പരിശുദ്ധാത്മാവ് നമ്മുടെ ബലഹീനതയിൽ നമ്മെ സഹായിക്കാനെത്തുന്നു. അവൻ കൂടുതൽ പ്രധാനപ്പെട്ട ഒരു കാര്യം ചെയ്യുന്നു: നാം ദൈവമക്കളാണ് എന്ന് അവൻ നമുക്ക് സാക്ഷ്യപ്പെടുത്തിത്തരുന്നു. “പിതാവേ” എന്ന വിളി അവൻ നമ്മുടെ അധരങ്ങളിൽ വച്ചുതരുന്നു (റോമാ തു 8:15; ഗലാ 4:6).
പരിശുദ്ധാത്മാവിന്റെ ബലം ഇല്ലാതെ, “പിതാവേ, ആബാ” എന്ന് നമുക്ക് പറയാനാവില്ല. ക്രൈസ്തവ പ്രാർത്ഥന, ടെലിഫോണിൻ്റെ ഒരറ്റത്തിരുന്ന്, മറ്റേ അറ്റത്ത് ഇരിക്കുന്ന ദൈവവുമായി സംസാരിക്കുന്നതല്ല. അല്ല. നാം ദൈവത്തിലൂടെ ദൈവത്തോട് പ്രാർത്ഥിക്കുന്നു. പ്രാർത്ഥിക്കുക എന്നതിൻ്റെ അർത്ഥം ഒരുവൻ ദൈവത്തിൻ്റെ ഉള്ളിൽ അവനെ പ്രതിഷ്ഠിക്കുക എന്നാണ്. അങ്ങനെ ദൈവം നമ്മുടെയുള്ളിൽ പ്രവേശിക്കാൻവേണ്ടിയാണത്.