പാലാ: വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് പ0നത്തിൽ ഉന്നത നിലവാരം പുലർത്തുന്നതിനോടൊപ്പം കായീക രംഗത്തും ഉന്നത നിലവാരം പുലർത്തുന്ന കോളേജണെന്ന് ഇന്ന് ഇവിടെ കായീക രംഗത്ത് സംസ്ഥാന ,ദേശീയ നിലവാരത്തിലുള്ള കായീക താരങ്ങൾക്ക് ആദരവ് നൽകുമ്പോൾ മനസിലാവുന്നതെന്ന് മാണി സി കാപ്പൻ എം.എൽ.എ അഭിപ്രായപ്പെട്ടു.
വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൻ്റെ സ്പോഴ്സ് മീറ്റ് പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാണി സി കാപ്പൻ.
ഇപ്പോൾ വിസാറ്റിലെ ഏതാനും കായിക താരങ്ങൾക്കാണ് സംസ്ഥാന , ദേശീയ മേളകളിലെ കായിക മികവിന് ആദരം നൽകിയതെങ്കിൽ അടുത്ത വർഷം ഒരു പിടി വി സാറ്റിലെ കായിക താരങ്ങൾ സംസ്ഥാന ,ദേശീയ തലങ്ങളിൽ മികവ് തെളിയിക്കട്ടെയെന്ന് ആശംസിക്കുന്നതായി മാണി സി കാപ്പൻ കൂട്ടി ചേർത്തു.
ഉദ്ഘാടന ചടങ്ങിൽ വിസാറ്റ് ഡയറക്ടർ ഡോക്ടർ ദിലീപ് കെ.എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ അനൂപ് കെ.ജെ ,ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ രാജു മാവുങ്കൽ, പി.ആർ.ഒ ഷാജി ആറ്റുപുറം ,സ്പോഴ്സ് സെക്രട്ടറിമാരായ ആൽബി ബിനോയി ,ടിംസൺ സൂബി വർഗീസ് എന്നിവർ പ്രസംഗിച്ചു
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision