രാമപുരം : അഭിവന്ദ്യ പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് തന്റെ അധ്യക്ഷ പ്രസംഗത്തിൽ ഡി സി എം എസ് പാലാ രൂപതയുടെ ഹൃദയഭാഗമാണെന്നും രൂപതാംഗങ്ങളിൽ ആറിൽ ഒരു ഭാഗം ദളിത് ക്രൈസ്തവരാണെന്നും പറഞ്ഞു. ദളിത് കത്തോലിക്കർക്കു വേണ്ടി രൂപത നിരവധി പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി.
ചരിത്രത്തിൽ വിമോചന സമരം, വിദ്യാഭ്യാസ സമരം, മദ്യം-മയക്കുമരുന്ന് എന്നിവക്കെതിരെയുള്ള മുന്നേറ്റങ്ങൾ, പാരിസ്ഥിതിക – കാർഷിക പ്രശ്നങ്ങൾ എന്നിവയിൽ ഉടനീളം രൂപത ഇടപെട്ടുകൊണ്ടിരുന്നു . പാലാ രൂപത നിഷ്ക്രിയമായിരുന്നില്ല. ഉറങ്ങാത്ത കാവൽക്കാരനായി നാലു ലക്ഷത്തോളം വരുന്ന രൂപതാംഗങ്ങളെ കരങ്ങൾക്കുള്ളിൽ കാത്തു സംരക്ഷിച്ചുകൊണ്ടിരുന്നു.
ഇതുപോലെതന്നെ, ദളിത് ജനവിഭാഗത്തെയും സംരക്ഷിക്കുകയും അവരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്യുന്നു. അതിന്റെ ഭാഗമാണ് ഈ മഹാസമ്മേളനവും സിമ്പോസിയവും- പിതാവ് തുടർന്നു പറഞ്ഞു
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision