വഖഫ് നിയമം കത്തിച്ച് കെ. സി. വൈ. എം. സംസ്ഥാന സമിതി

Date:

മുനമ്പം : വഖഫ് നിയമം മൂലം ഭവനം നഷ്ടമാവുന്നതിൽ പ്രതിഷേധിച്ച് ഇരുപതാം ദിവസത്തിലേക്ക് കടക്കുന്ന മുനമ്പം ജനതയുടെ നിരാഹാര സമര വേദിയിൽ കെ. സി. വൈ. എം സംസ്ഥാന സമിതി ഐക്യദാർഢ്യം പ്രഖ്യാപിച്ചു പ്രതീകാന്മകമായി വഖഫ് നിയമം കത്തിച്ചു. വഖഫ് ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയിൽ രാജ്യം ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന സമയത്തു തന്നെ കേരളത്തിലെ കൊച്ചി മുനമ്പം പ്രദേശത്തെ ജനങ്ങൾക്കു വഖഫ് നിയമങ്ങളുടെ പേരിൽ നീതി നിഷേധിക്കപ്പെടുന്ന സാഹചര്യം സംശയം ജനിപ്പിക്കുന്നതാണ്.

രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ മൗനം പാലിച്ചു സ്വാർത്ഥ താല്പര്യ സംരക്ഷണത്തിനായി നിലകൊള്ളുന്നത് സാംസ്‌കാരിക കേരളത്തിന് നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണ്. ഒരു ആയുസ്സിന്റെ സമ്പാദ്യം മുഴുവൻ കൊണ്ട് സ്വന്തമാക്കിയ ഭൂമിയിൽ ഒരു സുപ്രഭാതതിൽ അവകാശം ഇല്ല എന്നു പറയുന്നത് ഏത് നിയമത്തിന്റെ പേരിൽ ആണേലും അംഗീകരിച്ചു കൊടുക്കാൻ സാധിക്കുന്നതല്ലെന്നും അതിനെതിരെ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെമെന്നും സംസ്ഥാന പ്രസിഡന്റ് എം. ജെ. ഇമ്മനുവൽ യോഗത്തിന് അധ്യക്ഷത വഹിച്ചകൊണ്ട് സംസാരിച്ചു.

തുടർന്ന് പ്രതികന്മകമായി വഖഫ് നിയമം കത്തിച്ചു. യോഗത്തിൽ സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, ജനറൽ സെക്രട്ടറി ഷാലിൻ ജോസഫ്, ഫാ. നോയൽ കുരിശിങ്കൽ, അനു ഫ്രാൻസിസ്, ഷിബിൻ ഷാജി, ഡിബിൻ ഡോമിനിക്, മരീറ്റ തോമസ്, മെറിൻ എം. എസ്, അഗസ്റ്റിൻ ജോൺ കെ. സി, ജിഷാദ് ജോസ്, ജെൻസൺ ആൽബിൻ, വിവിധ രൂപതകളിൽ നിന്നുള്ള യുവജനങ്ങൾ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

 കുന്നുകൂടി കിടന്ന 800 ലധികം ആധാർ കാർഡുകൾ നദിയിലൊഴുക്കി പോസ്റ്റ് മാസ്റ്റർ

നാഗ്പൂരിലെ വനഡോംഗ്രി ബ്രാഞ്ചിലാണ് സംഭവം. ഓഫീസിൽ വിതരണം ചെയ്യാതെ കുന്നുകൂടി കിടന്ന...

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി പി ദിവ്യ പൊലീസ് കസ്റ്റഡിയില്‍

കണ്ണൂര്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍...

കേരളപ്പിറവി ദിനത്തിൽ വിഴിഞ്ഞത്ത് നങ്കൂരമിടാൻ കൂറ്റൻ മദർഷിപ്പ്

എം എസ് സിയുടെ ‘വിവിയാന’ എന്ന മദർഷിപ്പാണ് വിഴിഞ്ഞത്ത് എത്തുന്നത്. 400...

തൊഴിൽ തട്ടിപ്പ് തുടർന്ന് മ്യാൻമാറിൽ മലയാളികൾ ഉൾപ്പെടെ 14 ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നു

തൊഴിൽ തട്ടിപ്പിനെ തുടർന്ന് മ്യാൻമാറിൽ മലയാളികൾ ഉൾപ്പെടെ 14 ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നു.ബാങ്കോക്കിലെ...