2024 നവംബർ 06 ബുധൻ 1199 തുലാം 21
വാർത്തകൾ
- ഇനിയും തിരിച്ചെത്താത്ത 2000 ത്തിന് പുറകെ തലയും പുകച്ച് പാഞ്ഞ് ആർബിഐ
പൊതുവിപണിയിൽ നിന്ന് പിൻവലിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും രാജ്യത്തെ മുഴുവൻ രണ്ടായിരം രൂപ നോട്ടുകളും റിസർവ് ബാങ്കിലേക്ക് തിരിച്ചെത്തിയില്ലെന്ന് റിപ്പോർട്ട്. ഏഴായിരം കോടി രൂപയുടെ 2000 രൂപ നോട്ടുകൾ ഇനിയും കേന്ദ്ര ബാങ്കിലേക്ക് എത്താനുണ്ടെന്നാണ് കണക്ക്. 2023 മെയ് 19 നാണ് റിസർവ് ബാങ്ക് 2000 രൂപ നോട്ട് പിൻവലിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബർ 31 ലെ കണക്ക് പ്രകാരം 6977.6 കോടി രൂപയുടെ 2000 നോട്ടുകൾ ഇപ്പോഴും ആരുടെയൊക്കെയോ കൈവശമുണ്ട്.
- ആനകളെ ഉപയോഗിക്കുന്നതില്‍ വീണ്ടും അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
നാട്ടാനകളാക്കി മാറ്റാനുള്ള ശ്രമത്തിനിടെ നാലിലൊന്ന് ആനകള്‍ ചരിഞ്ഞുവെന്ന് ഡിവിഷന്‍ ബെഞ്ച്. പിടികൂടിയ 600 ആനകളില്‍ 154 എണ്ണത്തിന്റെയും ജീവന്‍ രക്ഷിക്കാന്‍ മനുഷ്യര്‍ക്കായില്ലെന്നും വിമര്‍ശനമുണ്ട്. ആനകളെ പിടികൂടുന്നത് അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ അടുത്ത തലമുറയ്ക്ക് ആനകളെ മ്യൂസിയത്തില്‍ കാണാമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിമര്‍ശിച്ചു.
- കേരള സ്കൂൾ കായികമേളയിൽ തിരുവനന്തപുരത്തിന്റെ ആധിപത്യം തുടരുന്നു
ഗെയിംസ് വിഭാഗത്തിലും, അക്വാട്ടിക് വിഭാഗത്തിലും തിരുവനന്തപുരം ജില്ലാ ബഹുദൂരം മുന്നിൽ. മൂന്നു മീറ്റ് റെക്കോർഡുകളും ഇന്ന് മേളയിൽ പിറന്നു. കായികമേളയിലെ മത്സരങ്ങളുടെ ആദ്യ ദിനം തിരുവനന്തപുരം ജില്ലയുടെ സമ്പൂർണാധിപത്യം. ഗെയിംസ് വിഭാഗത്തിൽ 653 പോയിന്റുമായാണ് തിരുവനന്തപുരം കുതിക്കുന്നത്.
വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ്റെ ഇടയവഴികൾ | മത്തായി കുന്നേൽ
- യു എസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും വോട്ട്
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന 4 പേർ വോട്ട് രേഖപ്പെടുത്തും. സുനിത വില്യംസ്, ബുച്ച് വിൽമോർ, നിക്ക് ഹേഗ്, ഡോൺ പെറ്റിറ്റ് എന്നിവർ വോട്ട് ചെയ്യും. ന്യൂ ഹാംപ്ഷയറിലെ ആറ് വോട്ടർമാർ മാത്രമുള്ള ചെറുടൗണായ ഡിക്സ്വിൽ നോച്ചിലാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. ഇവിടെ ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസിനും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനും മൂന്നുവീതം വോട്ട് ലഭിച്ചു.
- കൊല്ലം എറണാകുളം മെമു കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചു
കോച്ചുകളുടെ എണ്ണം 12ൽ നിന്നും 8 ആയി വെട്ടിക്കുറച്ചു. തിരുവനന്തപുരം എറണാകുളം റൂട്ടിൽ യാത്രാക്ലേശം രൂക്ഷമായതിനെ തുടർന്നാണ് മെമു സർവീസ് ആരംഭിച്ചത്. മറ്റ് സർവീസുകൾക്ക് ആവശ്യമായ കോച്ചുകൾ ഇല്ലെന്ന് റെയിൽവേ അറിയിച്ചു. പുനലൂർ വരെ സർവീസ് നീട്ടുമെന്ന റെയിൽവേയുടെ വാഗ്‌ദാനവും നടപ്പായില്ല.
- വിമുക്തി സെമിനാർ
പെരിങ്ങുളം: പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ അഡാർട്ട് ക്ലബ്ബിന്റെയും ടീൻസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ബോധവൽക്കരണ സെമിനാർ നടന്നു.
പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ അഡാർട്ട് ക്ലബ്ബിന്റെയും ടീൻസ് ക്ലബ്ബിന്റെയും ഭാഗമായി എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ 7 മുതൽ 10 വരെയുള്ള ക്ലാസിലെ കുട്ടികൾക്കായി അഡിക് ഷൻ ബോധവൽക്കരണ സെമിനാർ നടത്തപ്പെട്ടു.
- സൗജന്യ പക്ഷാഘാത ബോധവൽക്കരണ സെമിനാറിന് തുടക്കമായി
പാലാ : പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി – മാർ സ്ലീവാ മെഡിസിറ്റി പാലായുടെ അഞ്ചാം വാർഷികം എന്നിവയുടെ ഭാഗമായി നടപ്പാക്കുന്ന കമ്യൂണിറ്റി പദ്ധതികളുടെ ഭാഗമായി പിതൃവേദിയുമായി സഹകരിച്ച് നടത്തുന്ന സൗജന്യ പക്ഷാഘാത ബോധവൽക്കരണ സെമിനാറുകൾക്ക് തുടക്കമായി.
- ഇന്തോനേഷ്യയില്‍ അഗ്നിപർവത സ്ഫോടനം; കന്യാസ്ത്രീ ഉള്‍പ്പെടെ 10 പേർ കൊല്ലപ്പെട്ടു
ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപുകളിലെ മൗണ്ട് ലെവോടോബി ലാകി ലാകി അഗ്നിപർവതം പൊട്ടിത്തെറിച്ച് കന്യാസ്ത്രീ ഉള്‍പ്പെടെ 10 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച അർദ്ധരാത്രിക്ക് മിനിറ്റുകൾക്ക് മുമ്പ്, ഉണ്ടായ സ്ഫോടനത്തില്‍ 6,500 അടി ഉയരത്തിൽ വരെ ചൂടു ചാരവും മറ്റും ഉയര്‍ന്നതായും ദുരന്തത്തില്‍ ഒരു കന്യാസ്ത്രീ മഠം ഉൾപ്പെടെ ഒട്ടേറെ വീടുകൾ കത്തിനശിച്ചതായും റിപ്പോര്‍ട്ട് ചെയ്യുന്നു.
- എഡിഎമ്മിൻ്റെ മരണം: ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച ഉത്തരവ്
എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ തലശേരി ജില്ലാ കോടതി വെള്ളിയാഴ്ച വിധി പറയും. ദിവ്യയുടെയും പ്രോസിക്യൂഷന്റെയും എഡിഎമ്മിന്റെ കുടുംബത്തിന്റെയും വാദം ഇന്നലെ കോടതി കേട്ടു.
- പൊതുനന്മയ്ക്കായി എല്ലാ സ്വകാര്യ ഭൂമിയും ഏറ്റെടുക്കാന്‍ സാധിക്കില്ല
പൊതുനന്മയ്ക്കായി എല്ലാ സ്വകാര്യ ഭൂമിയും ഏറ്റെടുത്ത് പുനര്‍വിതരണം ചെയ്യാന്‍ കഴിയുമെന്ന ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. സ്വകാര്യ വ്യക്തികളുടെ ഭൂമി പൊതു സ്വത്ത് ആണെന്ന ജസ്റ്റിസ് വി ആര്‍ കൃഷ്ണ അയ്യരുടെ നേതൃത്വത്തില്‍ ഉള്ള ബെഞ്ചിന്റെ ഉത്തരവും സുപ്രീംകോടതി റദ്ദാക്കി. അതേസമയം, സ്വകാര്യ ഭൂമികളില്‍ ചിലത് പൊതു സ്വത്ത് ആണെന്ന് വിലയിരുത്താം എന്നും സുപ്രീം കോടതി വ്യക്തമാക്കി. ഏത് വിഷയത്തിന് വേണ്ടിയാണോ ഏറ്റെടുക്കുന്നത്, അതിന്റെ കാര്യ ഗൗരവം അനുസരിച്ചായിരിക്കും ഇത്തരം നടപടികളെടുക്കുക എന്നും കോടതി വ്യക്തമാക്കി.
