അരുവിത്തുറ: ഏവർക്കും അനുഗ്രഹങ്ങൾ ചൊരിയുന്ന വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിൽ ആരംഭിച്ചിരിക്കുന്ന ഇടവക നവീകരണ കർമ്മ പരിപാടിയായ സഹദയ്ക്കു ഔപചാരിക തുടക്കമായി. ക്രിസ്തുരാജ് തിരുനാൾ ദിനമായ ഇന്നലെ രാവിലെ അരുവിത്തുറ പള്ളിയിൽ പാലാ രൂപത മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് അർപ്പിച്ച വിശുദ്ധ കുർബാനയ്ക്കു ശേഷം തിരി തെളിയിച്ചതയോടെയാണ് പദ്ധതിക്ക് തുടക്കമായത്. ഭൗതികമായും ആത്മീയമായും വലിയ വളർച്ചയ്ക്ക് കാരണമാകുന്ന കർമ്മ പരിപാടികളാണ് ആരംഭിച്ചിരിക്കുന്നതെന്നും ഏവർക്കും അനുകരണിയമാണിതെന്നും മാർ ജോസഫ് കല്ലറങ്ങാട് പറഞ്ഞു. ഇങ്ങനെയൊരു കർമ്മ പരിപാടി നടപ്പാക്കാൻ തീരുമാനിച്ച വികാരിയച്ചനെയും കൊച്ചന്മാരെയും കൈക്കാരന്മാരെയും കമ്മിറ്റിയംഗങ്ങളെയും അദ്ദേഹം അനുമോദിച്ചു. സുകൃത ജിവിതം, സുകൃത കുടുംബം, സുകൃത യുവത്വം, സുകൃത സേവനം, സുകൃത പരിശീലനം, സുകൃത സാന്ത്വനം, സുകൃത പ്രേക്ഷിതത്വം, സുകൃത കലാലായം, സുകൃത സമർപ്പണം, സുകൃത പൈതൃകം എന്നീ പത്തിനകർമ്മ പദ്ധതികളാണ് അരുവിത്തുറയുടെ നവീകരണത്തിനായി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. വികാരി ഫാ. ഡോ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ, അസി. വികാരിമാരായ ഫാ. ആന്റണി തോണക്കര, ഫാ. ഡിറ്റോ തോട്ടത്തിൽ, കോളജ് ബർസാർ ഫാ. ജോർജ് പുല്ലുകാലായിൽ, ഫാ. സെബാസ്റ്റ്യൻ നടൂത്തടം, ഫാ. പോൾ നടുവിലേടം, ഡോ. റെജി മേക്കാടൻ, ജയ്സൻ കൊട്ടുകാപ്പള്ളി കൈക്കാരന്മാരായ ജോസഫ് എമ്പ്രയിൽ, ജോസ്മോൻ കണ്ടത്തിൻകര, ജോണി പുല്ലാട്ട്, ബിജു കല്ലാച്ചേരി തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.
അനുകരണീമായ കർമ്മ പരിപാടിയാണ് സഹദാ റിനൈസൻസ് 2022-23: മാർ ജോസഫ് കല്ലറങ്ങാട്ട്.
Date: