അനുദിന വിശുദ്ധർ – വിശുദ്ധ ഗോഡ്‌ഫ്രെ

Date:

ഫ്രാന്‍സിലെ സോയിസണ്‍സ് എന്ന സ്ഥലത്താണ് വിശുദ്ധ ഗോഡ്‌ഫ്രെ ജനിച്ചത്‌. തന്റെ 5-മത്തെ വയസ്സില്‍ തന്നെ അദ്ദേഹത്തിന്റെ അപ്പൂപ്പനായ ഗോഡ്‌ഫ്രോയിഡ് അധിപതിയായ ബെനഡിക്റ്റന്‍ ആശ്രമമായ മോണ്ട്-സെന്റ്‌-കിന്റിന്‍ ആശ്രമത്തില്‍ ചേര്‍ന്നു. ആശ്രമത്തില്‍ പെട്ടെന്ന് തന്നെ അദ്ദേഹത്തിന് സഭാവസ്ത്രം നല്‍കപ്പെടുകയും അവിടെ ഒരു കുഞ്ഞു സന്യാസിയായി ജീവിക്കുകയും ചെയ്തു.

ഇവിടത്തെ സന്യാസികള്‍ അദ്ദേഹത്തിന് ആവശ്യമായ വിദ്യാഭ്യാസം നല്‍കി പോന്നു. അദ്ദേഹത്തിന് പ്രായപൂര്‍ത്തിയായപ്പോള്‍ അദ്ദേഹം സന്യാസിയാവുകയും പിന്നീട് പുരോഹിതനാവുകയും ചെയ്തു. പിന്നീട് അദ്ദേഹം ഫ്രാന്‍സിലെ ഷാംപെയിന്‍ ആശ്രമത്തിലെ അധിപനായി. എന്നാല്‍ ഈ ആശ്രമം ക്ഷയിക്കുകയും വെറും ആറു സന്യാസിമാരും രണ്ട് കുട്ടികളും മാത്രം അവശേഷിക്കുകയും ചെയ്തു.

അധികം താമസിയാതെ വിശുദ്ധ ഗോഡ്‌ഫ്രെ സഹായക മെത്രാനായി നിയമിതനായി. ഫ്രാന്‍സിലെ ഏറ്റവും അറിയപ്പെടുന്ന രൂപതകളില്‍ ഒന്നായ റെയിംസ് രൂപതയാണ് അദ്ദേഹത്തിന് ലഭിച്ചത്. പക്ഷേ അദ്ദേഹത്തിന് തന്റെ ആശ്രമം ഉപേക്ഷിക്കുന്നതിന് മനസ്സുണ്ടായിരുന്നില്ല, എന്നിരുന്നാലും റെയിംസിലെ ജനങ്ങള്‍ക്ക് തന്റെ സേവനം ആവശ്യമാണെന്നും അദേഹത്തിനറിയാമായിരുന്നു. ഈ സമയത്തും അദ്ദേഹം വളരെ ലളിതമായ സന്യാസ ജീവിതമാണ് നയിച്ചിരുന്നത്.

തന്റെ ഇടവകയിലെ ജനങ്ങളുടെ മദ്യപാനത്തിലും പാപ പ്രവര്‍ത്തികളിലുംഒരു വിട്ടുവീഴ്ചയും കാണിക്കാത്ത മെത്രാനായ ഗോഡ്‌ഫ്രെ ഒരുപാടു സഹിക്കേണ്ടിവന്നിട്ടുണ്ട്. ഇവരെ തിരുത്തുവാനുള്ള ശ്രമത്തിന്റെ പേരില്‍ അവരില്‍ കുറേപേര്‍ അദ്ദേഹത്തെ വെറുക്കുകയും അദ്ദേഹത്തെ വധിക്കുവാന്‍ പോലും ശ്രമിക്കുകയും ചെയ്തു. നല്ലവരായ ആളുകള്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയും സ്നേഹിക്കുകയും ചെയ്തു. മെത്രാനായി രാജിവെക്കാനും സന്യാസിയായി വിരമിക്കുവാനുമായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്‌. പക്ഷെ രാജിവെക്കുന്നതിന് മുന്‍പ് തന്നെ തന്റെ അമ്പതാമത്തെ വയസ്സില്‍ വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കെഎസ്‌ആർടിസിക്ക്‌ 30 കോടി രൂപകൂടി സർക്കാർ അനുവദിച്ചതായി ധനകാര്യ മന്ത്രി

കെഎസ്‌ആർടിസിക്ക്‌ 30 കോടി രൂപകൂടി സർക്കാർ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ...

ജമ്മുകശ്മീര്‍ നിയമസഭയില്‍ മൂന്നാം ദിവസവും കയ്യാങ്കളി

പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച പാസാക്കിയ പ്രമേയത്തിന്റെ പേരില്‍ തുടര്‍ച്ചയായ...

അലിഗഡ് സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി തുടരും

സര്‍വകലാശാല ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം അല്ലെന്ന മുന്‍ ഉത്തരവ് സുപ്രീം കോടതി...

പി.പി ദിവ്യ വൈകിട്ട് നാലുണിയോടെ ജയിൽ മോചിതയാകും

എഡിഎം – കെ നവീൻ ബാബുവിന്റെ മരണത്തിൽ ജാമ്യം ലഭിച്ച പി...