അനുദിന വിശുദ്ധർ – വിശുദ്ധ ജോണ്‍ ഡമസീൻ വേദപാരംഗതൻ

0
17

ജോണ്‍ ഡമസീൻ ജനിച്ചപ്പോള്‍ ദമാസ്കസിന്റെ ഭരണം ഖലീഫമാരുടെ കയ്യിലായിരുന്നു.  എങ്കിലും ക്രിസ്ത്യാനികള്‍ക്ക് ഉന്നത ഉദ്യോഗങ്ങളില്‍ ഇരിക്കുന്നതിനു അനുവാദം ഉണ്ടായിരുന്നു. ജോണിന്റെ പിതാവ്‌ ഖലീഫയുടെ പൊതു ആദായവകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥനും ഒരു നല്ല ക്രിസ്ത്യാനിയും ആയിരുന്നു. അദ്ദേഹം വിശുദ്ധ ജോണിനെ ദൈവശാസ്ത്രവും, ശാസ്ത്രവും,

സാഹിത്യവും പഠിപ്പിച്ചു. തന്റെ പിതാവിനെ പിന്തുടര്‍ന്ന് അദ്ദേഹം പിതാവിന്റെ ഉദ്യോഗത്തില്‍ നിയമിതനായി. രാജധാനിയില്‍ ജീവിക്കുമ്പോള്‍ അദ്ദേഹം മറ്റുള്ളവര്‍ക്ക് ഒരു നല്ല ക്രിസ്ത്യാനിയുടെ മാതൃകയായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ലക്ഷ്യം ഇതിലും ഉയര്‍ന്ന മറ്റെന്തിലോ ആയിരുന്നു. അദ്ദേഹം തന്റെ ഉദ്യോഗം രാജിവച്ച്‌ ജെറുസലേമിന് സമീപമുള്ള വിശുദ്ധ സാബ്ബാസിന്റെ ആശ്രമത്തിലെ ഒരു സന്യാസിയായി തീര്‍ന്നു. അദ്ദേഹം തന്റെ ശേഷിച്ച ജീവിതം മുഴുവനും ഗ്രന്ഥ രചനക്കായി

വിനിയോഗിക്കുകയും ചെയ്തു. ‘ബുദ്ധിയുടെ ധാര’ (Fountain of Wisdom) എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ രചന. ഇതില്‍ അദ്ദേഹം തനിക്ക് മുന്‍പ് ജീവിച്ചിരുന്ന എല്ലാ മഹാ ദൈവശാസ്ത്രജ്ഞരുടേയും പ്രബോധനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ദൈവശാസ്ത്രത്തിന്റെയും തത്വശാസ്ത്രത്തിന്റെയും സാരാംശങ്ങള്‍ നമുക്ക് തരുവാന്നുള്ള അദ്ദേഹത്തിന്റെ ആദ്യ ശ്രമം ആയിരുന്നു ഇത്. പഴയ കാല ആചാരങ്ങളുടെ ഒരു അക്ഷയ ഖനിയാണ് വിശുദ്ധ ജോണിന്റെ കൃതികള്‍. 1890-ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പാ ഈ വിശുദ്ധനെ സഭയുടെ വേദപാരംഗതനായി പ്രഖ്യാപിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here