2024 നവംബർ 21 വ്യാഴം 1199 വൃശ്ചികം 06
വാർത്തകൾ
- നാം പാപികളാണ് എന്ന വസ്തുത പരിശുദ്ധാത്മാവ് നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നത് പിതാവിൻ്റെ കാരുണ്യത്തിൻ്റെ ആനന്ദം നാം രുചിച്ചറിയാനാണ്
പ്രാർത്ഥനയിലാണ് പരിശുദ്ധാത്മാവ് “സഹായകനായി” വെളിപ്പെടുന്നത്. അതായത് അഭിഭാഷകനും, പ്രതിരോധമുയർത്തുന്നവനും. അവിടുന്ന് പിതാവിനു മുമ്പിൽ നമ്മെ കുറ്റപ്പെടുത്തുന്നില്ല. പ്രത്യുത, നമ്മെ പരിരക്ഷിക്കുന്നു. അതെ. അവൻ നമ്മെ പരിരക്ഷിക്കുന്നു. നാം പാപികളാണ് എന്ന വസ്‌തുത അവൻ നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നു (cf. യോഹ 16:8). പക്ഷേ അവൻ അങ്ങനെ ചെയ്യുന്നത്, പിതാവിന്റെ കാരുണ്യത്തിൻ്റെ ആനന്ദം നാം രുചിച്ചറിയാനാണ്. കുറ്റബോധത്തിൻ്റെ ഫലരഹിതമായ വികാരങ്ങൾകൊണ്ട് നമ്മെ നശിപ്പിക്കാനല്ല. നമ്മുടെ ഹൃദയം എന്തിനെങ്കിലും നമ്മെ ശാസിക്കുമ്പോഴും “നമ്മുടെ ഹൃദ യങ്ങളെക്കാൾ വലിയവനാണ് ദൈവം” (1 യോഹ 3:20) എന്ന് അവൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
- മെസിയുടെ വരവ് കേരളത്തിൽ ആവേശം തീർക്കും : പന്ന്യൻ രവീന്ദ്രൻ
ലയണൽ മെസിയും സംഘവും കേരളത്തിൽ എത്തുമ്പോൾ അത് കേരളത്തിലെ ഫുട്‍ബോൾ ആരാധകർക്ക് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. മെസി ലോകത്തിലെ ഏറ്റവും മികച്ച ഫുട്‍ബോൾ താരമാണ്, അദ്ദേഹത്തെ മറികടക്കാൻ ഇതുവരെ ആരും വന്നിട്ടില്ല. ഏത് സമയത്തും ഏത് ടീമിനും മെസി എന്ന കളിക്കാരൻ കൂടെയുണ്ടായാൽ അതൊരു ആത്മവിശ്വാസമാണ്. അതുതന്നെയാണ് ഒരു കളിക്കാരന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
- കലാ- കായിക- പ്രവൃത്തി പരിചയ മേളയിൽ കീരീടം നേടിയ സെന്റ് പീറ്റേഴ്സ് എൽ പി സ്ക്കൂൾ ഇലഞ്ഞി
2024-25 വർഷത്തെ കൂത്താട്ടുകുളം ഉപജില്ലാ കലാ- കായിക- പ്രവൃത്തി പരിചയ മേളയിൽ കീരീടം നേടിയ സെന്റ് പീറ്റേഴ്സ് എൽ പി സ്ക്കൂൾ ഇലഞ്ഞി വിദ്യാർത്ഥികൾ
സ്കൂൾ മാനേജർ ബഹു . റവ. ഫാ.ജോസഫ് ഇടത്തുംപറമ്പിൽ , അസി.മാനേജർ ഫാ ജോസഫ് അലാനിക്കൽ, ഹെഡ്മിസ്ട്രസ്സ് സി.ജെസ്മിൻ CMC, PTA പ്രസിഡൻ്റ് ഷിജു അഗസ്റ്റൻ, അധ്യാപകർ എന്നിവരോടൊപ്പം .
- “ദൈവത്തിന് വ്യാകരണം അധികം അറിയില്ല. നാം ക്ഷമയാചിക്കുമ്പോൾ, അത് പൂർത്തിയാക്കാൻ അവൻ സമ്മതിക്കുകയില്ല”
നമ്മുടെ പാപത്തേക്കാൾ വലുതാണ് ദൈവം. നമെല്ലാം പാപികളാണ്. പക്ഷേ ചിന്തിക്കുക. ഒരുപക്ഷേ നിങ്ങളിൽ ചിലർക്ക് വലിയ ഭയമായിരിക്കും. കാരണം, അവർ ചെയ്‌ത കാര്യങ്ങൾ നിമിത്തം, ദൈവം ശാസിക്കും എന്ന ഭയം കാണും. അനേക കാര്യങ്ങൾ നിമിത്തമുള്ള ഭയം. സമാധാനം കണ്ടെത്താനാവാത്ത അവസ്ഥ. പ്രാർത്ഥിക്കുക. പരിശുദ്ധാത്മാവിനെ വിളിക്കുക. എങ്ങനെ ക്ഷമ യാചിക്കണം എന്ന് അവൻ നിങ്ങളെ പഠിപ്പിക്കും.
- കേരളത്തിൽ അർജന്റീനയുടെ എതിരാളി ആര്?
കേരളത്തിലേക്ക് വരുന്ന അർജന്റീന ഫുട്ബോൾ ടീമിനെതിരെ ഏത് ടീമായിരിക്കും കളിക്കുക എന്നതാണ് ഇപ്പോഴത്തെ ചർച്ച. ഉയർന്ന റാങ്കുള്ള സൗദി അറേബ്യ, ഇറാൻ, ഖത്തർ, UAE തുടങ്ങിയ അറബ് രാജ്യങ്ങളെയാണ് പരിഗണിക്കുന്നത്. ഫിഫ റാങ്ക് കുറഞ്ഞ ടീമുകളോട് കളിക്കാൻ അർജന്റീനയ്ക്ക് താൽപ്പര്യമില്ല. ഇന്ത്യയുടെ റാങ്ക് 125 ആണ്. അതിനാൽ ഇന്ത്യയ്ക്ക് സാധ്യത കുറവാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
- ‘അർജന്റീനയ്ക്ക് വൈകാരികമായ ബന്ധം കേരളവുമായിട്ടുണ്ട്’
വളരെയധികം സന്തോഷത്തോടെയാണ് അർജന്റീനൻ ടീം കേരളത്തിൽ വരുന്നു എന്ന വാർത്തയെ കേൾക്കുന്നതെന്ന് മന്ത്രി എംബി രാജേഷ്. കായിക മന്ത്രിയുടെ നേതൃത്വത്തിൽ വളരെയധികം ശ്രമങ്ങളാണ് കുറേ മാസങ്ങളായി ഇതിന് വേണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്. അർജന്റീന ലോകകപ്പ് നേടിയപ്പോൾ കേരളത്തിലെ ആരാധകർക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തിയിരുന്നു. അർജന്റീനയ്ക്ക് അങ്ങനെയൊരു വൈകാരികമായ ബന്ധം കേരളവുമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
- സൂക്ഷിക്കുക! ആംബുലൻസിന് വഴി നൽകിയില്ലെങ്കിൽ കാത്തിരിക്കുന്നത് ഇത്
റോഡിൽ ആംബുലൻസ് ഉള്ളപ്പോൾ മര്യാദക്ക് പെരുമാറിയില്ലെങ്കിൽ നിയമപ്രകാരം കിട്ടുന്ന ശിക്ഷ എന്താണെന്നറിയാമോ? മെഡിക്കൽ എമെർജൻസിയുമായി വരുന്ന ആംബുലൻസിന് വഴി നൽകാൻ വിസമ്മതിച്ചാൽ മോട്ടോർ വാഹന നിയമത്തിലെ സമീപകാല നിയമ ഭേദഗതികൾ പ്രകാരം 10,000 രൂപ പിഴയും കുറഞ്ഞത് 6 മാസത്തെ ജയിൽ ശിക്ഷയും അനുഭവിക്കേണ്ടിവരും. അതുകൊണ്ട് റോഡിലൂടെ വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുക.