കാവും കണ്ടം ഇടവക കൂട്ടായ്മ ദീപം തെളിച്ചു കൊണ്ട് മുനമ്പം ജനസമൂഹത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു

Date:

കാവുംകണ്ടം: മുനമ്പം ജനത നടത്തുന്ന അതിജീവന പോരാട്ടത്തിന് കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവക കൂട്ടായ്മ ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രമേയം പാസാക്കി. മുനമ്പം ജനതയുടെ സ്ഥലങ്ങളിൽ മേലുള്ള വക്കഫ് അവകാശവാദം പൂർണമായും അവസാനിപ്പിക്കുക,. വക്കഫ് നിയമത്തിലെ ഭേദഗതികൾ പുന:പരിശോധിക്കുക. ,

2024 ഒക്ടോബർ 14 ന് വക്കഫ് ബില്ലിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം പിൻവലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കാവുംകണ്ടം ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ ദീപം തെളിച്ചുകൊണ്ട് ഐക്യദാർഢ്യ സമ്മേളനം നടത്തി. ഭൂമിയുടെ അവകാശം യഥാർത്ഥ ഉടമകളിൽ നിന്ന് പിടിച്ചു വാങ്ങുന്ന നയമാണ് വക്കഫ് ബോർഡിൻ്റേത്. .

സ്വന്തം ഭൂമിയുടെ അവകാശത്തിനുമേൽ കൈ വയ്ക്കുവാൻ വക്കഫിന് അധികാരമില്ല. വിലകൊടുത്ത് വാങ്ങിയ ഭൂമിയുടെ യഥാർത്ഥ ഉടമ കളെ, വക്കഫ് ബോർഡ്‌ ഭൂമി എന്ന പേരിൽ കൂടിയൊഴിപ്പിക്കുന്ന നടപടി ഭാരതത്തിന്റെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും മതേതരത്വത്തിനും വെല്ലുവിളി ഉയർത്തുന്നതാണെന്ന് യോഗം പാസാക്കിയ പ്രമേയത്തിലൂടെ പ്രസ്താവിച്ചു.

മുനമ്പത്ത് വക്കഫ് ബോർഡ് ഉയർത്തുന്ന ഭൂമിയുടെ അവകാശവാദം ചെറുത്തു തോൽപ്പിക്കുവാൻ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. സെനീഷ് മനപ്പുറത്ത് മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. ഫാ. സ്കറിയ വേകത്താനം മുഖ്യ പ്രഭാഷണം നടത്തി. ഡേവിസ്‌ .കെ .മാത്യു കല്ലറക്കൽ പ്രമേയം അവതരിപ്പിച്ചു.

ജോഷി കുമ്മേനിയിൽ, അഭിലാഷ് കോഴിക്കോട്ട്, ബേബി തോട്ടാക്കുന്നേൽ, ലിസി ആമിക്കാട്ട്, കൊച്ചുറാണി ഈരൂരിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. സിജു കോഴിക്കോട്ട്, രാജു അറക്കകണ്ടത്തിൽ, ഷൈബി തങ്കച്ചൻ താളനാനി, ജോസ് കൊന്നക്കൽ, കുഞ്ഞു കുട്ടി മഠത്തിപ്പറമ്പിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

സൗജന്യ പക്ഷാഘാത ബോധവൽക്കരണ സെമിനാറിന് തുടക്കമായി

പാലാ . പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി - മാർ സ്ലീവാ...

ഇന്തോനേഷ്യയില്‍ അഗ്നിപർവത സ്ഫോടനം; കന്യാസ്ത്രീ ഉള്‍പ്പെടെ 10 പേർ കൊല്ലപ്പെട്ടു

ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപുകളിലെ മൗണ്ട് ലെവോടോബി ലാകി ലാകി അഗ്നിപർവതം പൊട്ടിത്തെറിച്ച്...

എഡിഎമ്മിൻ്റെ മരണം: ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച ഉത്തരവ്

എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തപ്പെട്ട് ജയിലില്‍...

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഒന്നും ഒളിപ്പിക്കാനില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ

പിപി ദിവ്യയുടെ ജാമ്യപേക്ഷയിൽ വാദം തുടരുകയാണ്. പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ...