സമർപ്പണ ജീവിതത്തിന്റെ 25 വർഷങ്ങൾ പിന്നിട്ടപ്പോൾ

Date:

പാലാ: സിസ്റ്റേഴ്സ് ഓഫ് സെന്റ് മർത്താസ് കോൺഗ്രിഗേഷനിൽ 9 സിസ്റ്റേഴ്സ് തങ്ങളുടെ വ്രത സമർപ്പണത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കി ജൂബിലി ആഘോഷിച്ചു.
ഈ പാവന കർമ്മത്തിന് ജഗദൽപുർ ബിഷപ്പ് മാർ ജോസഫ് കൊല്ലം പറമ്പിൽ മുഖ്യ കാർമികത്വം വഹിച്ച് ആശംസകൾ നേർന്നു. ഫാദർ ബോബി അരിമറ്റത്തിൽ MST, ഫാ . ബെന്നി അക്കൂറ്റ് CST, ഫാ.റ്റോമി പാലയ്ക്കൽ, ഫാ.ജോസഫ് കൊല്ലാറ, ഫാ.റ്റോണി കൊണ്ടക ശേരി, എന്നിവർ സഹവൈദികർ ആയിരുന്നു.


കഴിഞ്ഞ 25 വർഷങ്ങളിലായി സഭയിലും സമൂഹത്തിലും ശുശ്രൂഷയുടെ സാക്ഷ്യം വഹിച്ച സി.റ്റിൻസി പുതിയിടത്ത്, സി.ഡെൽഫി മേച്ചേരിൽ, സി.റോസ്ബിൻ പാണ്ടിയേൽ, സി. ജോസിയ കുഴികൊമ്പിൽ , സി. ആൻ മരിയ അക്കൂറ്റ്, സി.റ്റെസ് ലിൻ വട്ടോത്തു കുന്നേൽ, സി.ജൂലിയ കൊന്നക്കൽ, സി.ജെസി തെരേസ് ചെക്കാത്തറ, സി.ജാനിസ് കുമ്പക്കാട്ട് എന്നിവരെ ആദരിച്ചു.


ജൂബിലി നിറവിൽ ആയിരുന്ന സിസ്റ്റേഴ്സിന്റെ മാതാപിതാക്കളിൽ വിവാഹ ജീവിതത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്നവരെയും സഹോദരങ്ങളിൽ രജത ജൂബിലി ആഘോഷിക്കുന്നവരെയും ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. കൃതജ്ഞതയുടെ ഈ കൂട്ടായ്മയിൽ ബഹു. വൈദികരും ,വിവിധ സന്യാസ സമൂഹങ്ങളിൽ നിന്നുമുള്ള സമർപ്പിതരും, ബന്ധുമിത്രാദികളും സന്നിഹിതരായിരുന്നു .


ഈ സമ്മേളനത്തിന് സുപ്പീരിയർ ജനറൽ റവ.സി. സ്നേഹാ പോൾ വെട്ടിക്കാമറ്റത്തിൽ സ്വാഗതം നേർന്നു. ജനറൽ കൗൺസിലേഴ്സ് സി. രമ്യ പഴൂർ, സി.സാൻറീന വടാന, സി. ജോസ് ലിൻ കുഴികൊമ്പിൽ, സി.ജിൻസി കമുകും മറ്റത്തിൽ എന്നിവർ നേതൃത്വം നൽകി. ജൂബിലേറിയൻ സി. ജെസി തെരേസ് നന്ദി പറഞ്ഞു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

രാജസ്ഥാനിലെ പോളിങ് ബൂത്തിൽ സ്ഥാനാർത്ഥി എസ്ഡിഎമ്മിനെ മർദ്ദിച്ച സംഭവംത്തിൽ 60 പേർ അറസ്റ്റിൽ

രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ ദിയോലി-ഉനിയാര അസംബ്ലി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി നരേഷ്...

മികച്ച എന്‍.എസ്.എസ് യൂണിറ്റിനുള്ള പുരസ്കാരം പാലാ അല്‍ഫോന്‍സ കോളജിന്

ഡയമണ്ട് ജൂബിലി വർഷത്തിൽ പാലാ അൽഫോൻസാ കോളേജിന് ചരിത്ര നേട്ടം.എംജി സര്‍വകലാശാലയിലെ...

വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്കേറ്റു

പാലാ . ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ മരക്കമ്പ് ദേഹത്തേക്ക് ഒടിഞ്ഞു വീണു...

വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ ദളിത് വിമോചനത്തിനു വഴികാട്ടി ദേശീയ സിമ്പോസിയം

ദേശീയ സിമ്പോസിയം നവംബർ 17 ഞായർ രാവിലെ 9 മണിക്ക് രാമപുരം...