കൊഴുവനാൽ ലയൺസ് ക്ലബ്ബ്മെഗാ നേത്രപരിശോധന ക്യാമ്പ് നടത്തി

Date:

കൊഴുവനാൽ: ലയൺസ് ക്ലബ്‌ ഓഫ് കൊഴുവനാലിൻ്റെ നേതൃത്വത്തിൽ കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ തിരുവല്ല ഐ ‌മൈക്രോ സർജറി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഗാ നേത്രപരിശോധന ക്യാമ്പും കണ്ണട ആവശ്യമായ കുട്ടികൾക്ക് സൗജന്യ കണ്ണട വിതരണവും നടത്തി. ക്യാമ്പിൽ കുട്ടികളുടെ മാതാപിതാക്കളും പങ്കെടുത്തു. ശസ്ത്രക്രിയ ആവശ്യമുള്ളവരെ തിരുവല്ല ഐ ‌മൈക്രോ സർജറി ഹോസ്പിറ്റലിൽ കൊണ്ടുപോയി സൗജന്യ ശസ്ത്രക്രിയക്ക് വിധേയമാക്കുന്നതാണ്.


ക്യാമ്പിൻ്റെ ഉത്ഘാടനം സ്കൂൾ മാനേജർ റവ. ഡോക്ടർ ജോർജ് വെട്ടുകല്ലേലിൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ നിർവ്വഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണവും ലയൺസ് ക്ലബ്ബ് ജില്ലാ കോർഡിനേറ്റർ ഷിബു തെക്കേമറ്റം വിഷയാവതരണവും നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ സോണി തോമസ് , ക്ലബ്ബ് പ്രസിഡൻ്റ് ഡൈനോ ജയിംസ്, ക്യാമ്പ് കോർഡിനേറ്റർ ശ്രീജിത്ത് വി, ഡോക്ടർ സിറിൾ, ക്ലബ്ബ് സെക്രട്ടറി ബിജു വാതല്ലൂർ എന്നിവർ പ്രസംഗിച്ചു.


ക്ലബ്ബ് ട്രഷറർ മാത്യു തോമസ് മണിയങ്ങാട്ട് പാറയിൽ മെമ്പർമാരായ പി.എ അബ്രാഹം, ട്വിങ്കൾ മാത്യൂ, റോസ്മിൻ മരിയ , സിബി ഡൊമിനിക്, ഷൈനി എം ഐ , ഏലിയാമ്മ മാത്യു , ജിജിമോൾ ജോസഫ്, ജീനാ ജോർജ്, സണ്ണി സെബാസ്റ്റ്യൻ, ജോബിൻ തോമസ്, ഡോണാ സെബാസ്റ്റ്യൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.


ക്യാമ്പിൽ ഇരുനൂറിലധികം വിദ്യാർത്ഥികളും നിരവധി മാതാപിതാക്കളും പങ്കെടുത്തു.
ഇതിനോടൊപ്പം കുട്ടികളുടെ ചിത്രരചനാ മത്സരവും നടത്തി

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

“ദൈവത്തിന് വ്യാകരണം അധികം അറിയില്ല. നാം ക്ഷമയാചിക്കുമ്പോൾ, അത് പൂർത്തിയാക്കാൻ അവൻ സമ്മതിക്കുകയില്ല”

നമ്മുടെ പാപത്തേക്കാൾ വലുതാണ് ദൈവം. നമെല്ലാം പാപികളാണ്. പക്ഷേ ചിന്തിക്കുക. ഒരുപക്ഷേ...

കലാ- കായിക- പ്രവൃത്തി പരിചയ മേളയിൽ കീരീടം നേടിയ സെന്റ് പീറ്റേഴ്സ് എൽ പി സ്ക്കൂൾ ഇലഞ്ഞി

2024-25 വർഷത്തെ കൂത്താട്ടുകുളം ഉപജില്ലാ കലാ- കായിക- പ്രവൃത്തി പരിചയ മേളയിൽ...

മെസിയുടെ വരവ് കേരളത്തിൽ ആവേശം തീർക്കും : പന്ന്യൻ രവീന്ദ്രൻ

ലയണൽ മെസിയും സംഘവും കേരളത്തിൽ എത്തുമ്പോൾ അത് കേരളത്തിലെ ഫുട്‍ബോൾ ആരാധകർക്ക്...

നാം പാപികളാണ് എന്ന വസ്തുത പരിശുദ്ധാത്മാവ് നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നത് പിതാവിൻ്റെ കാരുണ്യത്തിൻ്റെ ആനന്ദം നാം രുചിച്ചറിയാനാണ്

പ്രാർത്ഥനയിലാണ് പരിശുദ്ധാത്മാവ് “സഹായകനായി" വെളിപ്പെടുന്നത്. അതായത് അഭിഭാഷകനും, പ്രതിരോധമുയർത്തുന്നവനും. അവിടുന്ന് പിതാവിനു...