പാലാ: ആധുനിക പാലായുടെ പിതാവ്, നാടിൻ്റെ മുഖച്ഛായ മാറ്റി മറിക്കുന്നതിൽ നിർണ്ണയ പങ്കു വഹിച്ച രൂപതയുടെ പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിന്റെ അനുസ്മരണം എസ്.എം. വൈ.എം.പാലാ രൂപതാ സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. എസ്. എം. വൈ. എം. രൂപത ഡയറക്ടർ റവ.ഫാ. മാണി കൊഴുപ്പൻകുറ്റിയുടെ നേതൃത്വത്തിൽ പാലാ കത്തീഡ്രലിൽ ഒപ്പീസ് ചൊല്ലി പ്രാർത്ഥിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി പാലാ ജനറൽ ആശുപത്രിയിൽ വിശ്വാസയാത്ര ചാരിറ്റബിൾ ട്രസ്റ്റ്ൻ്റെ സഹകരണത്തോടെ പൊതിച്ചോറു വിതരണവും നടത്തപ്പെട്ടു. പാലാ ഫൊറോന ഡയറക്ടർ റവ. ഫാ. ദേവസ്യാച്ചൻ വട്ടപ്പലം, വിശ്വാസയാത്ര ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ P.P ബാബു, എസ്. എം. വൈ. എം. രൂപത പ്രസിഡന്റ് ജോസഫ് കിണറ്റുകര, ജനറൽ സെക്രട്ടറി ഡിബിൻ ഡൊമിനിക്, സെക്രട്ടറി ടോണി കവിയിൽ, സിൻഡിക്കേറ്റ് കൗൺസിലർ ടിൻസി ബാബു,ബ്രദർ കുര്യൻ വലിയപ്ലാക്കിൽ പാലാ ഫൊറോന അംഗങ്ങൾ തുടങ്ങിയവർ അനുസ്മരണത്തിനും പൊതിച്ചോറ് വിതരണത്തിനും സന്നിഹിതരായിരുന്നു.
എസ് എം വൈ എം രൂപതാ സമിതിയുടെ നേതൃത്വത്തിൽ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിന്റെ അനുസ്മരണവും പൊതി ചോറ് വിതരണവും നടത്തി
Date: