കാഞ്ഞിരമറ്റം : വൻകിട കുത്തക കമ്പനികൾക്കും ടയർവ്യാപാരികൾക്കും വേണ്ടി ഉദാര ഇറക്കുമതി നയം തുടരുന്ന കേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധ ഭരണത്തിനെതിരെ കേരളാ കോൺഗ്രസ് (എം)
പാർടി നടത്തുന്ന റബ്ബർ ബോർഡ്മാർച്ച് കേന്ദ്ര സർക്കാരിന് ശക്തമായ കർഷക താക്കീതായി മാറുമെന്ന് കർഷക യൂണിയൻ (എം) സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഡാൻ്റീസ് കൂനാനിക്കൽ .
അന്തർദേശീയ വിലയും ആഭ്യന്തര വിലയും തമ്മിലുണ്ടാകുന്ന അന്തരം വൻകിട കമ്പനികളുടെ ആസൂത്രിത നീക്കത്തിൻ്റെ ഭാഗമാണെന്നും ആഭ്യന്തര വിപണിയിൽ റബ്ബർലഭ്യത കുറവെന്നു പറഞ്ഞ്
ടയർവ്യവസായികൾ തുടരുന്ന അനിയന്ത്രിതമായ ഇറക്കുമതി അവസാനിപ്പിക്കണമെന്നും ഉൽപ്പാദന ചെലവ് അടിസ്ഥാനപ്പെടുത്തി കർഷകർക്ക് ന്യായവില ഉറപ്പാക്കണമെന്നും കേരളാ കോൺഗ്രസ് (എം)
സംസ്ഥാന സെക്രട്ടറിയേറ്റംഗം കൂടിയായ ഡാൻ്റീസ് കുനാനിക്കൽ പറഞ്ഞു. കാഞ്ഞിരമറ്റത്തു നടന്ന കർഷക സുഹൃദ് സദസ്സ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. പാർടി മണ്ഡലം പ്രസിഡൻ്റ്
ജയ്മോൻ പുത്തൻപുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തു വൈസ് പ്രസിഡൻ്റ് മാത്തുക്കുട്ടി ഞായർകുളം,വാർഡു പ്രസിഡൻ്റുമാരായ ജോർജുകുട്ടി കുന്നപ്പള്ളി, ടോമി മുടന്തിയാനി, സെബാസ്റ്റ്യൻ
ആരുച്ചേരിൽ , ബെന്നി തോലാനിക്കൽ, ജോസ് മാത്യു, ടോമി തോമസ്, ജോസ് ഓലിയ്ക്ക തകിടിയിൽ, ജോസ് തോലാനിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. റബ്ബർ ബോർഡു സമരത്തിൽ കാഞ്ഞിരമറ്റത്തു നിന്ന് പരമാവധി കർഷകരെ പങ്കെടുപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.