2024 ഡിസംബർ 23 തിങ്കൾ 1199 ധനു 08
വാർത്തകൾ
- കുഞ്ഞുങ്ങൾക്കായി മാതാപിതാക്കൾ സമർപ്പിതരായി ജീവിക്കുന്നിടത്താണ് തിരുകുടുംബങ്ങൾ രൂപപ്പെടുന്നത് : ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്
യൗസേപ്പിന് ജീവിതത്തിലുടനീളം മൗനമാണ് .തിരുവചന ഗ്രന്ഥകാരന്മാർക്കും യൗസേപ്പിനെക്കുറിച്ച് മൗനം തന്നെ. രക്ഷാകര പദ്ധതിയുടെ അകക്കാമ്പാണ് യൗസേപ്പിന്റെ മൗനം .പ്രാർത്ഥിക്കേണ്ടതിന് ഒരു മാതൃക നിങ്ങൾക്ക് ആവശ്യമാണെങ്കിൽ നസറത്തിലെ മരപ്പണിക്കാരനായ യൗസേപ്പിനെ മാതൃകയായി സ്വീകരിക്കുക എന്നാണ് അമ്മ ത്രേസ്യാ പറഞ്ഞിരിക്കുന്നത് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
- വചനത്തിൽ ഊന്നിയ വിശുദ്ധിയുള്ള ഒരു ക്രിസ്തീയ ജീവിതമാണ് ഏറ്റവും വലിയ സമ്പത്ത്. ഫാ.ഡൊമിനിക് വാളന്മനാൽ.
ഒരു മനുഷ്യൻ്റെ നിലനിൽപ്പിനു ദൈവം നൽകിയിരിക്കുന്ന അടിസ്ഥാനമാണ് ദൈവവചനം. എല്ലാവർക്കും സ്വന്തമാക്കാൻ കഴിയുന്ന ഈ അമൂല്യ നിധി പലപ്പോഴും നമ്മുടെ പ്രവർത്തികളുടെ ദൂഷ്യം കൊണ്ട് വിട്ടുപോകുന്നു. ദൈവ വചനങ്ങളിൽ നിന്ന് മാറിപ്പോയാൽ നമ്മുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും. ദൈവവചനം ജീവിക്കാൻ നമുക്ക് കഴിയണം, അതു പ്രചരിപ്പിക്കാനും മറ്റുള്ളവരെ വചനത്തിൽ ജീവിക്കാൻ പ്രേരിപ്പിക്കാനും നമുക്ക് കഴിയണം. വചനത്തിൽ ഊന്നിയുള്ള ഒരു ക്രിസ്തീയ ജീവിതമാണ് ഏറ്റവും വലിയ സമ്പത്തെന്നു ഡൊമിനിക് അച്ചൻ പാലാ രൂപത ബൈബിൾ കൺവെൻഷൻ മധ്യേ ജനങ്ങളെ ഉദ്ബോധിപ്പിച്ചു.
- ക്രിസ്മസിനോട് അനുബന്ധിച്ച് നാളെ പ്രധാനമന്ത്രി ക്രിസ്ത്യന്‍ ദേവാലയം സന്ദര്‍ശിക്കും
ക്രൈസ്തവ വിശ്വാസികളെ കൂടെ കൂട്ടാന്‍ ക്രൈസ്തവ ദേവാലയങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി ബിജെപി നേതാക്കള്‍.ഡല്‍ഹി ഗോള്‍ഡഖാന സേക്രട്ട് ഹാര്‍ട്ട് ദേവാലയം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ക്രിസ്മസ് ദിനത്തില്‍ ദേവാലയങ്ങളില്‍ എത്തും.
- പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കുവൈറ്റിന്റെ ആദരം
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കുവൈറ്റിന്റെ ആദരം. മുബാറക് അല്‍ കബീര്‍ മെഡല്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ഇന്ത്യക്ക് ലഭിച്ച ആദരം എന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. സൗഹൃദത്തിന്റെ അടയാളമായി രാഷ്ട്ര തലവന്‍മാര്‍ക്കും രാജകുടുംബംഗങ്ങള്‍ക്കുമെല്ലാം സമ്മാനിക്കുന്ന ബഹുമതിയാണിത്. മുന്‍പ് ബില്‍ ക്ലിന്റണ്‍, ചാള്‍സ് രാജകുമാരന്‍, ജോര്‍ജ് ബുഷ് എന്നിവര്‍ക്ക് ഈ ബഹുമതി സമ്മാനിച്ചിട്ടുണ്ട്.
- മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കാന്‍ രണ്ട് ടൗണ്‍ഷിപ്പുകള്‍
മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിനുളള കരട് പദ്ധതി മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചു. ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കാന്‍ രണ്ട് ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കും. പദ്ധതിക്ക് വ്യാഴാഴ്ച മന്ത്രിസഭ അംഗീകാരം നല്‍കും. വയനാട് പുനരധിവാസ പദ്ധതിയുടെ അവതരണത്തിന് വേണ്ടിയാണ് ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നത്.
- അംബേദ്കറിന്റെ പേരിൽ ബിജെപി-കോൺഗ്രസ് തമ്മിൽ തല്ല്
ഭരണഘടന ശിൽപി ബി ആർ അംബ്ദേകറിനെ കുറിച്ച് കേന്ദ്രമന്ത്രി അമിത് ഷാ നടത്തിയ പരാമർശത്തിൽ, ഭരണപക്ഷവും പ്രതിപക്ഷവും കൊന്പുകോർക്കുകയാണ്. ഇതിനിടെ, ബി.ജെ.പിയേയും കോൺഗ്രസിനേയും രൂക്ഷമായി വിമർശിച്ച് അംബേദ്കറൈറ്റ് ചിന്തകരും പ്രസ്ഥാനങ്ങളും രംഗത്തെത്തി.
- ഹരിയാനയിൽ കാളയെ വാഹനത്തിൽ കൊണ്ടുപോയ ഡ്രൈവർക്ക് ക്രൂര മർദ്ദനം
ഹരിയാനയിൽ കാളയെ വാഹനത്തിൽ കൊണ്ടുപോയ ഡ്രൈവർക്ക് ഹിന്ദുത്വവാദികളുടെ ക്രൂര മർദ്ദനം. ഈ മാസം 18 ന് ഹരിയാനയിലെ നുഹ് ഏരിയയിലാണ് സംഭവം. “ഗൗ ഹമാരി മാതാ ഹേ” (പശു ഞങ്ങളുടെ അമ്മയാണ്), “ബെയിൽ ഹമാരാ ബാപ് ഹേ” (കാള ഞങ്ങളുടെ പിതാവാണ്) എന്ന് ആവർത്തിച്ച് ഉച്ചരിക്കാൻ അക്രമികൾ പിക്കപ്പ് ട്രക്ക് ഡ്രൈവറായ അർമാൻ ഖാനോട് ആവശ്യപ്പെടുകയായിരുന്നു. മുട്ടുകുത്തിച്ച് നിർത്തി ശരീരത്തിൽ ശക്തമായി അടിക്കുകയും മുടിയിൽ പിടിച്ച് വലിക്കുകയും ചെയ്തു.
- ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്ക് സമൻസ്
രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ച് ബറേലി ജില്ലാ കോടതി. ഉത്തർപ്രദേശ് ബറേലിയിലെ ജില്ലാ കോടതിയാണ് നോട്ടീസ് നൽകിയത്. ജനുവരി 7ന് ഹാജരാക്കണമെന്ന് ആണ് നോട്ടീസിലെ നിർദ്ദേശം. ഹൈന്ദവ സംഘടനാ നേതാവായ പങ്കജ് പഥക് നൽകിയ കേസിലാണ് നടപടി. ഇന്ത്യ സഖ്യം അധികാരത്തിൽ എത്തിയാൽ ഓരോ സമുദായത്തിൻ്റെയും ജനസംഖ്യയ്ക്ക് ആനുപാതികമായി സമ്പത്ത്, ജോലി, ക്ഷേമ പദ്ധതികൾ എന്നിവ അനുവദിക്കുന്ന സാമൂഹിക സാമ്പത്തിക സർവ്വേ നടപ്പാക്കുമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്ക് എതിരെ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.
- രണ്ടരവര്‍ഷം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ നൈജീരിയന്‍ ക്രൈസ്തവ വനിതയ്ക്കു മോചനം
ണ്ടര വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ അഞ്ചുകുട്ടികളുടെ അമ്മയായ നൈജീരിയന്‍ കത്തോലിക്ക വനിത മതനിന്ദാക്കുറ്റത്തില്‍ നിന്നും പൂര്‍ണ്ണമായും വിമുക്തയായി. 19 മാസക്കാലം ജയിലില്‍ നരകയാതന അനുഭവിച്ച ശേഷമാണ് റോഡാ ജടാവുവിന് മോചനം ലഭിച്ചത്. ജടാവുവിനെ കുറ്റവിമുക്തയാക്കിക്കൊണ്ടുള്ള ബൗച്ചി സംസ്ഥാന കോടതി വിധി ഇക്കഴിഞ്ഞ വ്യാഴാഴ്ച പുറത്തുവന്നുവെന്ന്‍ നിയമപോരാട്ടത്തില്‍ ജടാവുവിനെ സഹായിച്ച അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ എ.ഡി.എഫ് ഇന്റര്‍നാഷ്ണല്‍ വ്യക്തമാക്കി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision