പ്രഭാത വാർത്തകൾ 2024 നവംബർ 17

Date:

വാർത്തകൾ

  • “എന്റെ വിശ്വാസം ഒരു ‘പൈതൃകനിധി”- നിയുക്ത കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട്

ഒരു പൈതൃകനിധി പോലെ വിശ്വാസം തലമുറകളിലൂടെ പകർന്നുനല്‌കുന്ന ഈ സജീവ സഭയിൽ നിന്നുമാണ് ഞാൻ വരുന്നത്. അനുദിനം ദിവ്യബലിയിൽ സംബന്ധിക്കുന്നതിനെ വളരെയേറെ പ്രോത്സാഹിപ്പിച്ചിരുന്ന ഒരു അന്തരീക്ഷത്തിലാണ് ഞാൻ വളർന്നത്. കുടുംബാംഗങ്ങളോടൊത്തുള്ള സായാഹ്ന പ്രാർത്ഥനക്ക് ഞാൻ ഒരിക്കലും മുടക്കം വരുത്തിയിട്ടില്ല. കുടുംബത്തിലെ ഈ വിശ്വാസാന്തരീക്ഷമാണ് പൗരോഹിത്യത്തിലേക്കുള്ള ദൈവവിളി കണ്ടത്തുവാൻ എന്നെ സഹായിച്ചത്. എന്റെ മുത്തശ്ശീമുത്തശ്ശന്മാരോടും മാതാപിതാക്കളോടും എന്നപോലെ സന്യാസവൈദികനായ എൻ്റെ അമ്മാവനോടും എനിക്ക് ഇക്കാര്യത്തിൽ കടപ്പാടുണ്ട്.

  • മണിപ്പൂർ സംഘർഷം 5 ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു

മണിപ്പൂരിൽ ഇടവേളകളില്ലാതെ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ 5 ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു. 7 ജില്ലകളിലെ ഇന്റർനെറ്റ് നിരോധിച്ചിരിക്കുകയാണ്. സമാധാനം പുനസ്ഥാപിക്കാൻ കർശന നടപടിയെടുക്കണമെന്ന് സുരക്ഷാസേനയ്ക്ക് ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. കലാപം ഉണ്ടാക്കുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നും നിർദ്ദേശമുണ്ട്.

  • നിയമസഭ ചീഫ് മാര്‍ഷല്‍ ഇന്‍ ചാര്‍ജ് നെതിരെ പരാതി

നിയമസഭയിലെ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനോട് മോശമായി പെരുമാറിയെന്നാണ് പരാതി. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡ് അഞ്ജലി ജിയ്ക്ക് മൊയ്തീനില്‍ നിന്ന് കടുത്ത മാനസിക പീഡനം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടി ഇവരുടെ ഭര്‍ത്താവാണ് നിയമസഭാ സെക്രട്ടറിക്ക് പരാതി നല്‍കിയത്. കുഞ്ഞിന് സുഖമില്ലാത്തതിനാല്‍ ഒരാഴ്ച ലീവ് കഴിഞ്ഞുവന്ന അഞ്ജലിയോട് അപമര്യാദയായി പെരുമാറി. പരാതിയുടെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.

  • കോണ്‍ഗ്രസ് പ്രവേശത്തിന് പിന്നാലെ പാലക്കാട് യുഡിഎഫ് പ്രചരണത്തില്‍ സജീവമായി സന്ദീപ് വാര്യര്‍

രാഹുല്‍ മാങ്കൂട്ടത്തിലിനായി സന്ദീപ് വാര്യര്‍, പാലക്കാട് യുഡിഎഫ് റോഡ് ഷോയില്‍ പങ്കെടുത്തു.പാലക്കാട് നടന്ന യുഡിഎഫ് റോഡ് ഷോയില്‍ പങ്കെടുത്താണ് സന്ദീപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. റോഡ് ഷോയിലേക്ക് എത്തിയ സന്ദീപ് വാര്യരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തോളിലേറ്റി സ്വീകരിച്ചു.

  • സംസ്ഥാനത്ത് ചൊവ്വാഴ്ച റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കടകൾ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ വേതനം അനുവദിക്കുക, ഉറപ്പുനൽകിയ ഉത്സവബത്ത അനുവദിക്കുക തുടങ്ങിയവ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് റേഷൻ വ്യാപാരികളുടെ സമരം.

  • ദേശീയ സിമ്പോസിയത്തിൻ്റെയും ക്രൈസ്തവ മഹാസമ്മേളനത്തിൻ്റെയും ഒരുക്കങ്ങൾ പൂർത്തിയായി

രാമപുരം : 2024 നവംബർ 17 നു രാമപുരത്തുവച്ചു നടക്കുന്ന ദേശീയ സിമ്പോസിയത്തിന്റെയും മഹാസമ്മേളനത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായി. സഭാതലവന്മാരും രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കുന്ന സമ്മേളന നഗരിയിൽ ​ പാലാ രൂപതയിലെ ഡി.സി. എം.എസ്. സഹോദരങ്ങൾ രൂപതയിലെ വൈദികർ, സിസ്റ്റേഴ്സ്, കൈക്കാരന്മാർ, യോഗപ്രതിനിധികൾ, വിവിധ സംഘടനാ അംഗങ്ങൾ , മതാധ്യാപകർ, യുവജനങ്ങൾ, കുടുംബ കൂട്ടായ്മ അംഗങ്ങൾ എന്നിവരെയെല്ലാം പങ്കെടുപ്പിക്കുവാൻവേണ്ട സത്വര നടപടികൾ വികാരിയച്ചന്മാരുടെ നേതൃത്വത്തിൽ എല്ലാ ഇടവകകളിലും നടത്തിക്കഴിഞ്ഞു. ദേശീയ സിമ്പോസിയത്തിൻ്റെയും ക്രൈസ്തവ മഹാസമ്മേളനത്തിൻ്റെയും ക്രമീകരണങ്ങൾക്കുവേണ്ടി വിവിധ കമ്മറ്റികൾ വഴി എല്ലാ ക്രമീകരങ്ങളൂം പൂർത്തിയായതായി പ്രോഗ്രാം ഇൻചാർജ്ജായി പാലാ രൂപത വികാരി ജനറാൾ വെരി റവ. ഫാ. സെബാസ്റ്റ്യൻ വേത്താനത്ത്, ചെയർമാൻ ഫാ. ബെർക്കുമാൻസ് കുന്നുംപുറം, ജനറൽ കൺവീനർ ഫാ. ജോസ് വടക്കേക്കുറ്റ്, ജോയിന്റ് കൺവീനർ ബിനോയ് എന്നിവർ അറിയിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

വേരുകൾ മുറിക്കപ്പെടുന്ന പുറം തോടുകൾക്കുള്ളിൽ ജീവിക്കുന്ന ഒരു സമൂഹമായി ക്രൈസ്‌തവർ മാറുന്നു : ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

സാധാരണക്കാരായ ആളുകളിൽക്കിടയിൽ ഈശോയെ പ്രഘോഷിച്ച് ആറായിരത്തിലധികം പേർക്ക് മാമ്മോദീസ നൽകി തികച്ചും...

ദേശീയ സിമ്പോസിയം സ്വാഗതപ്രസംഗം : ഫാ. ജോസ് വടക്കേക്കൂട്ട് ഡയറക്ടർ ഡി സി എം എസ് പാലാ രൂപത

വാ. തേവർപറമ്പിൽ കുഞ്ഞച്ചൻ ദളിത് വിമോചനത്തിന്റെ വഴികാട്ടി എന്ന ദേശീയ സിമ്പോസിയത്തിന്റെ...

ദേശീയ സിമ്പോസിയത്തിനു തിരിതെളിഞ്ഞു

രാമപുരം : പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിലുടെയും ഡി.സി.എം.എസ് സംഘടനയുടെ സപ്‌തതിവർഷാചരണത്തിൻ്റെയും...