കത്തോലിക്കാ വിദ്യാഭ്യാസം ജിജ്ഞാസയുടെ ഒരു സംസ്ക്‌കാരത്തെ പ്രോത്സാഹിപ്പിക്കണം. ജിജ്ഞാസയുടെ സംസ്‌കാരം, പരദൂഷണത്തിന്റെ സംസ്‌കാരത്തിനു സമാനമല്ല. അല്ല. അവയ്ക്ക്
പരസ്പരം ബന്ധമില്ല. ജിജ്ഞാസയുടെ സംസ്കാരം ചോദ്യങ്ങൾ ചോദിക്കുന്ന കലയെ വിലമതിക്കുന്നു. കുട്ടികളുടെ “എന്തുകൊണ്ട്?” എന്ന ചോദ്യം ചിലപ്പോൾ നിരാശയിൽനിന്ന് അല്ലെങ്കിൽ
ജിജ്ഞാസയിൽനിന്ന് മുളപൊട്ടുന്നു. നാം കുട്ടികളുടെ ചോദ്യങ്ങൾ ശ്രദ്ധിച്ചുകേൾക്കുന്നു. നാം അവരോടു ചോദിക്കാൻ പഠിക്കുന്നു. ഇത് വളരെയേറെ സഹായിക്കുന്നു. ഇതിനെ ഞാൻ
ജിജ്ഞാസയുടെ സംസ്‌കാരം എന്നു വിളിക്കുന്നു. കുട്ടികൾ ജിജ്ഞാസയുള്ളവരാണ്, ആ വാക്കിന്റെ നല്ല അർത്ഥത്തിൽ. ചോദ്യങ്ങൾ ചോദിക്കുന്ന കല.