2024 നവംബർ 25 തിങ്കൾ 1199 വൃശ്ചികം 10
വാർത്തകൾ
- ഒടുവിൽ വിജയ വഴിയിൽ
ഐഎസ്എൽ ഫുട്ബോളിൽ വിജയവഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്സ്. ചിരവൈരികളായ ചെന്നൈയിൻ എഫ്സിയെ എതിരില്ലാത്ത 3 ഗോളുകൾക്ക് തകർത്താണ് ബ്ലാസ്റ്റേഴ്സ് ഗംഭീര തിരിച്ചുവരവ് നടത്തിയത്. ഗോൾ രഹിതമായിരുന്നു ആദ്യ പകുതി. എന്നാൽ രണ്ടാം പകുതിയിൽ ചെന്നൈയിന്റെ ഗോൾ വല നിറച്ചാണ് ബ്ലാസ്റ്റേഴ്സ് തുടരെയുള്ള തോൽവികളിൽ നിന്ന് വിജയവഴിയിൽ തിരികെയെത്തിയത്.
- ചെങ്ങന്നൂരിൽ എന്നെ സ്ഥാനാർത്ഥിയാക്കിയത് കൈയും കാലും കൂട്ടിക്കെട്ടി
സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും നിലവിലെ ഗോവ ഗവർണറുമായ പി എസ് ശ്രീധരൻപിള്ള.തോൽവിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് സംസ്ഥാന നേതൃത്വം മറുപടി നൽകും.
- മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം അംഗനവാടി ടീച്ചര്‍ മറച്ചുവച്ചതായി ആക്ഷേപം
തിരുവനന്തപുരം മാറനല്ലൂരില്‍ അംഗനവാടിയില്‍ മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം ടീച്ചര്‍ വീട്ടുകാരോട് മറച്ചുവച്ചതായി ആക്ഷേപം. പൊങ്ങുമ്മൂട് രതീഷ് -സിന്ധു ദമ്പതികളുടെ ഇരട്ടക്കുട്ടികളില്‍ ഒരാളായ വൈഗയാണ് ഗുരുതരാവസ്ഥയില്‍ എസ്ഐടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കുഞ്ഞ് വീണകാര്യം പറയാന്‍ മറന്നുപോയെന്നാണ് അധ്യപികയുടെ വിശദീകരണം.
- നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്
നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്. അമിത വേഗത്തിൽ മദ്യപിച്ചു വാഹനം ഓടിച്ചതിനാണ് കളമശ്ശേരി പൊലീസ് കേസെടുത്തത്. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം. ആലുവയിൽ നിന്നും അമിത വേഗത്തിലെത്തിയ കാർ കളമശ്ശേരിയിൽ വച്ച് പൊലീസ് തടയുകയായിരുന്നു.
- മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ; കേന്ദ്ര ധനമന്ത്രിയുമായി കെവി തോമസ് കൂടിക്കാഴ്ച നടത്തും
മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പ്രത്യേക പാക്കേജ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഡൽഹിയിലെ പ്രതിനിധി കെവി തോമസ് നാളെ കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. പാക്കേജുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും സർക്കാർ കൈമാറിയിട്ടുണ്ട്. ചർച്ച പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് കെ.വി തോമസ് ട്വന്റിഫോറിനോട് പറഞ്ഞു. നാളെ 3:30നാണ് നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തുക.
- ഗുരുതര തലച്ചോർ രോഗം ആധുനിക ചികിത്സയിലൂടെ മാറ്റി മാർ സ്ലീവാ മെഡിസിറ്റി
പാലാ . ഗുരതര തലച്ചോർ രോഗം ആധുനിക സ്റ്റെൻന്റിംഗ് ചികിത്സയിലൂടെ വിജയകരമായി മാറ്റി മാർ സ്ലീവാ മെഡിസിറ്റി. അതിരമ്പുഴ സ്വദേശിനിയായ 58 കാരിക്കാണ് തലച്ചോറിൽ ഗുരുതര രോഗം ബാധിച്ചിരുന്നത്. തലച്ചോറിലെ രക്തകുഴലിൽ വളർന്നു വന്ന കുമിളക്ക് ( അന്യൂറിസം) സില്‍ക്ക് വിസ്ത ഫ്ലോ ഡൈവെർട്ടർ സ്‌റ്റെന്റ് പ്രക്രിയ എന്ന ആധുനിക ചികിത്സ നടത്തിയാണ് ഇവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. രക്തചംക്രമണം വഴിതിരിച്ചു വിട്ടതിന് ശേഷം ധമനികളിലെ വലിയ കുമിളകളെ സുഖപ്പെടുത്തുന്ന വിദഗ്ദ്ധ ചികിത്സ രീതിയാണിത്.
- സസ്‌പെന്‍സ് തുടര്‍ന്ന് മഹാരാഷ്ട്ര; ഇന്ന് സത്യപ്രതിജ്ഞയ്ക്ക് സാധ്യത
മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ നാളെയുണ്ടാകാന്‍ സാധ്യത. മുഖ്യമന്ത്രി ആരെന്നതിനുള്ള തീരുമാനത്തിനായി മുന്നണി നേതാക്കള്‍ അമിത്ഷായെ കാണും. രണ്ടരവര്‍ഷം കൂടി തുടരാന്‍ ഏക്നാഥ് ഷിന്‍ഡെ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി മുഖ്യമന്ത്രി പദം ഏറ്റെടുക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ താല്‍പര്യം.
- ഇഷാന്‍ കിഷനെ കൈവിട്ട് മുംബൈ ഇന്ത്യന്‍സ്
ഐപിഎല്‍ താരലേലലത്തില്‍ വിലയേറിയ ഓള്‍റൗണ്ടറായി വെങ്കടേഷ് അയ്യര്‍. 23.75 കോടി മുടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരത്തെ തിരിച്ചെത്തിച്ചു. അതേസമയം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റണ്‍ ഡി കോക്കിനേയും കൊല്‍ക്കത്ത പാളയത്തിലെത്തിച്ചു. മുന്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ക്കായി 3.60 കോടിയാണ് കൊല്‍ക്കത്ത മുടക്കിയത്.
- പാലക്കാട് യഥാര്‍ത്ഥത്തില്‍ ജയിച്ചത് ഷാഫി
പാലക്കാട് നിയമസഭ സീറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ച് കയറിയതോടെ കോണ്‍ഗ്രസില്‍ കൂടുതല്‍ ശക്തനാവുകയാണ് ഷാഫി പറമ്പില്‍. കോണ്‍ഗ്രസിന്റെ പുതു തലമുറ നേതാക്കളില്‍ ഏറ്റവും കരുത്തനായി പാലക്കാട് വിജയത്തോടെ ഷാഫി മാറി.
- ഇസ്രായേലിന് നേരെ ലെബനൻ റോക്കറ്റാക്രമണം; നിരവധിപ്പേർക്ക് പരിക്ക്
ഇസ്രായേലിന് 160ഓളം പ്രൊജക്ടൈലുകൾ തൊടുത്തതായി ഹിസ്ബുള്ള പറഞ്ഞു. ഇസ്രായേൽ സൈന്യവും ഇക്കാര്യം സ്ഥിരീകരിച്ചു. തെക്കൻ ഇസ്രായേലിലെ അഷ്‌ദോദ് നാവിക താവളത്തിൽ ഡ്രോൺ ആക്രമണവും നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു.വടക്കൻ ഇസ്രായേലിലേക്ക് തൊടുത്ത 55 ഓളം പ്രൊജക്‌ടൈലുകളിൽ പലതും തടഞ്ഞതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
- യുപിയിലെ സംബാലിൽ സംഘർഷം കനക്കുന്നു; 3 പേർ മരിച്ചു
ഉത്തർ പ്രദേശിലെ സംബലിൽ സംഘർഷത്തിനിടെയുണ്ടായ പൊലീസ് വെടിവയ്പ്പിൽ 3 പേർ കൊല്ലപ്പെട്ടു. നൌമാന്, ബിലാല്, നയീം എന്നിവരാണ് കൊല്ലപ്പെട്ടത്. മരണകാരണം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. 22 പേർക്ക് പരിക്കേറ്റതായും 18 പേരെ കസ്റ്റഡിയിലെടുത്തെന്നും പൊലീസ് അറിയിച്ചു. ഷാഹി ജമാ മസ്ജിദിൽ സർവേയ്ക്കെത്തിയ അഭിഭാഷക സംഘത്തിന് നേരെ കല്ലേറുണ്ടായതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. സംഘർഷം ബിജെപി സൃഷ്ടിച്ചതാണെന്ന് സമാജ് വാദി പാർട്ടി വിമർശിച്ചു.
- സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ആണ് ജീവകാരുണ്യ സംഘടനകൾ നമ്മുടെ സമൂഹത്തിന് ചെയ്യുന്നത് എന്നു ഫ്രാൻസിസ് ജോർജ് എംപി
പാലാ :സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ആണ് ജീവകാരുണ്യ സംഘടനകൾ നമ്മുടെ സമൂഹത്തിന് ചെയ്യുന്നത് എന്നു ഫ്രാൻസിസ് ജോർജ് എംപി
കാരുണ്യം സാംസ്കാരിക സമിതിയുടെ എട്ടാം വാർഷികം പാലാ വ്യാപാരി ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം നമ്മുടെ നാട്ടിൽ വൃക്ക രോഗങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന വലിയൊരു സമൂഹം നമ്മുടെ ഇടയിൽ ഉണ്ട് അവർക്ക് വലിയ ആശ്വാസമാണ് കാരുണ്യം സാംസ്കാരിക സമിതി പോലുള്ള സംഘടനകളുടെ പ്രവർത്തനം എന്ന് ഫ്രാൻസിസ് ജോർജ് എംപി കൂട്ടിച്ചേർത്തു.
- നിർമ്മൽ ജ്യോതി പബ്ലിക് സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് ആരംഭിച്ചു
പാലാക്കാട് : വിദ്യാർത്ഥികളുടെ വ്യക്തിത്വവികാസത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും ഉന്നത പ്രാധാന്യം നൽകുന്ന സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് നിർമ്മൽ ജ്യോതി പബ്ലിക് സ്കൂളിൽ തുടക്കം കുറിച്ചു. സ്കൂളിൽ നടന്ന ഉദ്ഘാടനചടങ്ങിൽ പരിശീലകൻ ശ്രീ. വിജേഷ് ടി.വി. സ്വാഗതപ്രസംഗം നടത്തി. പാലാക്കാട് : വിദ്യാർത്ഥികളുടെ വ്യക്തിത്വവികാസത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും ഉന്നത പ്രാധാന്യം നൽകുന്ന സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് നിർമ്മൽ ജ്യോതി പബ്ലിക് സ്കൂളിൽ തുടക്കം കുറിച്ചു. സ്കൂളിൽ നടന്ന ഉദ്ഘാടനചടങ്ങിൽ പരിശീലകൻ ശ്രീ. വിജേഷ് ടി.വി. സ്വാഗതപ്രസംഗം നടത്തി.
- വൻ തീപിടിത്തം ; ആളിപ്പടർന്ന തീയിൽ കത്തിനശിച്ചത് ആയിരത്തിലേറെ വീടുകൾ
വൻ തീപിടിത്തത്തിൽ 1000 വീടുകൾ കത്തിനശിച്ചു. മൂവായിരത്തോളം പേർക്ക് ഒറ്റ നിമിഷം കൊണ്ട് വീടില്ലാതായി. മനിലയിലെ ടോണ്ടോയിലെ ഇസ്‌ലാ പുട്ടിംഗ് ബാറ്റോ എന്ന ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവമുണ്ടായത്.
- മുനമ്പത്ത് വഖഫിനെതിരെ പ്രതിഷേധം
മുനമ്പത്ത് വഖഫ് ബോർഡിനെതിരെ പ്രതിഷേധവുമായി സമരസമിതി. വഖഫ് ബോർഡിന്റെ കോലം കടലിൽ താഴ്ത്തിയാണ് പ്രതിഷേധം. വഖഫ് ആസ്തി വിവരപട്ടികയിൽ നിന്ന് തങ്ങളുടെ ഭൂമി ഒഴിവാക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് സമരസമിതി. 43-ാം ദിവസത്തിലേക്ക് സമരം കടന്നിരിക്കുകയാണ്. 1995ലെ വഖഫ് നിയമത്തിന്റെ കോലമാണ് സമരക്കാർ കടലിൽ കെട്ടിത്താഴ്ത്തിയത്. അഞ്ഞൂറിലധികം പ്രതിഷേധക്കാരാണ് മുനമ്പം കടലിലേക്ക് പ്രതിഷേധം നടത്തിയത്.
- ശബരിമലയിൽ മരച്ചില്ല വീണ് തീർത്ഥാടകന് പരുക്കേറ്റു
ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്തേക്ക് പോകുമ്പോൾ മരക്കൊമ്പ് തലയിൽ വീഴുകയായിരുന്നു. തലയ്ക്ക് സാരമായ പരിക്കുണ്ടെന്ന് പൊലീസ് അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
- ഹെയർ ഡ്രയറിൽ സ്ഫോടക വസ്തു ഘടിപ്പിച്ച് കൊലപാതക ശ്രമം
ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സ്ത്രീയുടെ കൈപ്പത്തികൾ അറ്റുപോയ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്. ഹെയർ ഡ്രയറിൽ സ്ഫോടക വസ്തു ഘടിപ്പിച്ചുള്ള കൊലപാതക ശ്രമമാണെന്ന് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി.
- 2026 ല്‍ ഭരണമാറ്റം പ്രതീക്ഷിക്കുന്ന യുഡിഎഫിന് മുന്നില്‍ ഇനി കടമ്പകള്‍ ഏറെ
ഭരണവിരുദ്ധ വികാരം സംസ്ഥാനത്തുണ്ട് എന്ന് അവകാശപ്പെടുമ്പോഴും, ഒരു സിറ്റിംഗ് സീറ്റ് പോലും എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുക്കാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടില്ല. പാലക്കാട് എല്‍ഡിഎഫിന്റെ വോട്ട് കുറയാത്തതും വരും ദിവസങ്ങളില്‍ യുഡിഎഫിലെ ചര്‍ച്ചയ്ക്കും കാരണമാകും.
- മോൺസിഞ്ഞോർ ജോർജ് ജേക്കബ് കൂവക്കാട് ഇനി മെത്രാപ്പൊലീത്ത
നിയുക്ത കർദ്ദിനാൾ മോൺസിഞ്ഞോർ ജോർജ് ജേക്കബ് കൂവക്കാട് മെത്രാപ്പോലീത്ത ആയി അഭിഷിക്തനായി. ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ അതിരൂപത മേജർ ആർച്ച് ബിഷപ്പ് മാർ റഫേൽ തട്ടിൽ മുഖ്യകാര്‍മികത്വം വഹിച്ചു. ഡിസംബർ 8 വത്തിക്കാനിൽ നടക്കുന്ന ചടങ്ങിൽ ജോർജ് കൂവക്കാട് കർദ്ദിനാളായി ചുമതലയേൽക്കും.
- “സ്വിറ്റ്സർലൻഡില്‍ എഐ കുമ്പസാരക്കൂട്” എന്ന പേരില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നു
സ്വിറ്റ്സർലൻഡിലെ ലുസേണിൽ സെന്റ് പീറ്റേഴ്‌സ് കത്തോലിക്ക ദേവാലയത്തില്‍ വൈദികര്‍ക്ക് പകരം എഐ കുമ്പസാരക്കൂട് ഒരുക്കിയിരിക്കുന്നുവെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലും വാര്‍ത്ത മാധ്യമങ്ങളിലും വ്യാജ പ്രചരണം നടക്കുന്നു. മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്ത ഈ വാര്‍ത്ത യഥാര്‍ത്ഥത്തില്‍ സത്യം വളച്ചൊടിക്കുന്നതാണ്.
- ഡാന്‍സ് ഡ്രാമാ ആര്‍ട്ടിസ്റ്റ് ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍(ഡി.എ.ടി.എ.)കോട്ടയം ജില്ലാസമ്മേളനം
ഏറ്റുമാനൂര്‍: ഡാന്‍സ് ഡ്രാമാ ആര്‍ട്ടിസ്റ്റ് ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍(ഡി.എ.ടി.എ.)കോട്ടയം ജില്ലാസമ്മേളനം ഏറ്റുമാനൂര്‍ പ്രസ്‌ക്ലബ് ഹാളില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് ഒ.കെ.പിള്ള അടൂര്‍.ഉദ്ഘാടനംചെയ്തു.ജില്ലാപ്രസിഡന്റ് ളാക്കാട്ടൂര്‍ ഗോപാലകൃഷ്ണന്‍അധ്യക്ഷതവഹിച്ചു. സംസ്ഥാനകമ്മറ്റിയംഗം തിടനാട് രാജു അനുശോചനപ്രമേയം അവതരിപ്പിച്ചു.ജില്ലാസെക്രട്ടറി മാഹിന്‍തമ്പി(തമ്പി ഏറ്റുമാനൂര്‍)ഏറ്റുമാനൂര്‍ജനകീയവികസനസമിതി പ്രസിഡന്റ് ബി.രാജീവ്,സംസ്ഥാനകമ്മറ്റിയംഗം രാജി ചേര്‍ത്തല എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ളാക്കാട്ടൂര്‍ ഗോപാലകൃഷ്ണന്‍(ജില്ലാപ്രസിഡന്റ്), മാഹിന്‍തമ്പി(ജില്ലാസെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
- രാഷ്ട്രീയ യാത്ര തുടങ്ങിയത് ഇവിടെ നിന്ന്
പുതുപ്പള്ളിയിലെത്തി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പാലക്കാട് നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. രാവിലെ 10 മണിയോട് കൂടിയായിരുന്നു സന്ദര്‍ശനം. കല്ലറയില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ച അദ്ദേഹം പുഷ്പാര്‍ച്ചനയും നടത്തി.