പ്രഭാത വാർത്തകൾ 2024 നവംബർ 22

Date:

വാർത്തകൾ

  • വയനാടിനോടുള്ള കേന്ദ്ര അവഗണന പ്രധാന അജണ്ട

മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗം ഇന്ന് ചേരും. രാവിലെ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം. പാർലമെന്റ് സമ്മേളനത്തിൽ ഉന്നയിക്കേണ്ട വിഷയങ്ങളായിരിക്കും പ്രധാന അജണ്ട. മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ കേന്ദ്ര സഹായം ഇതുവരെ ലഭ്യമാകാത്തത് ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ പാർലമെന്റിൽ ഒരുമിച്ച് ഉന്നയിക്കണമെന്ന അഭ്യർത്ഥന മുഖ്യമന്ത്രി മുന്നോട്ട് വെയ്ക്കും. കേന്ദ്രത്തിൽ നിന്ന് വിവിധ തരത്തിൽ നേരിടുന്ന അവഗണനയെ പാർലമെന്റിൽ അവതരിപ്പിക്കണമെന്നായിരിക്കും സർക്കാർ അഭ്യർത്ഥിക്കുക.

  • ‘ മയക്കുമരുന്നിനെതിരെ മാതാപിതാക്കൾ’ പ്രസംഗ മൽസരം പാലായിൽ

ഭാരത കത്തോലിക്കാ സഭയുടെ സാമൂഹികപ്രവർത്തന വിഭാഗമായ കാരിത്താസ് ഇൻഡ്യയും കേരള സഭയുടെ സാമൂഹിക പ്രവർത്തന സംഘടനകളുടെ ഫെഡറേഷനായ കേരള സോഷ്യൽ സർവ്വീസ്
ഫോറവും സംയുക്തമായി നടപ്പിലാക്കുന്ന “സജീവം” മയക്കുമരുന്നു വിരുദ്ധ കാമ്പയനിൻ്റെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി മാതാപിതാക്കൾക്കായി രൂപതാ തല പ്രസംഗമൽസരം സംഘടിപ്പിക്കുന്നു. ഡിസംബർ പതിനാലാം തീയതി രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന പ്രസംഗ മൽസരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക. 9447143305.

  • “സുവിശേഷ ഭാഗ്യങ്ങൾ ക്രൈസ്‌തവരുടെ തിരിച്ചറിയൽ കാർഡും വിശുദ്ധിയിലേക്കുള്ള വഴിയും”

മത്തായിയുടെ സുവിശേഷത്തിൽ (മത്താ 5:1-12) യേശു ക്രൈസ്തവരുടെ തിരിച്ചറിയൽ കാർഡ് വിളംബരം ചെയ്യുന്നു. എന്താണ് ക്രൈസ്‌തവരുടെ തിരിച്ചറിയൽ കാർഡ്? സുവിശേഷഭാഗ്യങ്ങൾ. അതാണ് നമ്മുടെ തിരിച്ചറിയൽകാർഡും വിശുദ്ധിയിലേക്കുള്ള വഴിയും (cf. അപ്പസ്തോലിക ഉദ്ബോധനം ആനന്ദിച്ച് ആഹ്ലാദിക്കുവിൻ, 63). യേശു നമുക്കൊരു പാത കാണിച്ചുതന്നു, സ്നേഹത്തിൻ്റെ പാത, മനുഷ്യനായി കൊണ്ട് അവിടുന്ന് ആദ്യത്തെ ചുവടുവയ്ക്കുകയും ചെയ്‌ത അത് ദൈവത്തിൽനിന്നുള്ള ദാനവും നമ്മുടെ പ്രത്യുത്തരവുമാണ്.

  • ക്രിസ്തുമസിന് തയാറെടുപ്പുമായി വത്തിക്കാന്‍; പുല്‍ക്കൂടും ട്രീയും ഡിസംബർ 7ന് അനാവരണം ചെയ്യും

ക്രിസ്തുമസിന്റെ വരവ് അറിയിച്ച് വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് സ്ക്വയറിൽ ഡിസംബർ 7ന് പുല്‍ക്കൂടും ട്രീയും അനാവരണം ചെയ്യും. ഡിസംബർ 7 ന് വൈകുന്നേരം 6:30 ന് നടക്കുന്ന പരിപാടിക്ക് വത്തിക്കാൻ സിറ്റി ഗവർണറേറ്റ് പ്രസിഡൻ്റും സെക്രട്ടറി ജനറലുമായ കർദ്ദിനാൾ ഫെർണാണ്ടോ വെർഗസ് അൽസാഗയും വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റിന്റെ സെക്രട്ടറി ജനറലായി സിസ്റ്റർ റാഫേല്ല പെട്രിനിയും നേതൃത്വം നൽകും. നൂറുകണക്കിന് ആളുകള്‍ കാഴ്ചക്കാരായി എത്തുമെന്നാണ് കരുതുന്നത്.

  • ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സ്ത്രീയുടെ കൈപ്പത്തി അറ്റു

ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സ്ത്രീയുടെ കൈപ്പത്തികൾ അറ്റു. കർണാടക ബാഗൽക്കോട്ട് ജില്ലയിലെ ഇൽക്കലിലാണ് സംഭവം. ബാസമ്മ യറനാൽ എന്ന സ്ത്രീയുടെ കൈപ്പത്തികളാണ് പൊട്ടിത്തെറിയിൽ നഷ്ടപ്പെട്ടത്. ഓൺലൈനിലൂടെ വാങ്ങിയ ഹെയർ ഡ്രയറാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു വിശാഖപട്ടണത്ത് നിർമ്മിക്കുന്ന ഹെയർ ഡ്രയർ ബാഗൽകോട്ടിൽ നിന്നാണ് കയറ്റി അയച്ചത്.

  • യേശുവിനോടൊപ്പം ക്രൂശിക്കപ്പെട്ട നല്ല കള്ളൻ അവൻ്റെ അതിവേദന ഒരു പ്രാർത്ഥനയായി മാറ്റിയെടുത്തു: ‘യേശുവേ, നിൻ്റെ ഹൃദയത്തിൽ എന്നെ വഹിക്കേണമേ’

നമുക്ക് ആ വാക്ക് ധ്യാനിക്കാം: ഓർക്കണമേ. ഓർക്കുക (ricordare) എന്നതിൻ്റെ അർത്ഥം ‘ഹൃദയത്തിലേക്കു തിരികെ കൊണ്ടുവരണമേ (cor),’ ഹൃദയത്തിൽ വഹിക്കണമെ. യേശുവിനോടൊപ്പം ക്രൂശിക്കപ്പെട്ട ആ മനുഷ്യൻ അവൻ്റെ അതിവേദന ഒരു പ്രാർത്ഥനയായി മാറ്റിയെടുത്തു: ‘യേശുവേ, നിന്റെ ഹൃദയത്തിൽ എന്നെ വഹിക്കേണമേ.’ അവൻ്റെ വാക്കുകൾ ആശങ്കയോ പരാജയമോ അല്ല, മറിച്ച് പ്രതീക്ഷയാണ് പ്രതിഫലിപ്പിക്കുന്നത്. അവസാന നിമിഷത്തിൽ ശിഷ്യനായി തീർന്ന ഈ കുറ്റവാളി, ഒരു കാര്യം മാത്രമേ ആഗ്രഹിച്ചുള്ളു: സ്വീകരിക്കപ്പെടുന്ന ഒരു ഹൃദയം കണ്ടെത്തണം. മരണത്തിനു മുന്നിൽ നിസഹായനായി നിൽക്കുമ്പോൾ അവന് അതുമാത്രം മതിയായിരുന്നു. പാപിയുടെ പ്രാർത്ഥന കർത്താവു കേട്ടു, അവൻ എപ്പോഴും ചെയ്യുന്നതുപോലെ, അന്ത്യംവരെയും.

  • വിശുദ്ധ പദവിയിലേക്ക് ആദ്യ കമ്പ്യൂട്ടർ പ്രതിഭ; കാര്‍ളോയെ ഏപ്രില്‍ അവസാന വാരത്തില്‍ വിശുദ്ധനായി പ്രഖ്യാപിക്കും

തിരുസഭ ചരിത്രത്തിൽ വിശുദ്ധ പദവിയിലേക്ക് പ്രവേശിക്കുന്ന ആദ്യ കമ്പ്യൂട്ടർ പ്രതിഭ എന്ന ഖ്യാതിയോടെ കാര്‍ളോ അക്യുട്ടിസിനെ 2025 ഏപ്രില്‍ അവസാന വാരത്തില്‍ വിശുദ്ധനായി പ്രഖ്യാപിക്കും. 2025 ജൂബിലി വര്‍ഷത്തില്‍ ഏപ്രിൽ ഇരുപത്തിയഞ്ച് – ഇരുപത്തിയേഴ് ദിവസങ്ങളിലാണ് കൗമാരക്കാരുടെ ദിനം ആചരിക്കപ്പെടുന്നത്. ഈ ദിവസങ്ങളില്‍ വിശുദ്ധ പദവി പ്രഖ്യാപനം നടക്കുമെന്ന് ഇന്നലെ നവംബർ 20 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച സമ്മേളനത്തില്‍ പാപ്പ വെളിപ്പെടുത്തി.

  • സീപ്ലെയ്ൻ പദ്ധതിക്കെതിരെ സമരപരിപാടിയിലേക്ക് കടക്കാൻ എഐടിയുസി

പദ്ധതിക്കെതിരെ AITUC യുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം ആരംഭിച്ചു. ഒരാഴ്ചക്കാലം ഒപ്പുശേഖരണം നടക്കുമെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ് വ്യക്തമാക്കി. നേരത്തെ സർക്കാറുമായി ചർച്ച നടത്തിയ ശേഷം സമരത്തെക്കുറിച്ച് ആലോചിക്കാമെന്നായിരുന്നു മത്സ്യത്തൊഴിലാളി കോഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം.

  • ഗൗതം അദാനി ഇന്ത്യൻ-അമേരിക്കൻ നയങ്ങൾ ലംഘിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

അദാനിയെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. മോദിയും അദാനിയും ചേർന്ന് 2000 കോടിയുടെ അഴിമതി നടത്തി. അഴിമതിക്ക് പിന്നിൽ ഒരു വ്യക്തി അല്ല. ഇതിന് പിന്നിലെ നെറ്റ്‌വർക്കിനെ കോൺഗ്രസ്‌ തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്‌ ആവശ്യപ്പെടുന്ന അന്വേഷണത്തെ സാധൂകരിക്കുന്നതാണ് ഇപ്പോൾ പുറത്ത് വരുന്നത്. 2000 കോടി അഴിമതി നടന്നിട്ട് അന്വേഷണമോ അറസ്റ്റോ ഇല്ല. ഇന്ത്യയിൽ അദാനി സുരക്ഷിതനാണ്. മോദി അദാനിക്ക് പിന്നിൽ ഉണ്ട്. അദാനിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം.

  • വഖഫ് ഭേദഗതി ബില്ലുമായി മുന്നോട്ടു പോകാൻ കേന്ദ്രസർക്കാർ

വഖഫ് ഭേദഗതി ബില്ലുമായി മുന്നോട്ടു പോകാൻ കേന്ദ്രസർക്കാർ.പാർലമെന്റ് ശീതകാല സമ്മേളനത്തിൽ തന്നെ ലോക്സഭയിൽ ബില്ല് അവതരിപ്പിക്കും. നവംബർ 25 ന് ആരംഭിക്കുന്ന പാർലമെന്റിന്റ ശീതകാല സമ്മേളനത്തിൽ അവതരണത്തിനും പരിഗണനയ്ക്കും പാസാക്കുന്നതിനുമായി 15 ബില്ലുകൾ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതിൽത്തന്നെ രാജ്യം ഉറ്റു നോക്കുന്ന വഖഫ് നിയമ ഭേദഗതി ബില്ലും പട്ടികയിൽ ഉണ്ട്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

  • കുണ്ടന്നൂർ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിച്ചു

കുണ്ടന്നൂർ പാലത്തിനടിയിൽ താമസിച്ചിരുന്ന കുട്ടവഞ്ചിക്കാരെ പൂർണമായി ഒഴിപ്പിച്ച് മരട് നഗരസഭ. കർണാടക സ്വദേശികളായ 10 പേരെയാണ് ഒഴിപ്പിച്ചത്. ആലപ്പുഴയിൽ മോഷണം നടത്തിയ കുറുവാ സംഘാംഗം സന്തോഷ് സെൽവത്തെ കുണ്ടന്നൂർ പാലത്തിനടിയിൽ നിന്നും പിടികൂടിയതിന് പിന്നാലെയാണ് കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കാനുള്ള മരട് നഗരസഭയുടെ തീരുമാനം.

  • കൊച്ചി-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം വൈകുന്നു

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം വൈകി. ഉച്ചയ്ക്ക് രണ്ടുമണിക്ക് കൊച്ചിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് വൈകിയത്. സ്ത്രീകളും കുട്ടികളും അടക്കം 344 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഏറ്റുമാനൂരിൽ മഴയെ തുടർന്ന് കൂറ്റൻ പാല മരത്തിന്റെ ശിഖരം ഒടിഞ്ഞ് വ്യാപാര സ്ഥാപനത്തിന് മുകളിൽ വീണു

തിങ്കളാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. പട്ടിത്താനം മണർകാട് ബൈപ്പാസിൽ...

വയനാട്: ദില്ലിയിലെത്തി പ്രധാനമന്ത്രിയെ വീണ്ടും കാണുമെന്ന് മുഖ്യമന്ത്രി

വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ...

ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് തിരിച്ചടി

ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് തിരിച്ചടി. 7 വര്‍ഷത്തിന്...

പാലക്കാട്ടെ 18 ബിജെപി കൗൺസിലർമാരെയും സ്വാഗതം ചെയ്ത് കോൺഗ്രസ്

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് പിന്നാലെയുണ്ടായ പൊട്ടിത്തെറിയ്ക്കിടെ നഗരസഭയിലെ ബിജെപി...