ഏറ്റുമാനൂർ നഗരസഭയിലെയും കാണക്കാരി, മാഞ്ഞൂർ, അതിരമ്പുഴ പഞ്ചായത്തുകളിലെയും കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരത്തിനായി വിഭാവനം ചെയ്ത ഏറ്റുമാനൂർ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാവുന്നു. നിർമ്മാണോദ്ഘാടനം തിങ്കളാഴ്ച നടക്കും. ഏറ്റുമാനൂർ തോംസൺ കൈലാസ് ഓഡിറ്റോറിയത്തിൽ വൈകിട്ട് 5.30 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൽ പദ്ധതിയുടെ നിർമാണോദ്ഘാടനം നിർവ്വഹിക്കും. സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും. ഫ്രാൻസിസ് ജോർജ് എം പി, മോൻസ് ജോസഫ് എംഎൽഎ എന്നിവർ മുഖ്യാതിധിയാകും. കിഫ്ബി വഴി 93.225 കോടി ചെലവിട്ടാണ് ജില്ലയിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതി തുടങ്ങുന്നത്. പൂവത്തുംമൂട്ടിലെ നിലവിലുള്ള ഒമ്പതുമീറ്റർ വ്യാസമുള്ള കിണറിൽ നിന്ന് വിവിധ മേഖലകളിലേക്ക് കുടിവെള്ളം എത്തിക്കുന്നതാണ് പദ്ധതി. പൂവത്തുംമൂട്ടിലെ നിലവിലെ പമ്പ്ഹൗസിനു സമീപം ഉന്നതശേഷിയുള്ള ട്രാൻസ്ഫോമർ, റോവാട്ടർ പമ്പ്സെറ്റ് എന്നിവ സജ്ജമാക്കും.
കിണറ്റിൽ നിന്ന് നേതാജി നഗറിൽ നിർമിക്കുന്ന 22 ദശലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ശുദ്ധീകരണ പ്ലാന്റിലേക്ക് ആദ്യം വെള്ളം എത്തും. ഇതിനോടനുബന്ധിച്ച് 16 ലക്ഷം ലിറ്റർ ഓവർഹെഡ് ടാങ്കും 20 ലക്ഷം ലിറ്റർ ഭൂതല ജലസംഭരണിയും നിർമിക്കും. തുടർന്ന് കുടിവെള്ളം കച്ചേരിക്കുന്നിൽ നിർമിക്കുന്ന 10 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണിയിലെത്തും. അവിടെ നിന്ന് കട്ടച്ചിറയിലേക്കും വിതരണം തുടരും. കട്ടച്ചിറയിലെ നിലവിലുള്ള സംഭരണി പൊളിച്ച് അര ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നതതല സംഭരണി നിർമിക്കും. ശുദ്ധീ കരണ കേന്ദ്രത്തിൽ നിന്ന് ടാങ്കുകളിലേക്ക് 13 കി. മീ. ദൈർഘ്യമുള്ള ട്രാൻസ്മിഷൻ മെയിൻ പൈപ്പ് ലൈനുകളും ടാങ്കുകളിൽനിന്നും 43 കി.മീ ദൈർഘ്യമുള്ള വിതരണ ശൃംഖലയും പൂർത്തീകരിക്കും. നാല് ഘട്ടമായാണ് പദ്ധതി പൂർത്തിയാക്കുന്നത്. ആദ്യഘട്ടമായ പൈപ്പിടിൽ പൂർത്തീകരിച്ചു. തുടർന്നുള്ള പ്രവൃത്തിക്കായി 73.8 കോടി അനുവദിച്ചിട്ടുണ്ട്. ഉദ്ഘാടനയോത്തിൽ വിവിധ തദ്ധേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉപഭോക്താക്കളുംവിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision