നാം വിദ്യാഭ്യാസത്തെ മാറ്റുന്നില്ലെങ്കിൽ ലോകത്തെ നമുക്ക് മാറ്റാനാകില്ല.” ഈ മാറ്റത്തിന് എങ്ങനെ വഴികാട്ടണമെന്നും അത് എങ്ങനെ തുടങ്ങണമെന്നും നാം ഒരുമിച്ച് വിചിന്തനം നടത്തണം.
വിദ്യാർത്ഥികളുടെ ഭാഗത്ത് സാമൂഹിക ഉത്തരവാദിത്തബോധം വളർത്തുന്നതിലൂടെ വേണം അത്. അക്കാദമിക് പ്രോഗ്രാമിൻ്റെ അവിഭാജ്യഘടകമായ “സോഷ്യൽ പ്രോജക്‌ടുകളിലൂടെ” ആയിരിക്കണം
അത് ചെയ്യുന്നത്. ഈ രീതിയിൽ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവയുടെ നിലവാരത്തിന് ഒത്തവിധം ഉയരുന്നു. “കത്തോലിക്കാ” എന്നത് ഒരു സ്‌കൂളിന് അല്ലെങ്കിൽ സർവ്വകലാശാലയ്ക്ക്
അതിൻ്റെ പേരിനോടൊപ്പം ഉണ്ടായിരിക്കുന്ന വിശിഷ്‌ടമായ ഒരു വിശേഷണ പദം എന്നതിലും ഉപരിയാണത്. വ്യത്യസ്‌തവും വേറിട്ടതുമായ ഒരു പ്രബോധനശൈലി വളർത്തുന്നതിനോടുള്ള ഒരു
പ്രതിബദ്ധതയെ ആണ് അത് സൂചിപ്പിക്കുന്നത്. കൂടാതെ, സുവിശേഷപ്രബോധനങ്ങൾക്ക് അനുഗുണമായ വിധത്തിൽ പഠിപ്പിക്കുന്നതിനെയും അത് സൂചിപ്പിക്കുന്നു.