പ്രഭാത വാർത്തകൾ 2024 നവംബർ 10

Date:

വാർത്തകൾ

  • പ്രവാസി കേരളീയരുടെ മക്കള്‍ക്കായി നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്; ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തിലധികമായി വിദേശത്ത് ജോലി ചെയ്യുന്ന വാർഷിക വരുമാനം 3 ലക്ഷം രൂപ വരെയുളള പ്രവാസി കേരളീയരുടെയും മുന്‍ പ്രവാസികളുടേയും മക്കള്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക. ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കും പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾക്കും 2024-25 അധ്യയന വർഷത്തിലെ ഒന്നാം വര്‍ഷ വിദ്യാർത്ഥികൾക്കാണ് സ്കോളര്‍ഷിപ്പിന് അര്‍ഹത. താല്‍പര്യമുളളവര്‍ 2024 നവംബര്‍ 30 നകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. www.scholarship.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഓണ്‍ലൈനായി മാത്രമേ അപേക്ഷ നല്‍കാനാകൂ.പഠിക്കുന്ന കോഴ്‌സിനു വേണ്ട യോഗ്യതാപരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് കരസ്ഥമാക്കിയവരാകണം. റഗുലർ കോഴ്സുകൾക്കും കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച കോഴ്സുകൾക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാന്‍ കഴിയും. വിശദവിവരങ്ങൾ 0471-2770528/2770543/2770500 എന്നീ നമ്പറുകളിലും നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) നിന്നും ലഭിക്കും.

  • കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ വീട്ടിൽ തിരിച്ചെത്തി

ഇന്നലെ രാത്രി 12 മണിയോടെയാണ് തിരിച്ചെത്തിയത്. മാനസിക പ്രയാസംമൂലമാണ് നാട് വിട്ടത് എന്ന് ഡെപ്യുട്ടി തഹസിൽദാർ പിബി ചാലിബ് പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു. ചാലിബിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.

  • പാലാ ജൂബിലിടൂവീലര്‍ ഫാന്‍സിഡ്രസ്മത്സരം ഡിസം. 7 ന്

പാലാ: പാലാ ജൂബിലി തിരുനാളിനോട് അനുബന്ധിച്ച് കുറുമുണ്ടയില്‍ ജുവല്ലറി സ്‌പോണ്‍സര്‍ ചെയ്യുന്ന സി.വൈ.എം.എല്‍. സംഘടിപ്പിക്കുന്ന ടൂവീലര്‍ ഫാന്‍സിഡ്രസ് മത്സരം ഈ വര്‍ഷം ഡിസംബര്‍ 7 ന് ഉച്ചക്കഴിഞ്ഞ് 2.30 ന് പാലാ ടൗണില്‍ നടക്കും. ആലോചനായോഗത്തില്‍ പ്രസിഡന്റ് പി.ജെ. ഡിക്‌സണ്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സന്തോഷ് കെ. മണര്‍കാട്ടിനെ കണ്‍വീനറായി നിയമിച്ചു. മത്സരവിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളാണ് ഈ വര്‍ഷം നല്‍കുന്നത്. ഒന്നാം സമ്മാനം 20,000 രൂപയും ട്രോഫിയും. രണ്ടാം സമ്മാനം 15,000 രൂപ, മൂന്നാം സമ്മാനം 10,000 രൂപ എന്നിവയും ‘എ’ ഗ്രേഡ് ലഭിക്കുന്ന ടീമുകള്‍ക്ക് 5,000 രൂപ വച്ചും നല്‍കും. യോഗത്തില്‍ ബിജു വാതല്ലൂര്‍, ക്ലീറ്റസ് ഇഞ്ചിപറമ്പില്‍, ടെന്‍സന്‍ വലിയകാപ്പില്‍, കിരണ്‍ അരീക്കല്‍, ഷാജി പന്തപ്ലാക്കല്‍, ജിജി പറമുണ്ട എന്നിവര്‍ പ്രസംഗിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447324240.

  • അടിച്ചിറ-പാറോലിക്കൽ ഗേറ്റുകൾക്കിടയിൽ റെയിൽ പാളത്തിൽ വിള്ളൽ

പരശുറാം എക്സ്പ്രസ് കടന്നു പോകുന്നതിന് അരമണിക്കൂർ മുമ്പാണ് പാളത്തിലെ വിള്ളൽ കണ്ടെത്തിയത്. ഒഴിവായത് വൻ ദുരന്തം. മണിക്കൂറുകൾക്കുള്ളിൽ റെയിൽ മാറ്റി പ്രശ്നത്തിന് പരിഹാരം കണ്ടെത്തി.

  • കേരള മണ്‍പാത്രനിര്‍മാണസമുദായസഭ(കെ.എം.എസ്.എസ്.)കോട്ടയം ജില്ലാസമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രകടനം

ഏറ്റുമാനൂര്‍:കേരള മണ്‍പാത്രനിര്‍മാണസമുദായസഭ(കെ.എം.എസ്.എസ്.)കോട്ടയം ജില്ലാസമ്മേളനം തുടങ്ങി.രാവിലെ ജില്ലാപ്രസിഡന്റ് പി.കെ.സാബുകൊടിഉയര്‍ത്തി.പട്ടിത്താനം ജങ്ഷനില്‍ നിന്നും ആരംഭിക്കുന്ന പ്രകടനം വാദ്യമേളങ്ങളുടെയും വിവിധ കലാരൂപങ്ങളുടെയും അകമ്പടിയോടെസെന്‍ട്രല്‍ജങ്ഷന്‍, പേരൂര്‍കവലവഴി സമ്മേളനനഗറില്‍ എത്തിച്ചേര്‍ന്നതിനെതുടര്‍ന്ന് നടന്ന സമ്മേളനം മന്ത്രിവി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് പി.കെ.സാബു അധ്യക്ഷതവഹിച്ചു.സംസ്ഥാന പ്രസിഡന്റ് ബി.സുബാഷ് ബോസ് ആറ്റുകാല്‍ആമുഖപ്രഭാഷണം നടത്തി.ജനറല്‍ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.ഇ.എസ്.ബിജു,ജില്ലാസെക്രട്ടറി പി.വി.ഷാജിമോന്‍,സനീഷ്‌ഗോപി,സി.എം.മനോജ്,എന്‍.വി.അനില്‍,വനിതാവേദി സംസ്ഥാന പ്രസിഡന്റ് ലതികാ രവിന്ദ്രന്‍ ,ജനറല്‍ സെക്രട്ടറി ഓമനാകുട്ടപ്പന്‍തുടങ്ങിയയവര്‍ പ്രസംഗിച്ചു.

  • തിരുവനന്തപുരത്ത് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് കാണാതായ വിജയന്റെ മൃതദേഹം കണ്ടത്തി

മലപ്പരിക്കോണം ക്ഷേത്രത്തിന് സമീപത്തെ തോട്ടിലാണ് കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്ത് നിന്ന് 5 കിലോമീറ്റർ അപ്പുറത്താണ് മൃതദേഹം കണ്ടത്. വൈകുന്നേരം ആറുമണിയോടെയാണ് അപകടം. സുരേഷ് എന്ന വ്യക്തിയുടെ ഓട്ടോയിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

  • ഉദ്യോഗസ്ഥരുടെ ധൂർത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടു ; മന്ത്രി കെ രാജൻ

മുണ്ടക്കൈ -ചൂരൽമലയിലെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ ധൂർത്തിൽ കളക്ടറോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി കെ രാജൻ. താമസം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ഒരു രൂപ പോലും ഇതുവരെ ആർക്കും അനുവദിച്ചിട്ടില്ല. റിപ്പോർട്ട് ലഭ്യമായ ശേഷം തുടർനടപടികൾ എടുക്കുമെന്ന് മന്ത്രി പറഞ്ഞു.

  • പി.പി. ദിവ്യക്ക് ജാമ്യം ലഭിച്ചതിനെതിരെ എഡിഎം നവീൻ ബാബുവിന്റെ കുടുംബം

കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്ക് ജാമ്യം ലഭിച്ചതിനെതിരെ എഡിഎം നവീൻ ബാബുവിന്റെ കുടുംബം. ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിക്കും. എസ്ഐടി അന്വേഷണം കാര്യക്ഷമം അല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടും. വിധി പ്രതീക്ഷിച്ചിരുന്നതല്ലെന്നും ജാമ്യം ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചിരുന്നു.

  • കേരള സർവ്വകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടിയ ഷിനോജ് എസ്

കേരള സർവ്വകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടിയ ഷിനോജ് എസ്. ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി. കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ആണ്. കോട്ടയം ഇളംകാട് ശ്രീനാരായണ വിലാസത്തിൽ ശശിധരന്റെയും പൊന്നമ്മ ശശിധരന്റെയും മകനാണ്. കീർത്തനയാണ് ഭാര്യ.

  • രത്‌നഗിരി ചെറുപുഷ്പ്പ മിഷൻ ലീഗ് നു ചരിത്ര നിമിഷം

കേരള സംസ്ഥാനത്തെ ഏറ്റവും മികച്ച ശാഖയ്ക്കുള്ള GOLDEN STAR പുരസ്‌കാരം CML രത്‌നഗിരി അഭിവന്ദ്യ മാർ.പീറ്റർ കൊച്ചുപുരയ്‌ക്കൽ പിതാവിൽ നിന്നും ഏറ്റുവാങ്ങുന്നു.

  • പാലക്കാട്‌ മണ്ഡലത്തിൽ ചർച്ചയാകേണ്ടത് രാഷ്ട്രീയം തന്നെയെന്ന് ; എൻഎൻ കൃഷ്ണദാസ്

പാലക്കാട്‌ മണ്ഡലത്തിൽ ചർച്ചയാകേണ്ടത് രാഷ്ട്രീയം തന്നെയെന്ന നിലപാടിൽ ഉറച്ച് ഇടത് നേതാവ് എൻഎൻ കൃഷ്ണദാസ്. രാഷ്ട്രീയം ചർച്ച ചെയ്യുന്നതാണ് ജനങ്ങൾക്ക് ഇഷ്ടമെന്നും രാഷ്ട്രീയം ചർച്ചയായാൽ എൽഡിഎഫിന് മണ്ഡലത്തിൽ മുന്നേറ്റം ഉണ്ടാകുമെന്നും കൃഷ്ണദാസ് പറഞ്ഞു. പാലക്കാട്ടെ ജനങ്ങൾക്ക് വോട്ടുചെയ്യാൻ പറ്റുന്ന ഒരു സ്ഥാനാർത്ഥിയെ തന്നെയാണ് എൽഡിഎഫ് മണ്ഡലത്തിൽ നിർത്തിയിട്ടുള്ളത്.

  • ജനങ്ങൾക്ക് മുന്നിൽ തെറ്റിദ്ധരിക്കപ്പെടുന്ന വ്യക്തിയായി ; പിപി ദിവ്യ

ജനങ്ങൾക്ക് മുന്നിൽ തെറ്റിദ്ധരിക്കപ്പെടുന്ന വ്യക്തിയായി മാറിയെന്ന് പിപി ദിവ്യ. എല്ലാ സത്യങ്ങളും പുറത്തുവരണമെന്നും അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും പിപി ദിവ്യ പ്രതികരിച്ചു. താനും നവീൻ ബാബുവിന്റെ കുടുംബത്തിന ഒപ്പമാണ് സത്യം പുറത്തുവരണം. നിയമപോരാട്ടം തുടരുമെന്ന് പിപി ദിവ്യ വ്യക്തമാക്കി. നവീൻ ബാബുവിന്റെ കുടുംബം ആ​ഗ്രഹിക്കുന്ന നീതി അവർ‌ക്ക് ലഭിക്കണം നിയമപോരാട്ടം നടത്തുമെന്ന് പിപി ദിവ്യ വ്യക്തമാക്കി.

  • ആംസ്റ്റർഡാമില്‍ യഹൂദര്‍ക്കു നേരെ നടന്ന ആക്രമണത്തെ അപലപിച്ച് ഓസ്ട്രിയന്‍ മെത്രാന്‍ സമിതി

നെതർലൻഡ്‌സിലെ ആംസ്റ്റർഡാം നഗരത്തിൽ ഇസ്രയേലിൽ നിന്നെത്തിയ യഹൂദര്‍ക്കു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഓസ്ട്രിയന്‍ മെത്രാന്‍ സമിതി. വ്യാഴാഴ്‌ച രാത്രി ഫുട്ബോള്‍ കളി കാണാനെത്തിയ യഹൂദരെ നഗരമധ്യത്തിൽ അക്രമികൾ ഓടിച്ചിട്ടു മർദിക്കുകയായിരുന്നു. ചരിത്രത്തിലെ ഇരുണ്ടതും ലജ്ജാകരവുമായ ദിവസമെന്നു ഓസ്ട്രിയന്‍ ആർച്ച് ബിഷപ്പും ഓസ്ട്രിയൻ ബിഷപ്പ്സ് കോൺഫറൻസ് പ്രസിഡന്‍റുമായ ഫ്രാൻസ് ലാക്നർ വിശേഷിപ്പിച്ചു.

  • ഡൽഹിയിൽ രണ്ടിടങ്ങളിൽ വെടിവെപ്പ്

ഡൽഹിയിൽ രണ്ടിടങ്ങളിലായി വെടിവെപ്പ്. കബീർ നഗർ, ജ്യോതി നഗർ എന്നിവിടങ്ങളിലാണ് വെടിവെപ്പ് ഉണ്ടായത്. സംഭവത്തിൽ ഒരാൾ മരിച്ചു. കബീർ നഗറിലുണ്ടായ വെടിവെപ്പിൽ വെൽക്കം ഏരിയ സ്വദേശിയായ നദീം എന്നയാളാണ് മരിച്ചത്.

  • ലോകത്തെ ആദ്യ ആർട്ടിസ്റ്റ് റോബോട്ടായ എയ്ഡ വരച്ച ചിത്രം

ലോകത്തെ ആദ്യ ആർട്ടിസ്റ്റ് റോബോട്ടായ എയ്ഡ വരച്ച ചിത്രം ലേലത്തിൽ വിറ്റ് പോയത് 13 കോടി ഡോളറിന്(ഏകദേശം 110 കോടി രൂപ). എഐ ​ഗോഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് വലിയ തുകക്ക് വിറ്റുപോയത്. ഒരു ഹ്യൂമനോയിഡ് റോബോട്ടുവരച്ച ആദ്യ ചിത്രമെന്ന സവിശേഷതയാണ് ചിത്രത്തിനുള്ളത്. ഇംഗ്ലീഷ് ഗണിതശാസ്ത്രജ്ഞൻ അലൻ ട്യൂറിങ്ങിന്റെ ഛായാചിത്രമാണ് എയ്ഡ വരച്ചത്.

  • പശ്ചിമ ബംഗാളിൽ ട്രെയിൻ പാളം തെറ്റി

സെക്കന്ദരാബാദ് ഷാലിമാർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൻ്റെ 3 കോച്ചുകൾ ആണ് പാളം തെറ്റിയത്. 2പാസഞ്ചർ കൊച്ചുകളും ഒരു പാർസൽ വാഗനുമാണ് പാളത്തിൽ നിന്നും തെന്നി മാറിയത്. സൗത്ത് ഈസ്റ്റേൺ റെയിൽവേ ഡിവിഷനിലെ നാൽപൂർ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്.

  • ആലപ്പുഴയിൽ നിർമാണത്തിലിരുന്ന ഓടയിൽ ഗർഭിണി വീണ സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ നിർദ്ദേശം 

ആലപ്പുഴയിൽ നിർമാണത്തിലിരുന്ന ഓടയിൽ ഗർഭിണി വീണ സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ നിർദ്ദേശം. പൊതുമരാമത്ത് റോഡ് വിഭാഗം ചീഫ് എൻജിനീയർ അജിത് രാമചന്ദ്രനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. തിങ്കളാഴ്ച നേരിട്ട് സ്ഥലത്തെത്തി പരിശോധന നടത്തും.

  • ദേശിയ സബ് ജൂനിയർ ബാഡ്മിന്റൺ മത്സരത്തിൽ കോട്ടയത്തിന്റെ ശ്രേയ മരിയ മാത്യു അർഹയായി

ഡിസംബർ മാസം ഡൽഹിയിൽ നടക്കുന്ന ദേശിയ സബ് ജൂനിയർ ബാഡ്മിന്റൺ മത്സരത്തിൽ കേരളത്തിന്റെ ടീം നെ പ്രതിനിധീകരിക്കാൻ കോട്ടയത്തിന്റെ ശ്രേയ മരിയ മാത്യു അർഹയായി. എറണാകുളത്ത് വെച്ച് നടന്ന സംസ്ഥാന തല മത്സരത്തിൽ വിജയിച്ചാണ് ശ്രേയ ദേശീയ മത്സരത്തിനു യോഗ്യത നേടിയത്. . പാലാ മുത്തോലി വലിയമംഗലം അവിനാഷ് &ആശ ദമ്പതികളുടെ മകളും മുത്തോലി st. ജോസഫ് സ്കൂൾ 8 ആം ക്ലാസ്സ്‌ വിദ്യാർത്ഥിനിയും ആണ് ശ്രേയ.

  • മേപ്പാടിയിൽ റോഡ് ഉപരോധിച്ച് സിപിഐഎം പ്രതിഷേധം; ഭക്ഷ്യവിഷബാധയിൽ കേസെടുക്കണം

വയനാട് മേപ്പാടിയിൽ സിപിഐഎം പ്രതിഷേധം. ഭക്ഷ്യവിഷബാധയിൽ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മേപ്പാടി ടൗണിൽ ​ഗതാ​ഗതം സ്തംഭിച്ചു. ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരുമു‍ന്നണികളും ഭക്ഷ്യകിറ്റ് വിവാദം രാഷ്ട്രീയമായി ഉപയോ​ഗിക്കുന്നുണ്ട്. കിറ്റ് നൽകിയത് റവന്യൂ വകുപ്പെന്നാണ് കോൺ​ഗ്രസ് ഉന്നയിക്കുന്നത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ ദളിത് വിമോചനത്തിനു വഴികാട്ടി ദേശീയ സിമ്പോസിയം

ദേശീയ സിമ്പോസിയം നവംബർ 17 ഞായർ രാവിലെ 9 മണിക്ക് രാമപുരം...

പാലാ രൂപത പ്ലാറ്റിനം ജൂബിലി (1950-2025) ഡി.സി.എം.എസ് സപ്‌തതി വർഷം (1955-2025) ക്രൈസ്ത‌വ മഹാസമ്മേളനം

നവംബർ 17 ഞായർ ഉച്ചകഴിഞ്ഞ് 2 മണിക്ക് രാമപുരം വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ...

അനുദിന വിശുദ്ധർ – വിശുദ്ധ ലോറന്‍സ്‌

അയര്‍ലന്‍ഡിലെ കില്‍ദാരെയില്‍ ഏതാണ്ട് 1128-ലാണ് വിശുദ്ധ ലോറന്‍സ്‌ ഒ’ ടൂളെ ജനിച്ചത്....