ഇരുപത് യൂറോപ്യൻ രാജ്യങ്ങളിൽനിന്ന്, ‘യൂറോപ്പിലെ കത്തോലിക്കാസഭയ്ക്ക് സംരക്ഷണം തീർക്കുക’ എന്ന പ്രമേയ ത്തിൽ നവംബർ 13 മുതൽ 15 വരെ നടന്ന കോൺഫറൻസിൽ പങ്കെടുത്തവർക്ക്,
നവംബർ 13 ബുധനാഴ്‌ച, മാർപാപ്പ നൽകിയ സന്ദേശത്തിൽ, പല രാജ്യങ്ങളിലും യുദ്ധവും അനുബന്ധ പ്രശ്‌നങ്ങളും നടന്നുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ, സമാധാനം സൃഷ്ടിക്കുക, സഹായം
ആവശ്യമായവർക്ക് അത് ചെയ്‌തുകൊടുക്കുക എന്നിവയാണ്
ക്രൈസ്‌തവ ദൈവവിളിയും ദൗത്യവും എന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. ആ അർത്ഥത്തിൽ,
അതിരുകളെ ഭേദിക്കുന്ന സാഹോദര്യത്തിൻ്റെയും ഐക്യത്തിന്റെയും വ്യക്തമായ സാക്ഷ്യമാണ് നിങ്ങളുടെ ഈ ഒത്തുചേരൽ എന്നവരെ ഓർമ്മിപ്പിച്ചു.