ക്രൈസ്‌തവ സമൂഹത്തെ വിശുദ്ധ പൗലോസ് ഇപ്രകാരം നിർവ്വചിക്കുന്നു: “ജീവിക്കുന്ന ദൈവത്തിൻ്റെ ആത്മാവുകൊണ്ട്, കൽപലകകളിലല്ല, മനുഷ്യരുടെ ഹൃദയഫലകങ്ങളിൽ ഞങ്ങളുടെ ശുശ്രൂഷവഴി
എഴുതപ്പെട്ട ക്രിസ്തുവിൻ്റെ ലിഖിതമാണ് നിങ്ങൾ എന്നു വ്യക്തമാണ്” (2 കോറി 3:3). ആദ്യത്തെ ശിഷ്യയും, സഭയുടെ പ്രതിരൂപവും എന്നനിലയിൽ മറിയം, ജീവിക്കുന്ന ദൈവത്തിൻ്റെ
ആത്മാവുകൊണ്ട് എഴുതപ്പെട്ട ഒരു ലിഖിതമാണ്. കൃത്യമായും ഇക്കാരണത്താൽ, പരിശുദ്ധ മറിയം “സകലമനുഷ്യരും അറിയുകയും വായിക്കുകയും ചെയ്യുന്ന” (2 കോറി 3:2) ലിഖിതമാണ്.
ദൈവശാസ്ത്രഗ്രന്ഥങ്ങൾ വായിക്കാൻ അറിയാത്തവർക്കും യേശു പറയുന്നതുപോലെ “ദൈവരാജ്യത്തിൻ്റെ രഹസ്യങ്ങൾ ബുദ്ധിമാന്മാരിൽനിന്ന് മറച്ച്, ശിശുക്കൾക്കും വെളിപ്പെടുത്തിക്കൊടുക്കപ്പെട്ടവർക്കും”