന്ന ടിക്കറ്റ് വരുമാന കളക്ഷനിലും എന്നും മുന്നിട്ട് നിന്നിരുന്ന കെ.എസ്.ആർ.ടി.സിയുടെ മോഡൽ ഡിപ്പോ ആയിരുന്ന പാലാ ഡിപ്പോയുടെ സൂപ്പർ ക്ലാസ്സ് സർവ്വീസുകൾ ഒന്നൊന്നായും ചെയിൻ സർവ്വീസുകൾ ഭാഗികമായും തുടരെ ഇല്ലാതാക്കുവാൻ ഡിപ്പോ അധികൃതർ കൂട്ടുനിൽക്കുന്നതായി കേരള യൂത്ത്ഫ്രണ്ട് (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു.
- സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി.ജോയി തുടരും
സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി.ജോയിയെ വീണ്ടും തിരഞ്ഞെടുത്തു.46 അംഗ ജില്ലാ കമ്മിറ്റിയേയും കോവളത്ത് നടന്ന ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. പ്രവര്‍ത്തനത്തിലെ പോരായ്മ കൊണ്ടാണ് ഇ.പി.ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് എം.വി.ഗോവിന്ദന്‍ സമ്മേളനത്തില്‍ വെളിപ്പെടുത്തി.
- പ്രിയങ്ക ഗാന്ധിക്കെതിരായ വിജയരാഘവന്റെ പരാമർശത്തിൽ വർഗീയ നിലപാടില്ല
കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ നടത്തിയ പരാമർശത്തെ പിന്തുണച്ച് സിപിഎം നേതാക്കൾ. വിജയരാഘവൻ പാർട്ടി നയമാണ് പറഞ്ഞതെന്നും തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി പറഞ്ഞു.
- കേരളത്തിലെ സിപിഐഎം അജണ്ട മാറി; വി ഡി സതീശന്‍
കേരളത്തിലെ സിപിഐഎം അജണ്ട മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംഘപരിവാര്‍ അജണ്ടയ്ക്ക് സിപിഐഎം കുടപിടിക്കുന്നുവെന്നും വിമര്‍ശനമുണ്ട്. എ വിജയരാഘവന്റെ വര്‍ഗീയ പ്രസ്താവന ഒറ്റപ്പെട്ടതാണ് എന്നാണ് കരുതിയതെന്നും വി ഡി സതീശന്‍ പറഞ്ഞു.
- പാർശ്വ വൽക്കരിക്കപ്പെട്ടവരെ ചേർത്ത് പിടിക്കുകയാണ് ഏറ്റവും വലിയ ക്രിസ്തുമസ് സന്ദേശം;കോർപ്പറേഷൻ ചെയർമാൻ കെ ജി പ്രേംജിത്ത്
വൈക്കം :സമൂഹത്തിലെ പാർശ്വ വത്കരിക്കപ്പെട്ടവരെ ചേർത്ത് പിടിച്ചു കൊണ്ട് ;അവരെ പൊതു സമൂഹത്തിന്റെ ഭാഗമാക്കുവാൻ പരിശ്രമിക്കുകയെന്നതാണ് ഏറ്റവും വലിയ ക്രിസ്തുമസ് സന്ദേശമെന്ന് കേരളാ കോൺഗ്രസ് (ബി) നേതാവും മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ചെയർമാനുമായ കെ ജി പ്രേംജിത്ത് അഭിപ്രായപ്പെട്ടു. കേരളാ കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗവും ക്രിസ്തുമസ് പുതുവത്സര ആഘോഷവും വൈക്കത്ത് ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
- പന്തളം നഗരസഭ ഭരണം നിലനിര്‍ത്തി ബിജെപി
പന്തളം നഗരസഭ ഭരണം നിലനിര്‍ത്തി ബിജെപി. മുതിര്‍ന്ന അംഗം അച്ചന്‍കുഞ്ഞ് ജോണ്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. ഒന്‍പത് വോട്ടുകള്‍ക്കെതിരെ 19 വോട്ടുകള്‍ക്കായിരുന്നു വിജയം. ചെയര്‍പേഴ്‌സണ്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സനും അവിശ്വാസപ്രമേയത്തിന് മുന്‍പ് രാജിവച്ചതോടെയാണ് പുതിയ ചെയര്‍മാന്‍ തിരഞ്ഞെടുക്കാന്‍ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
- സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ VHP നടപടിയില്‍ ബിജെപി നേതൃത്വത്തിന് പങ്ക്
പാലക്കാട് നല്ലേപ്പിള്ളി ഗവ. യുപി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് നടപടിയില്‍ പ്രതികരണവുമായി സന്ദീപ് വാര്യര്‍. സംഭവത്തില്‍ ബിജെപി നേതൃത്വത്തിന് പങ്കുണ്ടെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു. ബിജെപിയുടെ സജീവ പ്രവര്‍ത്തകര്‍ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്ന് സന്ദീപ് പറഞ്ഞു. പാലക്കാട് നിയമസഭ ഉപതെരഞ്ഞടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ള ആളുകളാണ് അറസ്റ്റ് ചെയ്യപ്പെട്ട അനില്‍ കുമാറും സുശാസനനും എന്നും അദ്ദേഹം ആരോപിച്ചു.
- എംടി വാസുദേവന്‍ നായരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു
കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള എംടി വാസുദേവന്‍ നായരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. മരുന്നുകളോട് നേരിയ രീതിയില്‍ പ്രതികരിക്കുന്നു എന്നാണ് മെഡിക്കല്‍ സംഘം അറിയിച്ചത്. കാര്‍ഡിയോളജി ഡോക്ടേഴ്‌സിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ് എംടി. മറ്റ് വിദഗ്ധ ഡോക്ടര്‍മാരും എംടിയെ നിരീക്ഷിക്കുന്നുണ്ട്.