ഉത്തരാഖണ്ഡിലെ ഗംഗോത്രിയിൽ പർവതാരോഹണത്തിനിടെ ഉണ്ടായ മഞ്ഞിടിച്ചിലിൽ അകപ്പെട്ട് 10 പേർക്ക് ദാരുണാന്ത്യം. ആകെ 29ഓളം പേരെയാണ് കാണാതായത്. 8 പേരെ രക്ഷിച്ചതായും മഞ്ഞിനടിയിൽ 11ഓളം പേർ ഇനിയും കുടുങ്ങിക്കിടപ്പുണ്ടെന്നും ആണ് വിവരം. ITBP സേനയുടെ നേതൃത്വത്തിൽ രക്ഷാദൗത്യം തുടരുകയാണ്. മരിച്ചവരിൽ രണ്ടു പേർ സ്ത്രീകളാണ്. പർവതാരോഹകർ 16,000 അടി ഉയരത്തിൽ എത്തിയപ്പോഴാണ് വൻ മഞ്ഞുമല ഇടിഞ്ഞ് താഴേക്കു വന്നത്.
