രാമപുരം : പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിലുടെയും ഡി.സി.എം.എസ് സംഘടനയുടെ സപ്‌തതിവർഷാചരണത്തിൻ്റെയും ഭാഗമായി ‘വാ. കുഞ്ഞച്ചൻ : ദളിത് വിമോചനത്തിന് വഴികാട്ടി’ എന്ന് വിഷയത്തെ അധികരിച്ച് നടത്തപ്പെടുന്ന ദേശീയ സിമ്പോസിയത്തിനു തിരി തെളിഞ്ഞു. എസ്. സി /എസ്. ടി / ബി. സി കമ്മീഷൻ ചെയർമാൻ ബിഷപ് ഗീവർഗീസ് മാർ അപ്രേം സിമ്പോസിയം ഉദ്ഘാടനം ചെയ്തു.
പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷതവഹിച്ച സമ്മേളനത്തിൽ മാർ ജേക്കബ് മുരിക്കൻ അനുഗ്രഹപ്രഭാഷണം നടത്തി. പാലാ രൂപത മുഖ്യ വികാരി ജനറൽ മോൺ. ജോസഫ് തടത്തിൽ, വികാരി ജനറൽ ജോസഫ് മലേപ്പറമ്പിൽ, ഡി.സി.എം.എസ്. സ്റ്റേറ്റ് ഡയറക്ടർ ഫാ. ജോസുകുട്ടി ഇടത്തിനകം, ഡി.സി എം. എസ്. പാലാ രൂപതാ ഡയറക്ടർ ഫാ. ജോസ് വടക്കേക്കൂറ്റ്, ബ്രദർ ജോസ് ഡാനിയേൽ എന്നിവ എന്നിവർ പ്രസംഗിച്ചു.
ഡി.സി.എം.എസ്. ചങ്ങനാശ്ശേരി അതിരൂപതാ പ്രസിഡൻ്റ് ഡോ. സിജോ ജേക്കബ്, വിശ്വാസപരിശീലനകേന്ദ്രം പാലാ രൂപത ഡയറക്ടർ റവ. ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ, ഡി.സി. എം സ് പാലാ രൂപതാ പ്രസിഡൻ്റ് ബിനോയി ജോൺ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. വൈസ് പോസ്റ്റുലേറ്റർ ഫാ. തോമസ് വെട്ടുകാട്ടിൽ മോഡറേറ്ററായിരിക്കും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision