പാലാ : വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ഈ വർഷത്തെ കായിക മത്സരങ്ങളായ ശൗര്യ 2 K 24 , പാലാ എം എൽ എ ശ്രീ മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു. വിസാറ്റ് ഡയറക്ടർ ഡോക്ടർ ദിലീപ് കെ അധ്യക്ഷനായ ചടങ്ങിൽ ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ; രാജു മാവുങ്കൽ സ്വാഗതo പറഞ്ഞു.
നാഷണൽ ലെവൽ ഗോൾഡ് മെഡൽ ജേതാവ് (സോഫ്റ്റ് ബേസ് ബാൾ) ശ്രീഹരി, ഇൻറർ യൂണിവേഴ്സിറ്റി ബ്രോൺസ് മെഡൽ ജേതാവ് ആകാശ്പ്രദീപ് എന്നിവരെ ആദരിച്ചു.
കോളേജിലെ 74 കാരിയായ ബികോം വിദ്യാർത്ഥിനി തങ്കമ്മ ചേച്ചി ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു.
പി ആർ ഒ ഷാജി ആറ്റുപുറം, സ്പോർട്സ് സെക്രട്ടറിമാരായ ആൽബി ബിനോയ്, ഡിംസൺ സുബി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
കോളേജ് യൂണിയൻ ചെയർമാൻ ശ്രീ സ്റ്റെഫിൻ റോയ് നന്ദി പറഞ്ഞു. വാശിയേറിയ വിവിധ മത്സരങ്ങൾക്കൊടുവിൽ അഞ്ചുമണിയോടെ സ്പോർട്സ് മീറ്റ് സമാപിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision