കോഴിക്കോട് അഴിയൂരിൽ 13കാരിയെ ലഹരി ക്യാരിയർ ആയി ഉപയോഗിച്ച കേസിൽ അടിയന്തര അന്വേഷണത്തിന് എക്സൈസ് മന്ത്രി MB രാജേഷിന്റെ നിർദേശം. ജില്ല ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഉടൻ റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രിയുടെ നിർദേശം. അതേസമയം പെൺകുട്ടിയുടെ അമ്മ പൊലീസിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകി. കേസിൽ യുവാവിനെ സ്റ്റേഷനിൽ വിളിച്ച് വരുത്തിയ ശേഷം തെളിവില്ലെന്ന് കാട്ടി പൊലീസ് വിട്ടിരുന്നു.
