2024 നവംബർ 20 ബുധൻ 1199 വൃശ്ചികം 05
വാർത്തകൾ
- പാലാ ഫുഡ്ഫെസ്റ്റ് – 2024 ഭക്ഷ്യ മേളയ്ക്ക് പന്തലും, സ്റ്റാളും, നിർമ്മാണം ആരംദിച്ചു
പാലാ :-പാലാ പുഴക്കര മൈതാനിയിൽ ഫുഡ് ഫെസ്റ്റ് 2024 പന്തലിൻ്റെയും സ്റ്റാളിൻ്റെയും കാൽ നാട്ടുകർമ്മം പാലാ നഗരസഭ വിദ്യാഭ്യാസ കലാകായിക സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലം പറമ്പിൽ നിർവ്വച്ചു. യൂത്ത് വിങ്ങ് പ്രസിഡന്റ് ജോൺ ദർശന, എബിസൺ ജോസ്, ജോസ്റ്റിൻ വന്ദന, ആന്റണി കുറ്റിയാങ്കൽ, ഫ്രഡി നടുത്തൊട്ടിയിൽ, അൽഫോൻസ്, ജോസ്, ആൻ്റോ പുഴക്കര എന്നിവർ പങ്കെടുത്തു. ആഗോള വൈവിധ്യങ്ങളുമായി പാലായിൽ ഫുഡ് ഫെസ്റ്റ് പാലായിൽ വരുന്നു!!! കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യൂത്ത് വിങ്ങിന്റെ നേതൃത്വത്തിലാണ്പാലാ ഫുഡ് ഫെസ്റ്റ്-2024 സംഘടിപ്പിക്കുന്നത്.
- ക്രൈസ്‌തവ പ്രാർത്ഥന, ടെലിഫോണിൻ്റെ ഒരറ്റത്തിരുന്ന്, മറ്റേ അറ്റത്ത് ഇരിക്കുന്ന ദൈവവുമായി സംസാരിക്കുന്നതല്ല
പരിശുദ്ധാത്മാവ് നമ്മുടെ ബലഹീനതയിൽ നമ്മെ സഹായിക്കാനെത്തുന്നു. അവൻ കൂടുതൽ പ്രധാനപ്പെട്ട ഒരു കാര്യം ചെയ്യുന്നു: നാം ദൈവമക്കളാണ് എന്ന് അവൻ നമുക്ക് സാക്ഷ്യപ്പെടുത്തിത്തരുന്നു. “പിതാവേ” എന്ന വിളി അവൻ നമ്മുടെ അധരങ്ങളിൽ വച്ചുതരുന്നു (റോമാ തു 8:15; ഗലാ 4:6). പരിശുദ്ധാത്മാവിന്റെ ബലം ഇല്ലാതെ, “പിതാവേ, ആബാ” എന്ന് നമുക്ക് പറയാനാവില്ല. ക്രൈസ്‌തവ പ്രാർത്ഥന, ടെലിഫോണിൻ്റെ ഒരറ്റത്തിരുന്ന്, മറ്റേ അറ്റത്ത് ഇരിക്കുന്ന ദൈവവുമായി സംസാരിക്കുന്നതല്ല. അല്ല. നാം ദൈവത്തിലൂടെ ദൈവത്തോട് പ്രാർത്ഥിക്കുന്നു. പ്രാർത്ഥിക്കുക എന്നതിൻ്റെ അർത്ഥം ഒരുവൻ ദൈവത്തിൻ്റെ ഉള്ളിൽ അവനെ പ്രതിഷ്‌ഠിക്കുക എന്നാണ്. അങ്ങനെ ദൈവം നമ്മുടെയുള്ളിൽ പ്രവേശിക്കാൻവേണ്ടിയാണത്.
- മാർ തോമാ ശ്ലീഹായുടെ ഭാരത പ്രവേശനം: എക്യുമെനിക്കൽ തിരുനാൾ അരുവിത്തുറയിൽ
അരുവിത്തുറ : മാർത്തോമാ ശ്ലീഹായുടെ ഭാരത പ്രവേശന തിരുനാളിനോട് അനുബന്ധിച്ച് അരുവിത്തുറ മാർ ഗീവർഗീസ് സഹദാ ഫൊറോനാ പള്ളിയിൽ സീറോ മലബാർ എക്യുമെനിക്കൽ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ഓർമ്മ ആചരണം സംഘടിപ്പിക്കുന്നു. തിരുനാൾ ദിനമായ നവംബർ 21 ന്റെ തലേന്ന് ഇരുപതാം തീയതി ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് സായാഹ്ന നമസ്കാരവും ശ്ലീഹന്മാരുടെ പിൻഗാമികളായ മെത്രാൻമാരുടെ സന്ദേശങ്ങളും അടങ്ങുന്ന കൂട്ടായ്മയ്ക്ക് സീറോ മലബാർ സഭ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനും പാലാ രൂപതയുടെ അധ്യക്ഷനുമായ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് മെത്രാൻ നേതൃത്വം വഹിക്കുന്നു. ക്നാനായ യാക്കോബായ അതിഭദ്രാസന അധ്യക്ഷൻ ആർച്ച്ബിഷപ് കുറിയാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, മലങ്കര യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസന അധ്യക്ഷൻ ബിഷപ് തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത, കേരള കത്തോലിക്കാ മെത്രാൻ സമിതി എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനും സീറോ മലങ്കര സഭ പത്തനംതിട്ട ഭദ്രാസന അധ്യക്ഷനുമായ ബിഷപ്പ് സാമുവൽ മാർ ഐറേനിയസ് എന്നീ മെത്രാന്മാരും പങ്കെടുക്കും.
- സ്‌പേസ് എക്‌സുമായി കൈകോര്‍ത്ത് ISRO
ഐഎസ്ആര്‍ഒയുടെ അത്യാധുനിക വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 20 യുടെ വിക്ഷേപണം വിജയകരം. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചാണ് ജിസാറ്റ് 20 വിക്ഷേപിച്ചത്. ടെലികോം ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ ജിസാറ്റ്-20 സഹായകരമാകും. ഫ്‌ളോറിഡയിലെ കേപ് കനാവറിലെ സ്പേസ് കോംപ്ലക്സ് 40 ല്‍ നിന്ന് പുലര്‍ച്ചെ 12.01 നായിരുന്നു ജി സാറ്റ് 20 യുടെ വിക്ഷേപണം. 4700 കിലോഗ്രാമാണ് ജി സാറ്റ് 20യുടെ ഭാരം.ഐഎസ്ആര്‍ഒയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണവാഹനമായ എല്‍വിഎം – 3യുടെ പരമാവധി വാഹകശേഷിയേക്കാള്‍ കൂടുതലാണിത്. അതിനാലാണ് വിക്ഷേപണത്തിന് സ്‌പേസ് എക്സിന്റെ സഹായം തേടിയത്.
- ക്രൈസ്തവ പ്രാർത്ഥനയുടെ കർത്താവും ലക്ഷ്യവും പരിശുദ്ധാത്മാവാണ്. അതായത് പ്രാർത്ഥനയുടെ ഉത്ഭവവും പ്രാർത്ഥനയിലൂടെ നൽകപ്പെടുന്നവനും അവനാണ്
ക്രൈസ്തവ പ്രാർത്ഥനയുടെ കർത്താവും ലക്ഷ്യവും പരിശുദ്ധാത്മാവാണ്. അതായത് പ്രാർത്ഥനയുടെ ഉത്ഭവവും പ്രാർത്ഥനയിലൂടെ നൽകപ്പെടുന്നവനും അവനാണ്. പരിശുദ്ധാ ത്മാവിനെ സ്വീകരിക്കാനായി നാം പ്രാർത്ഥി ക്കുന്നു. സത്യത്തിൽ, പ്രാർത്ഥിക്കുന്നതിനു വേണ്ടി നാം പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നു. അതായത്, അടിമകൾ എന്ന നിലയിലല്ല, ദൈവമക്കൾ എന്നനിലയിൽ. ഒരുവൻ എപ്പോഴും സ്വാതന്ത്ര്യത്തോടെ പ്രാർത്ഥിക്കണം. പ്രാർത്ഥന സ്വതന്ത്രമാണ്. പരിശുദ്ധാത്മാവ് നിങ്ങളെ സഹായിക്കുമ്പോൾ നിങ്ങൾ പ്രാർത്ഥിക്കുന്നു. നിങ്ങളുടെ ഹൃദയത്തിൽ പ്രാർത്ഥിക്കേണ്ടതിൻറെ ആവശ്യകത അനുഭവപ്പെടുമ്പോൾ നിങ്ങൾ പ്രാർത്ഥിക്കുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision