പ്രഭാത വാർത്തകൾ 2024 നവംബർ 14

Date:

വാർത്തകൾ

  • ബലിപീഠം ഒരുക്കി ഈ നിമിഷം കാത്തി രിക്കുന്ന, നമ്മെ പ്രതീക്ഷിച്ചിരിക്കുന്ന ദൈവത്തിൻ്റെ അടയാളവും ഉപകരണവുമാണ് സഭ

വ്യത്യസ്‌ത ഭാഷക്കാരെയെല്ലാം സമന്വയിപ്പിച്ചു കൊണ്ടായിരുന്നു പന്തക്കുസ്‌തയുടെ പ്രഭാതത്തിൽ പരിശുദ്ധാത്മാവിൻ്റെ ആദ്യ വെളിപ്പെടൽ. സഭ ‘ഒരു കൂദാശപോലെ’ എന്നു പറയുമ്പോൾ രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നത് അതാണ്. ബലിപീഠം ഒരുക്കി ഈ നിമിഷം കാത്തിരിക്കുന്ന, നമ്മെ പ്രതീക്ഷിച്ചിരിക്കുന്ന ദൈവത്തിൻ്റെ അടയാളവും ഉപകരണവുമാണ് അവൾ. അവന്റെ കൃപ, അവൻ്റെ ആത്മാവിലൂടെ, ഓരോ വ്യക്തിയുടെയും ഹൃദയത്തിൽ സ്നേഹത്തിന്റെ വാക്കുകൾ മന്ത്രിക്കുന്നു. മതിലുകൾ പണിയുന്നതിനുപകരം വാതിലുകൾ തുറന്നിട്ട്; ഈ മന്ത്രണത്തിന്റെ ശബ്ദം അതിനെ തടസപ്പെടുത്താതെ വർദ്ധിപ്പിക്കേണ്ടത് നമ്മളാണ്. സഭയിലെ സ്ത്രീകളും പുരുഷന്മാരും മതിലുകൾ പണിയുന്നു എന്നത് ദോഷകരമാണ്.

  • വിദ്യാർത്ഥിനിക്ക് കലോത്സവ വേദിയിൽ നിന്ന് ഷോക്കേറ്റു

കലോത്സവ വേദിയിൽ നിന്ന് വിദ്യാർത്ഥിനിക്ക് ഷോക്കേറ്റു. നെയ്യാറ്റിൻകര ഉപജില്ലാ കലോത്സവത്തിനിടെയായിരുന്നു അപകടം. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ കൃഷ്‌ണേന്ദുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാസ്താംതല സ്‌കൂൾ വിദ്യാർത്ഥിനിയാണ് കൃഷ്‌ണേന്ദു. കലാപരിപാടിക്കിടെ വിദ്യാർത്ഥിനിക്ക് ഷോക്കേറ്റത് പരിശോധിക്കുമെന്നും സംഘാടകർ വ്യക്തമാക്കി.

  • വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്കേറ്റു

പാലാ .ബൈക്ക് മരത്തിൽ ഇടിച്ചു പരുക്കേറ്റ തൊടുപുഴ സ്വദേശി എൽദോസിനെ ( 28 )ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു . ചൊവ്വാഴ്ച രാത്രി കുമളി ഭാഗത്ത് വച്ചായിരുന്നു അപകടം. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ വൈക്കം സ്വദേശി ശ്രീകുമാറിനെ (52) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രിയിൽ ഉദയനാപുരത്ത് വച്ചായിരുന്നു അപകടം

  • ഇ പി ജയരാജന്റെ ആത്മകഥയിലെ പരാമർശങ്ങളിൽ പ്രതികരണവുമായി പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി സരിൻ

പുറത്ത് വന്ന പ്രസ്താവനകൾ ഇപി ജയരാജൻ നിഷേധിച്ചു എന്നാണ് മനസിലാക്കുന്നതെന്ന് പി സരിൻ പറയുന്നു. ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു എന്നാണ് മനസിലാക്കുന്നതെന്ന് സരിൻ പ്രതികരിച്ചു. ഏതെങ്കിലും തെറ്റിധാരണയുടെ പേരിൽ തനിക്കെതിരെ പരാമർശം ഉണ്ടായെങ്കിൽ അത് പരിശോധിക്കാമെന്ന് സരിൻ വ്യക്തമാക്കി.

  • “സ്ഥൈര്യലേപനം അവസാന കൂദാശയാകരുത്”

പ്രശ്നം, സ്ഥൈര്യലേപനം എന്ന കൂദാശ, പ്രയോഗത്തിൽ, “അവസാനത്തെ കർമാനുഷ്‌ഠാനം” ആയി ചുരുങ്ങുന്നില്ല എന്ന് എങ്ങനെ ഉറപ്പുവരുത്തും എന്നതാണ്. അതായത് സഭയിൽനിന്നുള്ള വിടവാങ്ങലിന്റെ കൂദാശയാകാതിരിക്കുന്നത് എങ്ങനെയെന്ന്. അത് വിടവാങ്ങൽ കൂദാശയാണ് എന്ന് പറയപ്പെടാറുണ്ട്. കാരണം, ഒരിക്കൽ യുവജനങ്ങൾ അത് സ്വീകരിച്ചാൽ അവർ അകലുന്നു. പിന്നെ മടങ്ങിവരുന്നത് വിവാഹം കഴിക്കുന്നതിനുവേണ്ടിയുമാണ്.

  • ലഹരി വിരുദ്ധ കാഹളം മുഴക്കി ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ചെമ്മലമറ്റം

ചെമ്മലമറ്റം : ലഹരി ഉപേക്ഷിക്കൂ ജീവിതസുന്ദരമാക്കൂ – എന്ന സന്ദേശവുമായി ചെമമലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ – പ്രതികാത്മകമായി കാഹളം മുഴക്കി തുടർന്ന് വിദ്യാർത്ഥികൾ ലഹരി ഉപേക്ഷിക്കൂ ജീവിതസുന്ദരമാക്കൂ എന്ന സന്ദേശം അടങ്ങിയ സ്റ്റിക്കറുകൾ വിവിധ സ്ഥാപനങ്ങളിലും പ്രധാന ടൗണുകളിലും പതിപ്പിച്ചു തിടനാട് -തണ്ണിനാൽ ചെമ്മലമറ്റം എന്നീ ടൗണുകളിൽ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചുംടാക്സി -സ്റ്റാൻഡുകൾ സന്ദർശിച്ചും ലഘുലേഖകൾ നൽകുകയും സ്റ്റികറുകൾ പതിക്കുകയും ചെയ്തു തിടനാട് ടൗണിൽ വ്യാപാര വ്യവസായ ഏകോപന സമിതി തിടനാട് യൂണിറ്റ് സെക്രട്ടറി മധു പന്തമാക്കൽ സ്റ്റിക്കറുകൾ ഏറ്റുവാങ്ങി തണ്ണിനാൽ -ടൗണിൽ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ലഘു ലേഖകൾ വിതരണം ചെയ്തു ചെമ്മലമറ്റത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭവനങ്ങൾ സന്ദർശിച്ച് ലഘുലേഖകൾ വിതരണം ചെയ്തു ഹെഡ്മാസ്റ്റർ ജോബറ്റ്തോമസ് അജു ജോർജ് പ്രിയ മോൾ വി സി എന്നിവർ നേതൃത്വം നൽകി സമൂഹത്തെ കാർന്നുതിന്നുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ ശക്തമായ പോരാട്ടം നടത്തുമെന്ന് ഹെഡ് മാസ്റ്റർ -ജോബിറ്റ് തോമസ് പറഞ്ഞു

  • ‘ബുൾഡോസർ രാജി’ൽ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി

കേസിൽ പ്രതിയായാൽ വീടുകൾ പൊളിക്കരുതെന്നും അത് ഭരണഘടന വിരുദ്ധമാണെന്നും സുപ്രിംകോടതി പറഞ്ഞു. കുറ്റാരോപിതരുടെ വീട് പൊളിക്കുന്നത് അവരുടെ കുടുംബങ്ങൾക്ക് കൂടി നൽകുന്ന ശിക്ഷയാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വീട് നിൽക്കുന്ന സ്ഥലം അനധികൃതമെങ്കിൽ നോട്ടീസ് നൽകാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

  • മയക്കുമരുന്നിനെതിരെ മാതാപിതാക്കൾ :പ്രസംഗ മൽസരം പാലായിൽ

പാലാ: ഭാരത കത്തോലിക്കാ സഭയുടെ സാമൂഹിക പ്രവർത്തന വിഭാഗമായ കാരിത്താസ് ഇൻഡ്യയും കേരള സഭയുടെ സാമൂഹിക പ്രവർത്തന സംഘടനകളുടെ ഫെഡറേഷനായ കേരള സോഷ്യൽ സർവ്വീസ് ഫോറവും സംയുക്തമായി നടപ്പിലാക്കുന്ന “സജീവം” മയക്കുമരുന്നു വിരുദ്ധ കാമ്പയനിൻ്റെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി മാതാപിതാക്കൾക്കായി രൂപതാ തല പ്രസംഗമൽസരം സംഘടിപ്പിക്കുന്നു. ഡിസംബർ പതിനാലാം തീയതി രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന പ്രസംഗ മൽസരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക. 9447143305.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

  • സ്കൂൾ കായികമേള അലങ്കോലമാക്കാന്‍ നീക്കം മൂന്നംഗ സമിതി അന്വേഷിക്കും

സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ ഉള്ള ശ്രമം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് മൂന്നംഗ സമിതിയെ നിയോഗിച്ചു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം.

  • ചെന്നൈയില്‍ രോഗിയുടെ മകന്‍ ഡോക്ടറെ കുത്തിപ്പരിക്കേല്‍പ്പിച്ചു

ചെന്നൈയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കയറി രോഗിയുടെ മകന്‍ ഡോക്ടറെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കലൈഞ്ജര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ കാന്‍സര്‍ വിഭാഗം ഡോക്ടര്‍ ബാലാജിക്കാണ് പരിക്കേറ്റത്. ആക്രമണം നടത്തിയ പെരുങ്കളത്തൂര്‍ സ്വദേശി വിഗ്‌നേഷും സുഹൃത്തും പിടിയിലായി.

  • ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പില്‍ ഭേദപ്പെട്ട പോളിങ്

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പില്‍ ഭേദപ്പെട്ട പോളിങ്. ഇതുവരെ രേഖപ്പെടുത്തിയത് 65.15% പോളിംഗാണ്. 43 മണ്ഡലങ്ങളിലായി 683 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടിയത്. അതിനിടെ നിശബ്ദ പ്രചാരണ ദിനത്തില്‍ കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം എന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി.

  • വയനാട് ലോക്‌സഭാ മണ്ഡലത്തിലേയും ചേലക്കര നിയമസഭാ മണ്ഡലത്തിലേയും ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് പൂര്‍ത്തിയായി

71.65 ശതമാനം വോട്ടുകളാണ് ചേലക്കരയില്‍ പോള്‍ ചെയ്യപ്പെട്ടത്. വയനാട് പോളിംഗ് ശതമാനം 63.59 ശതമാനവുമാണ്. പോളിംഗ് ശതമാനം നന്നായി ഇടിഞ്ഞത് രാഷ്ട്രീയ പാര്‍ട്ടികളുടെ കണക്കുകൂട്ടലുകളും തെറ്റിക്കുന്നുണ്ട്. ചേലക്കര മണ്ഡലത്തിലെ പുലാക്കോട് എഎല്‍പി സ്‌കൂളില്‍ ബൂത്ത് 88ല്‍ വന്‍ തിരക്കാണ് ആറ് മണി കഴിഞ്ഞും ദൃശ്യമായത്. സമയം അവസാനിച്ചിട്ടും നിരവധി പേരാണ് വോട്ട് ചെയ്യാനായി കാത്തുനില്‍ക്കുന്നത്.

  • വന്യ ജീവി ആക്രമണം കർഷകരക്ഷ വനം വകുപ്പ് ഉറപ്പാക്കണം: കർഷക യൂണിയൻ (എം)

കോട്ടയം: കാടുവിട്ടിറങ്ങുന്ന വന്യജീവികൾ കർഷകരെ ആക്രമിക്കുന്നതും കാർഷിക വിളകൾ നശിപ്പിക്കുന്നതും വ്യാപകമാകുന്ന സാഹചര്യത്തിൽ ഇത് തടയുന്നതിനുള്ള ശാശ്വത പരിഹാര മാർഗങ്ങൾ കേന്ദ്ര – സംസ്ഥാന സർക്കാരു കൾ ഉറപ്പാക്കണമെന്ന് കേരള കർഷക യൂണിയൻ (എം) സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. വന്യജീവികൾ വനാതിർത്തിയിലുള്ള കാർഷികമേഖലകളിൽ നിന്നും പട്ടണങ്ങളിലേക്ക് കൂടി എത്തുന്ന സാഹചര്യത്തിൻ്റെ തെളിവാണ് കാട്ടുപന്നികളുടെ എ.റ്റി.എം കൗണ്ടർ ആക്രമണം. മൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും ഉറപ്പായിരുന്ന കാട്ടിലെ ആവാസ വ്യവസ്ഥയുടെ തകർച്ചയാണ് വനാതിർത്തി വിട്ട് വന്യജീവികൾ നാട്ടിലേക്ക് ഇറങ്ങുവാൻ കാരണമാകു ന്നതെന്ന യാഥാർത്ഥ്യം വനം വകുപ്പ് ബോധപൂർവം മറക്കുകയാണ്. വന്യമൃഗങ്ങൾക്ക് കാട്ടിലും മനുഷ്യർക്ക് നാട്ടിലും സ്വൈര്യമായി ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കേണ്ട സർക്കാരുകൾ കർഷകർക്ക് നൽകാത്ത പരിരക്ഷ മൃഗങ്ങൾക്ക് ഉറപ്പുവരുത്തുന്നത് കാട്ടു നീതിയാണ്. മനുഷ്യജീവനും അവൻ്റെ സ്വത്തിനും യാതൊരു വിലയും കൽപ്പിക്കാത്ത കേന്ദ്ര വനം, വന്യജീവി സംരക്ഷണ നിയമത്തിൽ കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവന്ന് വന്യമൃഗങ്ങളെക്കാൾ മനുഷ്യ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന ചട്ടങ്ങൾ കൂടി ഉൾപ്പെടുത്തി നിയമം ഉടന്‍ ഭേദഗതി ചെയ്യണം .

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കടപ്ലാമറ്റം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്,വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്

കടപ്ലാമറ്റം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി പി.എം തോമസ് കൈപ്പള്ളി പുളിക്കിയിലിനെയും,...

പാലക്കാട്ടെ വ്യാജന്മാർക്ക് പിന്നിൽ യൂത്ത് കോൺഗ്രസെന്ന് സംശയിക്കണം

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയവർ തന്നെയാണ് പാലക്കാട്ടെ...

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര സർക്കാർ

നിലവിലെ മാനദണ്ഡങ്ങൾ അതിന് അനുവദിക്കുന്നില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പ്രതികരിച്ചു....

ചെമ്മലമറ്റത്ത് ശിശുദിന റാലി

ചെമ്മലമറ്റം : ശിശുദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം അൽഫോൻസാ നേഴ്സറി സ്കൂൾ...