- കാവും കണ്ടം ഇടവക കൂട്ടായ്മ ദീപം തെളിച്ചു കൊണ്ട് മുനമ്പം ജനസമൂഹത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു
കാവുംകണ്ടം: മുനമ്പം ജനത നടത്തുന്ന അതിജീവന പോരാട്ടത്തിന് കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവക കൂട്ടായ്മ ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രമേയം പാസാക്കി. മുനമ്പം ജനതയുടെ സ്ഥലങ്ങളിൽ മേലുള്ള വക്കഫ് അവകാശവാദം പൂർണമായും അവസാനിപ്പിക്കുക,. വക്കഫ് നിയമത്തിലെ ഭേദഗതികൾ പുന:പരിശോധിക്കുക. 2024 ഒക്ടോബർ 14 ന് വക്കഫ് ബില്ലിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം പിൻവലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കാവുംകണ്ടം ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ ദീപം തെളിച്ചുകൊണ്ട് ഐക്യദാർഢ്യ സമ്മേളനം നടത്തി. ഭൂമിയുടെ അവകാശം യഥാർത്ഥ ഉടമകളിൽ നിന്ന് പിടിച്ചു വാങ്ങുന്ന നയമാണ് വക്കഫ് ബോർഡിൻ്റേത്.
- മുനമ്പത്തെ ഭൂമി പ്രശ്നം നിയമപരമായി പരിഹരിക്കുമെന്ന് കേരള വഖഫ് ബോർഡ് ചെയർമാൻ എം കെ സക്കീർ
വഖഫിന്റെ പ്രവർത്തനത്തിന് കേന്ദ്ര നിയമമുണ്ടെന്നും അതനുസരിച്ചേ മുന്നോട്ട് പോകൂവെന്നും എം.കെ സക്കീർ പറഞ്ഞു. വിഷയം കോടതി തീരുമാനിക്കട്ടെയെന്നും വഖഫ് ഭൂമി സംരക്ഷിക്കാനുള്ള നിയമപരമായ ബാധ്യത തങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ വഖഫ് ബോർഡ് യോഗത്തിൽ മുനമ്പം വിഷയം ചർച്ച ചെയ്യില്ല. മുനമ്പത്ത് നിന്ന് ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല. വഖഫിന്റെ പ്രവർത്തനത്തിന് കേന്ദ്ര നിയമമുണ്ടെന്നും അതനുസരിച്ചേ മുന്നോട്ട് പോകൂവെന്നും അദ്ദേഹം പറഞ്ഞു
- റെയിൽവേയുടെ എല്ലാ സേവനങ്ങൾക്കുമായി ഒറ്റ ആപ്പ് തയാറാകുന്നു
ടിക്കറ്റ് ബുക്കിങ്, ട്രെയിൻ ട്രാക്കിങ്, ഭക്ഷണബുക്കിങ്, പ്ലാറ്റ്‌ഫോം പാസെടുക്കൽ എല്ലാ ലഭ്യമാകുന്ന ആപ്പാണ് റെയിൽവേ തയാറാക്കുന്നത്. ഡിസംബർ അവസാനത്തോടെ ആപ്പ് എത്തിക്കാനാണ് ശ്രമം. ഐ.ആർ.സി.ടി.സി.യുമായി ചേർന്ന് സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റമാണ് പുതിയ ആപ്പ് തയാറാക്കുന്നത്.
- ക്രിസ്തുവിന്റെ രാജത്വ തിരുനാളിന് മുന്നോടിയായി നവനാള്‍ നൊവേനയ്ക്കു ആഹ്വാനവുമായി യുഎസ് മെത്രാന്‍ സമിതി
ആഗോള കത്തോലിക്ക സഭ നവംബർ 24ന് ആഘോഷിക്കുന്ന ക്രിസ്തുരാജന്റെ തിരുനാളിന് മുന്നോടിയായി നൊവേനയ്ക്കു ആഹ്വാനവുമായി അമേരിക്കന്‍ കത്തോലിക്ക മെത്രാന്‍ സമിതി. ദേശീയ മെത്രാന്‍ സമിതിയുടെ മതസ്വാതന്ത്ര്യത്തിനായുള്ള കമ്മിറ്റിയാണ് നൊവേനയില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം നല്കിയിരിക്കുന്നത്. നവംബർ 15-ന് വെള്ളിയാഴ്ച ആരംഭിച്ച് നവംബർ 23-ന് ശനിയാഴ്ച അവസാനിക്കുന്ന വിധത്തില്‍ നൊവേന ചൊല്ലി പ്രാര്‍ത്ഥിക്കുവാനാണ് ആഹ്വാനം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision