പ്രഭാത   വാർത്തകൾ   2024   നവംബർ    02

Date:

വാർത്തകൾ

  • ഇന്നലെ കേരളപ്പിറവി ദിനം

കേരളത്തിന്റെ 68-ാം പിറന്നാള്‍. ആരോഗ്യ രംഗവും വിദ്യാഭ്യാസ രംഗവുമടക്കം വിവിധ മേഖലകളില്‍ കേരളം സൃഷ്ടിച്ച മാതൃകകള്‍ മറ്റു സംസ്ഥാനങ്ങള്‍ അനുകരിച്ചു. പക്ഷേ മാറിയ കാലത്ത് പല പുതിയ വെല്ലുവിളികളും സംസ്ഥാനം നേരിടുന്നുണ്ട്. മഞ്ഞും മഴയും ഒളിച്ചുകളിക്കുന്ന പച്ചപ്പരവതാനി വിരിച്ച മലനിരകളും കണ്ണെത്താദൂരത്തോളം പൊന്നണിഞ്ഞു നില്‍ക്കുന്ന നെല്‍പ്പാടങ്ങളും ശാന്തസുന്ദരമായ കായല്‍പ്പരപ്പുകളും കളകളാരവം പുറപ്പെടുവിക്കുന്ന അരുവികളും നീര്‍ച്ചാലുകളും ഒത്തിണങ്ങിയ സ്വര്‍ഗമാണ് നമ്മുടെ സ്വന്തം കേരളം. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഇതുപോലെ മറ്റൊരിടവും ഭൂമിയില്‍ വേറെയുണ്ടാകാനില്ല.

  • കേരളത്തിൽ മൂന്ന് വ്യാജ മതേതര കടകൾ തുറന്നു

കോട്ടയം: കുറവിലങ്ങാട്: കേരളത്തിലും മൂന്ന് മുന്നണികൾ വിജയകരമായി നടത്തി വരുന്ന വ്യാജ മതേതരക്കടകൾക്ക് ഈ പഞ്ചായത്ത് തെരെഞ്ഞെടുപ്പോടെ പൂട്ട് വീഴുമെന്ന് ആം ആത്മി സംസ്ഥാന പ്രസിഡണ്ട് വിനോദ് വിത്സൺ മാത്യു അഭിപ്രായപ്പെട്ടു.ആംആത്മി പാർട്ടി കോട്ടയം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാണ്ട് ജംഗ്ഷനിൽ ചേർന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിനോദ് വിത്സൺ മാത്യു. കേരളത്തിൽ മൂന്ന് മുന്നണികളും ജനങ്ങളെ കബളിപ്പിക്കാനായി വ്യാജ മതേതര കടകൾ തുറന്ന് വച്ചിരിക്കുകയായിരുന്നു. ഈ ലോക്സഭാ തെരെഞ്ഞെടുപ്പിൽ മുന്തിയ വിഭവങ്ങൾ തൃശൂരിൽ ഒരുക്കി താൽക്കാലിക വിജയം നേടൻ ബി.ജെ.പി ക്ക് കഴിഞ്ഞെങ്കിലും ഈ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ എ.എ.പി ഈ കടകളൊക്കെ പൂട്ടിക്കുക തന്നെ ചെയ്യുമെന്ന് അഭിപ്രായപ്പെട്ടു.

  • 2024-ലെ എഴുത്തച്ഛൻ പുരസ്‌കാരം എൻ എസ് മാധവന്

സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക് നൽകുന്ന കേരള സർക്കാരിന്റെ പരമോന്നത പുരസ്‌കാരമാണിത്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പുരസ്കാരം ലഭിച്ചതിൽ ഒരുപാട് നന്ദിയും സന്തോഷവും ഉണ്ടെന്ന് പ്രഖ്യാപനത്തിന് ശേഷം എൻഎസ് മാധവൻ പ്രതികരിച്ചു. 54 വർഷമായി എഴുത്തിൻ്റെ ലോകത്തുണ്ട്. എഴുത്തിന്റെ സമഗ്രസംഭാവനയ്ക്കാണ് അവാർഡ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു

  • കാസർഗോഡ് നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ആദ്യ മൂന്ന് പ്രതികൾക്കും ജാമ്യം

ക്ഷേത്രകമ്മിറ്റി പ്രസിഡന്റ്‌ ഉൾപ്പെടെയുള്ളവർക്കാണ് ഹോസ്ദുർഗ് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ വെടിക്കെട്ടിലെ സഹായിയുൾപ്പടെ നാല് പ്രതികളാണ് അറസ്റ്റിലായിരുന്നത്. ഇവർക്ക് നേരെ വധശ്രമത്തിനും സ്‌ഫോടകവസ്തു നിയമപ്രകാരമുള്ള വകുപ്പുകളും ഉൾപ്പെടെ ചുമത്തിയിരുന്നു.

  • ശബരിമലയിൽ തിരുപ്പതി മോഡൽ പരിഷ്കാരം നടപ്പാക്കണമെന്ന് കട്ടച്ചിറ ശ്രീ ഭദ്രകാളി കാവ് ക്ഷേത്രം ട്രസ്റ്റ്

ഏറ്റുമാനൂർ: മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് കാനനപാത വഴി ദർശനത്തിനെത്തുന്ന ഭക്തരുടെ ദുരിതങ്ങൾക്ക് പരിഹാരമായി തിരുപ്പതി മോഡൽ പരിഷ്കാരം നടപ്പാക്കണമെന്ന് കട്ടച്ചിറ ശ്രീ ഭദ്രകാളി കാവ് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികളും അയ്യപ്പഭക്തരും പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് ഒരു മാസം മുമ്പ് ദേവസ്വം മന്ത്രി വി എൻ വാസവന് നൽകിയ പരാതി
ഫയലിൽ സ്വീകരിച്ച് ദേവസ്വം ബോർഡ് പ്രസിഡൻിന് കൈമാറിയതായി മറുപടി ലഭിച്ചു എന്നും ഭാരവാഹികൾ പറഞ്ഞു.

  • ഷിബു തെക്കേമറ്റത്തിനെ ആദരിക്കുവാൻ മെഗാ രക്തദാന ക്യാമ്പ് നടത്തി വിളക്കുമാടം ഹയർ സെക്കണ്ടറി സ്കൂൾ

പാലാ: മൂന്നുമാസത്തിലൊരിക്കൽ പ്രതിഫലേച്ഛയില്ലാതെ രക്തദാനം എല്ലായുവജങ്ങളിലും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പാലാ ബ്ലഡ് ഫോറം രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതെന്ന് പാലാ ഡി വൈ എസ് പിയും പാലാ ബ്ലഡ് ഫോറം ചെയർമാനുമായ കെ സദൻ പറഞ്ഞു. 125 തവണ രക്തദാനം ചെയ്ത സ്കൂളിലെ ലാബ് അസ്സിസ്റ്റൻ്റ് കൂടിയായ പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റത്തിനെ ആദരിക്കുവാൻ നടത്തിയ മെഗാ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

  • മെക്സിക്കന്‍ രൂപതയ്ക്കു 10 നവ വൈദികര്‍, 2 ഡീക്കന്മാര്‍

ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ മെക്‌സിക്കോയിലെ കുർനവാക്ക രൂപതയ്ക്കു പത്ത് നവ വൈദികര്‍ കൂടി. ഒക്ടോബർ 28ന് ഔവർ ലേഡി ഓഫ് അസംപ്ഷൻ കത്തീഡ്രൽ ദേവാലയത്തില്‍ നടന്ന തിരുക്കര്‍മ്മത്തില്‍ പത്തു വൈദികരും രണ്ട് ഡീക്കന്മാരും പട്ടം സ്വീകരിച്ചു. രൂപതാധ്യക്ഷനായ ബിഷപ്പ് റാമോൺ കാസ്‌ട്രോ തിരുക്കര്‍മ്മങ്ങളില്‍ മുഖ്യകാര്‍മ്മികനായി. മേഖലയിലെ 117 ഇടവകകളിലായി സേവനം ചെയ്യുന്ന 216 വൈദികർക്കൊപ്പം പത്തു നവവൈദികരെയാണ് പുതിയ തിരുപ്പട്ട ശുശ്രൂഷയോടെ രൂപതയ്ക്കു ലഭിച്ചിരിക്കുന്നത്.

  • വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വർധിപ്പിച്ചു

രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും കൂട്ടി. 19 കിലോ സിലിണ്ടറിന് 61 രൂപ 50 പൈസയാണ് വർധിപ്പിച്ചിരിക്കുന്നത്. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. കൊച്ചിയിലെ വില 1810 രൂപ 50 പൈസയാണ്. നേരത്തെ 1749 രൂപയായിരുന്നു.

  • ‘അമ്മ’ഓഫിസിൽ കേരള പിറവി ആഘോഷം

എല്ലാവരെയും തിരിച്ച് കൊണ്ട് വരും. മോഹൻലാലുമായി ചർച്ച നടത്തിയെന്നും സുരേഷ് ഗോപി പ്രതികരിച്ചു. അതേസമയം കേരളപിറവി ദിനത്തോടനുബന്ധിച്ച് ‘അമ്മ’ ഓഫിസിൽ കുടുംബ സംഗമം നടത്തി. സുരേഷ് ഗോപി ‘അമ്മ’ ഓഫിസിലെത്തി. മമ്മൂട്ടി ഉൾപ്പടെയുള്ള നടൻമാർ ആഘോഷത്തിന്റെ ഭാഗമായി. ‘അമ്മ’ സംഘടന തിരിച്ചു വരവിലേക്ക് തയ്യാറെടുക്കുന്നുവെന്ന വാർത്തകൾക്കിടയിലാണ് ആഘോഷം.

  • നാശം വിതച്ച് സ്‌പെയിനിലെ വെള്ളപ്പൊക്കത്തിൽ മരണം 158

പതിറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ വെള്ളപൊക്കത്തിന്റെ ആഘാതത്തിൽ നിന്ന് സ്പെയിൻ ഇപ്പോഴും കരകയറിയിട്ടില്ല. ദുരന്തത്തിൽ ഇതുവരെ 158 മരങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ അ‍ഞ്ച് നൂറ്റാണ്ടിനിടെ യൂറോപ്പിലുണ്ടായ ഏറ്റവും വലിയ ദുരന്തമായാണ് ഇതിനെ കാണുന്നത്.

  • തൊഴിൽ തട്ടിപ്പ് തുടർന്ന് മ്യാൻമാറിൽ മലയാളികൾ ഉൾപ്പെടെ 14 ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നു

തൊഴിൽ തട്ടിപ്പിനെ തുടർന്ന് മ്യാൻമാറിൽ മലയാളികൾ ഉൾപ്പെടെ 14 ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നു.ബാങ്കോക്കിലെ സൂപ്പർമാർക്കറ്റിൽ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ വിദേശത്തേക്ക് കൊണ്ടുപോയത്. നാട്ടിലേക്ക് പോകണമെങ്കിൽ മൂന്നുലക്ഷം രൂപ നൽകണമെന്ന് തട്ടിപ്പ് കമ്പനി ഭീഷണിപ്പെടുത്തിയെന്ന് തട്ടിപ്പിന് ഇരയായവർ പറഞ്ഞു.

  • കേരളപ്പിറവി ദിനത്തിൽ വിഴിഞ്ഞത്ത് നങ്കൂരമിട്ട് കൂറ്റൻ മദർഷിപ്പ്

എം എസ് സിയുടെ ‘വിവിയാന’ എന്ന മദർഷിപ്പാണ് വിഴിഞ്ഞത്ത് എത്തിയത്. 400 മീറ്ററാണ് നീളവും 58 മീറ്റർ വീതിയുമാണ് വിവിയാനയ്ക്കുള്ളത്. ഇന്നലെ ഉച്ചയോടെ ബെർത്തിലടുപ്പിച്ചു. ട്രയൽ റണ്ണിന്റെ ഭാഗമായി കൂടുതൽ കപ്പലുകളും അടുത്ത ദിവസങ്ങളിൽ വിഴിഞ്ഞത്തെത്തും.

  • നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി പി ദിവ്യ പൊലീസ് കസ്റ്റഡിയില്‍

കണ്ണൂര്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ പൊലീസ് കസ്റ്റഡിയില്‍. ഇന്നലെ വൈകീട്ട് 5 മണിവരെയാണ് ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ദിവ്യയെ കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെയാണ് കസ്റ്റഡിയില്‍ വിട്ടത്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.

  • കുന്നുകൂടി കിടന്ന 800 ലധികം ആധാർ കാർഡുകൾ നദിയിലൊഴുക്കി പോസ്റ്റ് മാസ്റ്റർ

നാഗ്പൂരിലെ വനഡോംഗ്രി ബ്രാഞ്ചിലാണ് സംഭവം. ഓഫീസിൽ വിതരണം ചെയ്യാതെ കുന്നുകൂടി കിടന്ന 800 ലധികം ആധാർ കാർഡുകൾ നദിയിലൊഴുക്കി പോസ്റ്റ് മാസ്റ്റർ . ഒരു വർഷം മുൻപാണ് പിയൂഷ് ഇംഗോളെ വനഡോംഗ്രി ബ്രാഞ്ചിൽ പോസ്റ്റ് മാസ്റ്റർ ആയി ചുമതലയേൽക്കുന്നത്. തനിക്ക് മുൻപ് അവിടെ ജോലിചെയ്തിരുന്ന ഉദ്യോഗസ്ഥൻ ആധാർ കാർഡുകൾ ഉടമസ്ഥർക്ക് വേണ്ട രീതിയിൽ വിതരണം ചെയ്തിരുന്നില്ല.

  • മലയാളി താരം സഞ്ജു സാംസൺ ക്യാപ്റ്റനായി തുടരുമെന്ന് രാജസ്ഥാൻ ടീംമാനേജ്മെന്റ് അറിയിച്ചു

2025 ഐപിഎലിൽ മലയാളി താരം സഞ്ജു സാംസണെ ഫ്രാഞ്ചൈസി രാജസ്ഥാൻ റോയൽസ് നിലനിർത്തി. 18 കോടി നൽകിയാണ് താരത്തെ ടീം നിലനിർത്തിയത്. അവസാനത്തെ നാലു സീസണുകളിൽ സഞ്ജുവിന്റെ ക്യാപ്റ്റൻസിയിലാണ് രാജസ്ഥാൻ ടീം കളത്തിലിറങ്ങിയത്. ഇതിൽ രണ്ട് തവണയും ടീം പ്ലേ ഓഫിലെത്തിയിരുന്നു. ക്യാപ്റ്റനായ ശേഷം 60 ഇന്നിങ്സുകളിൽ നിന്നായി താരം 1835 റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്.

  • നെയ്യാറ്റിൻകര പൂവാറിൽ ആറു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്ക്

പൂവ്വാർ സ്കൂളിനുസമീപത്താണ് അപകടമുണ്ടായത്. ലോഡുമായി വന്ന നാഷണൽ പെർമിറ്റ് ലോറിയുടെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണം. നിയന്ത്രണം വിട്ട ലോറി മറ്റു വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പെട്ട ഒരു കാർ ഭാ​ഗികമായി തകർന്നു. മറ്റു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അതേസമയം, പരിക്കേറ്റ ആരുടേയും നില ​ഗുരുതരമല്ല. പൊലീസ് സ്ഥലത്തെത്തി വാഹനങ്ങൾ മാറ്റാനുള്ള ശ്രമം തുടരുകയാണ്. 

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...

മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി സമരസമിതി

ജുഡീഷ്യല്‍ കമ്മിഷനെ വെയ്ക്കുന്നത് പ്രശ്‌ന പരിഹാരം നീണ്ടുപോകാന്‍ ഇടയാക്കുമെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി....