പെരിങ്ങുളം : പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ Leora 2024 എന്ന പേരിൽ ക്രിസ്തുമസ് ആഘോഷം വർണ്ണശബളമായി നടന്നു. 2024 ഡിസംബർ ഇരുപതാം തീയതി വെള്ളിയാഴ്ച സ്കൂൾ മാനേജർ റവ. ഫാ. ജോർജ് മടുക്കാവിലിന്റെ അധ്യക്ഷതയിൽ ചേർന്ന് സമ്മേളനത്തിന്, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോസുകുട്ടി ജേക്കബ് സ്വാഗതം ആശംസിച്ചു.
സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ. ഫാ. തോമസ് മധുരപ്പുഴ ക്രിസ്തുമസ് സന്ദേശം നൽകി. വചന പുൽക്കൂട്, നക്ഷത്ര നിർമ്മാണം, കരോൾ ഗാനം, ക്രിസ്മസ് ട്രീ, ക്രിസ്മസ് കേക്ക് വിതരണം തുടങ്ങിയ പരിപാടികൾ ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. കുമാരി അന്ന ആദർശ് ഈ സമ്മേളനത്തിന് കൃതജ്ഞത പ്രകാശിപ്പിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision