അനുദിന വിശുദ്ധർ – ലിമോഗെസിലെ വിശുദ്ധ ലിയോണാര്‍ഡ്

Date:

ലിമോഗെസിലെ ലിയോണാര്‍ഡ് ക്ലോവിസിന്റെ കൊട്ടാരത്തിലെ ഒരു ഫ്രാങ്കിഷ് പ്രഭുവായിരുന്നു. റെയിംസിലെ മെത്രാനായിരുന്ന വിശുദ്ധ റെമീജിയൂസിനാല്‍ അവിടുത്തെ രാജാവിനോടൊപ്പം വിശുദ്ധ ലിയോണാര്‍ഡും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. വിശുദ്ധന്‍ അനേകം തടവ് പുള്ളികളുടെ മോചനം സാധ്യമാക്കി.

പിന്നീട് മാനസാന്തരപ്പെട്ട ഇവര്‍ തങ്ങളുടെ മാധ്യസ്ഥ വിശുദ്ധനായിട്ടാണ് ഇദ്ദേഹത്തെ കരുതി പോന്നത്. മെത്രാന്‍ വാഗ്ദാനം നിരസിച്ച ഇദ്ദേഹം മെസ്മിന്‍, ലീ എന്നീ വിശുദ്ധരുടെ ഉപദേശ പ്രകാരം ഓര്‍ളീന്‍സിലെ മിസി എന്ന ആശ്രമത്തില്‍ ചേര്‍ന്നു. അതിനു ശേഷം ഐതിഹ്യമനുസരിച്ച് ലിമോസിന്‍ വനത്തില്‍ ഏകാന്തജീവിതം നയിക്കുകയും അവിടെ കുറെ അനുയായികളെ നേടുകയും ചെയ്തു. 

വിശുദ്ധന്റെ പ്രാര്‍ത്ഥനയാല്‍ ഫ്രാന്‍കിലെ രാജ്ഞിക്ക്‌ ഒരു ആണ്‍കുഞ്ഞ്‌ പിറന്നു. ഇതിനു പകരമായി അദ്ദേഹത്തിന് ലിമോഗെസില്‍ നിന്നും 21 കിലോമീറ്റര്‍ ദൂരെയുള്ള നോബ്ലാക്കില്‍ കുറച്ച്‌ രാജകീയഭൂമി ലഭിച്ചു. അവിടെ അദ്ദേഹം നോബ്ലാക്കിലെ ആശ്രമത്തിനു തുടക്കം കുറിച്ചു. ഇതിനു ചുറ്റുമായി പില്‍ക്കാലത്ത് ഒരു ഗ്രാമം തന്നെ രൂപം കൊണ്ടു. ഈ ഗ്രാമം അദേഹത്തിന്റെ ബഹുമാനാര്‍ത്ഥം വിശുദ്ധ- ലിയോണാര്‍ഡ്-ഡി-നോബ്ലാറ്റ്‌ എന്ന പേരില്‍ അറിയപ്പെട്ടു. 


നോബ്ലാക്ക് സാന്റിയാഗോ ഡി കോമ്പോസ്റ്റെല തീര്‍ത്ഥാടക പാതയിലെ ഒരു പ്രധാനപ്പെട്ട സ്ഥലമായി. ലിയോണാര്‍ഡിന്റെ ആരാധനാ സമ്പ്രദായം ഇതുമൂലം പശ്ചിമ യൂറോപ്പ്‌ മുഴുവനും വ്യാപിച്ചു. ഇംഗ്ലണ്ടില്‍ മാത്രം ഏതാണ്ട് 177-ഓളം പള്ളികള്‍ ഇദ്ദേഹത്തിന്റെ പേരില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.

വിശുദ്ധ ലിയോണാര്‍ഡ് മധ്യയുഗങ്ങളുടെ അവസാന കാലഘട്ടങ്ങളില്‍ വളരെയേറെ ആദരിക്കപ്പെട്ടിരുന്ന ഒരു വിശുദ്ധനായിരുന്നു. ഈ വിശുദ്ധന്റെ മാദ്ധ്യസ്ഥത്താല്‍ ധാരാളം അത്ഭുതങ്ങള്‍ നടക്കുന്നുണ്ട്.

തടവ്‌ പുള്ളികളുടെ മോചനത്തിനും, സുഖ പ്രസവത്തിനും കന്നുകാലികളുടെ അസുഖം ഭേദമാകുന്നതിനും ഇദ്ദേഹത്തിന്റെ മാധ്യസ്ഥം അപേക്ഷിക്കപ്പെടുന്നു. വിശുദ്ധന്റെ തിരുനാള്‍ ദിനത്തില്‍ ബാവരിയയില്‍ പ്രത്യേക സ്മരണാര്‍ത്ഥം വിവിധ ആഘോഷങ്ങള്‍ നടത്തപ്പെടുന്നു

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് തൽസമയ ഫലവിശകലനവും പാനൽ ചർച്ചയും സംഘടിപ്പിച്ചു

അരുവിത്തുറ : അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട...

ആദ്യ ലോകസുന്ദരി കികി ഹകാൻസൺ അന്തരിച്ചു

മിസ് വേൾഡ് ഓർഗനൈസേഷന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് മരണ വാർത്ത പുറത്തുവിട്ടത്. 95 വയസായിരുന്നു....

ലെന്‍സ്‌ഫെഡ് ജില്ലാകണ്‍വെന്‍ഷന്‍ നാളെ

ഏറ്റുമാനൂര്‍:25 വര്‍ഷം പൂര്‍ത്തിയാക്കിയ ലൈസന്‍ഡ് എന്‍ജിനീയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്)...