2024 ഡിസംബർ 22 ശനി 1199 ധനു 07
വാർത്തകൾ
- സഭയുടെ അസ്തിത്വം നല്ല കുടുംബങ്ങളാണ്; വെരി.റവ.ഡോ.ജോസഫ് തടത്തിൽ
കുടുംബത്തിൻ്റെ ഭദ്രത നിലനിൽക്കുന്നത് അവിടുത്തെ സ്നേഹബന്ധത്തിൻ്റെയും കുടുംബാംഗങ്ങളോടുള്ള പരസ്പര ആദരവിൻ്റെയും അടിസ്ഥാനത്തിലാണ്. കുടുബാംഗങ്ങളെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷയുടെ ആഴം കുറച്ചാൽ കുടുംബത്തിലെ സംപ്രീതിയും മനസമാധാനവും കൂടുമെന്നും മുഖ്യവികാരി ജനറാ ൾ പറഞ്ഞു. സഭയുടെ അസ്തിത്വം തന്നെ നല്ല കുടുംബങ്ങളാണ്. അറിവും തിരിച്ചറിവും ഉള്ള തലമുറയാണ് ഒരു കുടുംബത്തിൻ്റെ ഏറ്റവും വലിയ സമ്പത്തെന്നും ഏതൊരവസ്ഥയിലും ജീവിതത്തെ ദൈവത്തിലേക്ക് തിരിച്ചു വെയ്ക്കാൻ നമുക്ക് കഴിയണമെന്നും പാലാ രൂപത ബൈബിൾ കൺവെൻഷൻ മൂന്നാം ദിനം വിശുദ്ധ കുർബ്ബാന മധ്യേ പാലാ രൂപത പ്രോട്ടോസിഞ്ചലൂസ് വെരി. റവ.ഡോ.ജോസഫ് തടത്തിൽ ദൈവജനത്തെ ഓർമ്മിപ്പിച്ചു.
- കരൂർ പഞ്ചായത്തിൽ ഒരുകോടി രണ്ട് ലക്ഷം (102 ലക്ഷം) രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു : രാജേഷ് വാളിപ്ളാക്കൽ
കുടിവെള്ളം, ശുചിത്വം, ആരോഗ്യമേഖലകൾക്ക് മുൻഗണന. കരൂർ :-ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി കരൂർ പഞ്ചായത്തിൽ 2024- 25 സാമ്പത്തിക വർഷം ഒരുകോടി 2 ലക്ഷം രൂപയുടെ പദ്ധതികൾക്ക് ജില്ല ആസൂത്രണ സമിതി അംഗീകാരം നൽകിയതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇപ്പോൾ നടന്നുവരുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് പുറമേയാണ് ഇത്.അന്തിനാട് ഈസ്റ്റ് വാർഡിൽ അമ്പാട്ട് ഭാഗം പൊതു കിണറിനും, ലക്ഷംവീട് കോളനി പഞ്ചായത്ത് കിണറിനും സംരക്ഷണഭിത്തിയും മൂഡിയും നിർമ്മിക്കാൻ അഞ്ച് ലക്ഷം, കുടക്കച്ചിറ ഗവൺമെൻറ് ഹോമിയോ ഡിസ്പെൻസറി പുതിയ കെട്ടിട നിർമ്മാണത്തിന് വിഹിതം നൽകൽ പത്ത് ലക്ഷം, പൈങ്കുളം ചെറുകര സെൻറ്. ആൻറണീസ് സ്കൂളിൽ സാനിറ്റേഷൻ കോംപ്ലക്സ് നിർമ്മാണത്തിന് പന്ത്രണ്ട് ലക്ഷം, കവറുമുണ്ട ചെക്ക് ഡാം റോഡ് സംരക്ഷണ ഭിത്തി നിർമ്മാണം അഞ്ച്ലക്ഷം, കോടൂർക്കുന്ന് എസ്.സി കോളനി റോഡിന് ക്രാഷ് ബാരിയർ നിർമ്മിക്കുന്നതിന് പത്തുലക്ഷം ,കരൂർ പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് പത്തുലക്ഷം പ്രവിത്താനം സെൻ്റ് മൈക്കിൾ സ് ഹയർ സെക്കൻഡറി സ്കൂളില് ടോയ്ലറ്റ് നിർമ്മാണത്തിന് പതിനഞ്ച് ലക്ഷം, മുത്തോലിക്കുന്ന് കുടിവെള്ള പദ്ധതിക്ക് മോട്ടോറും അനുബന്ധസാമഗ്രികളും സ്ഥാപിക്കുന്നതിന് രണ്ട് ലക്ഷം, മുണ്ടാങ്കൽ സ്കൂൾ ജംഗ്ഷനിൽ വെയിറ്റിംഗ് ഷെഡ് നിർമ്മിക്കുന്നതിന് മൂന്നര ലക്ഷം, പുന്നത്താനം എസ്.
സി കോളനി അടിസ്ഥാന സൗകര്യ വികസനത്തിന് ഏഴ് ലക്ഷം, കരൂർ പ്രൈമറി ഹെൽത്ത് സെൻറർ കെട്ടിട നിർമ്മാണത്തിന് അധിക വിഹിതം നൽകൽ പത്ത് ലക്ഷം,വലവൂർ വോളിബോൾ കോർട്ടിന് സംരക്ഷണവേലി നിർമ്മാണത്തിന് അഞ്ച് ലക്ഷം, അന്തീനാട് ചൈതന്യ കുടിവെള്ള പദ്ധതി നവീകരണത്തിന് ഏഴര ലക്ഷം എന്നിങ്ങനെയാണ് വിവിധ പദ്ധതികൾക്ക് ഫണ്ട് അനുവദിച്ചിരിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കുന്നതിന് പഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയർക്ക് കർശന നിർദേശം നൽകിയതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അറിയിച്ചു. ഭരണങ്ങാനം – കരൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രവിത്താനം പള്ളി – മലങ്കോട് – അന്തിനാട് റോഡിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് അനസ്യ രാമനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
- സിസ്റ്റേഴ്‌സ് ഓഫ് മേരിഇമ്മാക്കുലേറ്റ് സഭാംഗം സിസ്റ്റര്‍ അലോഷ്യ അന്തരിച്ചു
ഏറ്റുമാനൂര്‍:സിസ്റ്റേഴ്‌സ് ഓഫ് മേരിഇമ്മാക്കുലേറ്റ് സഭാംഗം സിസ്റ്റര്‍ അലോഷ്യ(91) കൊല്‍ക്കത്തയില്‍ അന്തരിച്ചു.ഏറ്റുമാനൂര്‍ കുഴിക്കോട്ടയില്‍(തുമ്പശ്ശേരില്‍) കുടുംബാഗമാണ്. സംസ്‌കാരം ഞായറാഴ്ച 10-ന്‌കൊല്‍ക്കത്തയില്‍.
- സ്കൂട്ടർ നിയന്ത്രണം വിട്ട് പരുക്കേറ്റ വാഴൂർ സ്വദേശി എബിൻ റോയി
പാലാ : പൂച്ച റോഡിന് കുറുകെ ചാടിയതിനെ തുടർന് സ്കൂട്ടർ നിയന്ത്രണം വിട്ട് പരുക്കേറ്റ യാത്രക്കാരൻ വാഴൂർ സ്വദേശി എബിൻ റോയിയെ ( 25 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു . വൈകിട്ട് 6 മണിയോടെ ദേശീയ പാതയിൽ വാഴൂർ ഭാഗത്തു വച്ചായിരുന്നു അപകടം.
- സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ ബേബി കുര്യാക്കോസ്
പാലാ : സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ പാമ്പാടി സ്വദേശി ബേബി കുര്യാക്കോസിനെ ( 67 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു . രാവിലെ 7 – 30 യോടെ ദേശീയ പാതയിൽ ആലാംപള്ളി ഭാഗത്തു വച്ചായിരുന്നു അപകടം.
- ആഘോഷങ്ങൾ കളറാക്കി അഗസ്റ്റിനൈറ്റ്സ്: Leora 2024
പെരിങ്ങുളം : പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ Leora 2024 എന്ന പേരിൽ ക്രിസ്തുമസ് ആഘോഷം വർണ്ണശബളമായി നടന്നു. 2024 ഡിസംബർ ഇരുപതാം തീയതി വെള്ളിയാഴ്ച സ്കൂൾ മാനേജർ റവ. ഫാ. ജോർജ് മടുക്കാവിലിന്റെ അധ്യക്ഷതയിൽ ചേർന്ന് സമ്മേളനത്തിന്, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോസുകുട്ടി ജേക്കബ് സ്വാഗതം ആശംസിച്ചു. സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ. ഫാ. തോമസ് മധുരപ്പുഴ ക്രിസ്തുമസ് സന്ദേശം നൽകി. വചന പുൽക്കൂട്, നക്ഷത്ര നിർമ്മാണം, കരോൾ ഗാനം, ക്രിസ്മസ് ട്രീ, ക്രിസ്മസ് കേക്ക് വിതരണം തുടങ്ങിയ പരിപാടികൾ ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. കുമാരി അന്ന ആദർശ് ഈ സമ്മേളനത്തിന് കൃതജ്ഞത പ്രകാശിപ്പിച്ചു.
- 9 വയസുകാരനെ സന്നിധാനത്ത് വച്ച് കാട്ടുപന്നി ആക്രമിച്ചു, ഗുരുതര പരുക്ക്
ശബരിമലയിൽ വീണ്ടും പന്നിയുടെ ആക്രമണം. ദർശനത്തിനെത്തിയ 9 വയസുകാരനെ ആക്രമിച്ചു. ആലപ്പുഴ സ്വദേശി ശ്രീഹരിയുടെ കാലിന് ഗുരുതര പരുക്ക്. സന്നിധാനം കെഎസ്ഇബി ഓഫീസിന് മുന്നിലാണ് സംഭവം. വലിയ നടപ്പന്തലിലേക്ക് നടക്കവേ പന്നി പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു.വലതുകാലിന്റെ മുട്ടിന് പരിക്കേറ്റ കുട്ടിയെ സന്നിധാനം ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
- തിരുനെല്‍വേലിയിലെ മാലിന്യം ; ആക്ഷന്‍ പ്ലാനുമായി സര്‍ക്കാര്‍
കേരളത്തില്‍ നിന്നുള്ള ആശുപത്രി മാലിന്യം തിരുനെല്‍വേലിയില്‍ തള്ളിയ സംഭവത്തില്‍ നടപടിയുമായി സര്‍ക്കാര്‍. മാലിന്യം നീക്കം ചെയ്യാന്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി. മാലിന്യം നാളെ തന്നെ മാറ്റും. ക്ലീന്‍ കേരള കമ്പനിക്കും നഗരസഭയ്ക്കും ചുമതല നല്‍കി. സംഭവത്തില്‍ ഒരു മലയാളി ഉള്‍പ്പടെ നാല് പേര്‍ അറസ്റ്റിലായി. കണ്ണൂര്‍ സ്വദേശി നിതിന്‍ ജോര്‍ജാണ് അറസ്റ്റിലായത്. കേരള സ്റ്റേറ്റ് മെഡിക്കല്‍ വേസ്റ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് സൂപ്പര്‍വൈസറാണ് നിതിന്‍. ട്രക്ക് ഡ്രൈവര്‍ ചെല്ലതുറയും അറസ്റ്റിലായി. ഏജന്റുമാരായ രണ്ടു തിരുനെല്‍വേലി സ്വദേശികളെക്കൂടി തമിഴ്‌നാട് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
- ‘ഭാരത് മാതാ കി ജയ്’; കുവൈത്തില്‍ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി
കുവൈത്തിലെ ആരോഗ്യമേഖലയില്‍ ഇന്ത്യക്കാരുടെ സംഭാവന വലുതാണെന്നും ഇന്ത്യയില്‍ നിന്നുള്ള അധ്യാപകരാണ് കുവൈത്തിന്റെ ഭാവിയെ വാര്‍ത്തെടുക്കുന്നതെന്നും പ്രധാന മന്ത്രി നരേന്ദ്രമോദി. ദ്വിദിന സന്ദര്‍ശനത്തിന് കുവൈത്തിലെത്തിയതായിരുന്നു മോദി. മിന അബ്ദുള്ള പ്രദേശത്തെ ലേബര്‍ ക്യാമ്പും മോദി സന്ദര്‍ശിച്ചു.